കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി: കേരളത്തില്‍ നിന്ന് ആന്‍റണിയും ഉമ്മന്‍ചാണ്ടിയും വേണുഗോപാലും
Tuesday, July 17, 2018 9:08 PM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് എ.കെ. ആന്‍റണിയും ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും പ്രവർത്തക സമിതിയിൽ സ്ഥിര അംഗങ്ങളാണ്. ഡൽഹിയുടെ ചുമതലയുള്ള പി.സി. ചാക്കോ സമിതിയിലെ സ്ഥിരം ക്ഷണിതാവാണ്. സമീപകാലത്ത് കേരളത്തിൽ നിന്ന് ഒരേ സമയം നാല് വർക്കിംഗ് കമ്മിറ്റി അംഗങ്ങളുണ്ടാകുന്നത് ശ്രദ്ധേയമായി.

കോണ്‍ഗ്രസിന്‍റെ ഉന്നതാധികാര സമിതിയായ വർക്കിംഗ് കമ്മിറ്റിയിൽ 51 പേരാണുള്ളത്. . ചെറുപ്പക്കാരും പരിചയ സന്പന്നരും ചേർന്ന സമിതിയിൽ 23 പേരാണ് സ്ഥിരാംഗങ്ങൾ. 19 പേർ സ്ഥിരം ക്ഷണിതാക്കളും ഒന്പത് പ്രത്യേക ക്ഷണിതാക്കളുമുണ്ട്. സി.പി. ജോഷി, ജനാർധനൻ ദ്വിവേദി എന്നിവരെ ഒഴിവാക്കുകയും ചെയ്തു.

രാഹുൽ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള പുതിയ പ്രവർത്തക സമിതിയുടെ ആദ്യ യോഗം അടുത്ത ഞായറാഴ്ച നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.