കാ​യം​കു​ള​ത്ത് ഹോ​ട്ട​ലു​ക​ളി​ൽ റെ​യ്ഡ്: പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ പി​ടി​കൂ​ടി
Saturday, June 23, 2018 4:04 PM IST
കാ​യം​കു​ളം: ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്‌​ഡി​ൽ കാ​യം​കു​ള​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി. കു​റ്റി​ത്തെ​രു​വി​ലെ ക​ലാ​യി, ഇ​ന്ദ്ര​പ്ര​സ്ഥ, ബ്രീ​സ്, ശ്രീ​ദേ​വി, റോ​യ​ൽ, ന്യൂ ഹോ​ട്ട​ൽ, പു​ള്ളി​ക​ണ​ക്കി​ലെ കെ​ടി​ഡി​സി എ​ന്നീ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു​മാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കി​യ​താ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ റെ​യ്ഡ് ശ​ക്ത​മാ​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൽ.​എ​സ്. സ​ജി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.