കനത്ത മഴ: മുംബൈയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
Monday, June 25, 2018 9:43 AM IST
മുംബൈ: മുംബൈയിൽ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വെള്ളക്കെട്ടിനെ തുടർന്ന് പലയിടത്തും റെയിൽ, റോഡ് ഗതാഗതം തടസപ്പെട്ടു.

എംജി റോഡിൽ മെട്രോ സിനിമാസിനു സമീപം മരം കടപുഴകി വീണുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അടുത്ത 24 മണിക്കൂർ മഴ തുടരുമെന്ന് അറിയിപ്പ് ഉള്ളതിനാൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.