സി​സോ​ദി​യ​യും ജെ​യി​നും ആ​ശു​പ​ത്രി വി​ട്ടു
Tuesday, June 19, 2018 1:32 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യി​നി​നും ആ​ശു​പ​ത്രി വി​ട്ടു. ല​ഫ്. ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ൽ നി​രാ​ഹാ​ര സ​മ​ര​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു, ഡോ​ക്ട​ർ​മാ​ർ അ​നു​വ​ദി​ച്ചാ​ൽ ഇ​ന്നു​ത​ന്നെ ഔ​ദ്യോ​ഗി​ക ജോ​ലി​യി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന് സി​സോ​ദി​യ ട്വി​റ്റ് ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​രു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്താ​ണ് ഇ​വ​രു​ടെ മ​ട​ക്കം. ജെ​യി​നി​ന്‍റെ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. തൊ​ട്ടു പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ മ​നീ​ഷ് സി​സോ​ദി​യ​യു​ടെ​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും മ​ന്ത്രി ഗോ​പാ​ൽ റാ​യി​യും ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.