ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ പി​ഡി​പി​യെ പി​ന്തു​ണ​യ്ക്കി​ല്ല: കോൺഗ്രസ്
Tuesday, June 19, 2018 4:13 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ പി​ഡി​പി​യെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്. പി​ഡി​പി​യു​മാ​യി സ​ഖ്യ​ത്തെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ് ആ​ലോ​ചി​ക്കു​ന്നി​ല്ല. കാ​ഷ്മീ​രി​ലെ രാ​ഷ്ട്രീ​യ മാ​റ്റം ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് പ​റ​ഞ്ഞു.

കാ​ഷ്മീ​രി​ലെ സ​ഖ്യ​സ​ർ​ക്കാ​രി​ൽ ബി​ജെ​പി​ക്ക് പി​ന്മാ​റി​യ​തോ​ടെ​യാ​ണ് പി​ഡി​പി​ക്ക് ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യ​ത്. 25 ബി​ജെ​പി എം​എ​ൽ​എ​മാ​ർ പി​ന്തു​ണ പി​ൻ​വ​ലി​ച്ച​തോ​ടെ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബാ മു​ഫ്തി രാ​ജി​വെ​ച്ചി​രു​ന്നു. കാ​ഷ്മീ​രി​ലെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് പി​ന്തു​ണ പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് ബി​ജെ​പി​യെ ന​യി​ച്ച​ത്.

2014-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് ബി​ജെ​പി-​പി​ഡി​പി സ​ഖ്യം രൂ​പീ​ക​രി​ച്ച​ത്. കാ​ഷ്മീ​രി​ലെ 89 അം​ഗ നി​യ​മ​സ​ഭ​യി​ൽ പി​ഡി​പി​ക്ക് 28ഉം ​ബി​ജെ​പി​ക്ക് 25ഉം ​അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.