"ഡേഞ്ചർ ലെവലി'ൽ ജലനിരപ്പ്: കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് വേഗ നിയന്ത്രണം
Tuesday, July 17, 2018 5:38 PM IST
കോട്ടയം: മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടകരമായ നിലയിൽ വർധിച്ചതിനെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം അരമണിക്കൂറോളം പൂർണമായും നിർത്തിവച്ചു. പിന്നീട് ഏറ്റുമാനൂർ–ചങ്ങനാശേരി റൂട്ടിൽ പാസഞ്ചർ എൻജിൻ പരിശോധന നടത്തി റിപ്പോർട്ട് നൽകിയശേഷമാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്.

കോട്ടയം- ഏറ്റുമാനൂർ റൂട്ടിലെ മൂന്നു റെയിൽവേ പാലങ്ങളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്ന സാഹചര്യത്തിലാണ് ഗതാഗതം നിർത്തിവച്ചത്. ഗതാഗതം നിർത്തിവച്ചതിനെ തുടർന്ന് പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുകയും ചെയ്തു. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ട്രെയിനുകൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ഇതിനിടെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ദു​ര​ന്ത​നി​വാ​ര​ണ സേ​ന കോ​ട്ട​യ​ത്തെ​ത്തി. 40 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നത്. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് ദുരനന്തനിവാരണ സേന പ്രവർത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.