സ്വീ​ഡനിലെ ക​ഫേ​യി​ൽ വെ​ടി​വ​യ്പ്; മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു
Tuesday, June 19, 2018 1:57 PM IST
സ്റ്റോ​ക്ക്ഹോം: തെ​ക്ക​ൻ സ്വീ​ഡി​ഷ് ന​ഗ​ര​മാ​യ മ​ൽ​മോ​യി​ലെ ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ‌18,20,29 വ​യ​സ് പ്രാ​യ​മു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മ​ൽ​മോ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ക​ഫേ​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ക​ഫേ​യി​ലി​രു​ന്ന ആ​ളു​ക​ൾ​ക്ക് നേ​രെ വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ആ‍​യു​ധ​ധാ​രി ര​ക്ഷ​പ്പെ​ട്ടു. പ​തി​ന​ഞ്ചോ​ളം ത​വ​ണ വെ​ടി​യൊ​ച്ച കേ​ട്ട​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ മൊ​ഴി ന​ൽ​കി.‌

സം​ഭ​വ​ത്തി​ന് ഭീ​ക​ര ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക്ക് വേ​ണ്ടി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.