"​മീ​ശ’ പി​ൻ​വ​ലി​ക്ക​രു​ത്, സം​ഘ​പ​രി​വാ​ർ ഭീ​ഷ​ണി​ക്ക് മു​ന്പി​ൽ മു​ട്ടു​മ​ട​ക്ക​രു​ത്: വി.​എ​സ്
Sunday, July 22, 2018 5:54 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്. ഹ​രീ​ഷി​ന്‍റെ പു​തി​യ നോ​വ​ൽ "​മീ​ശ’ പി​ൻ​വ​ലി​ച്ച തീ​രു​മാ​ന​ത്തി​നെ​തി​രേ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ. തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളു​ടെ ഭീ​ഷ​ണി​ക്ക് മു​ന്പി​ൽ മു​ട്ടു​മ​ട​ക്ക​രു​തെ​ന്നും വി.​എ​എ​സ് പ​റ​ഞ്ഞു. വെ​റു​പ്പി​നും അ​സ​ഹി​ഷ്ണു​ത​യ്ക്കു​മെ​തി​രെ എ​ല്ലാ പു​രോ​ഗ​മ​ന ജ​നാ​ധി​പ​ത്യ​വാ​ദി​ക​ളും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ആ​ഴ്ച​പ്പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​ന്നി​രു​ന്ന മീ​ശ എ​ന്ന നോ​വ​ലാ​ണ് സം​ഘ​പ​രി​വാ​ർ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് പി​ൻ​വ​ലി​ക്കു​ന്ന​താ​യി ഹ​രീ​ഷ് അ​റി​യി​ച്ച​ത്. സ്ത്രീ​ക​ളു​ടെ ക്ഷേ​ത്ര​സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച സം​ഭാ​ഷ​ണ​ത്തി​ലേ​ർ​പ്പെ​ടു​ന്ന ക​ഥാ​പാ​ത്ര​ത്തെ സൃ​ഷ്ടി​ച്ച​തി​ന് നോ​വ​ലി​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ശ​ക്ത​മാ​യി​രു​ന്നു. ഹ​രീ​ഷി​ന്‍റെ കു​ടും​ബ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്.

കു​ട്ട​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള നോ​വ​ലി​ന്‍റെ മൂ​ന്ന് അ​ധ്യാ​യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ആ​ഴ്ച​പ്പ​തി​പ്പി​ൽ ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ര​നൂ​റ്റാ​ണ്ട് മു​ൻ​പു​ള്ള കേ​ര​ളീ​യ ജാ​തി​ജീ​വി​ത​ത്തെ ദ​ളി​ത് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​വി​ഷ്ക്ക​രി​ക്കു​ന്ന നോ​വ​ലാ​ണ് മീ​ശ. കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ല​ഭി​ച്ച ചെ​റു​ക​ഥാ​സ​മാ​ഹാ​ര​മാ​യ ആ​ദ​ത്തി​ന് ശേ​ഷം ഹ​രീ​ഷ് ര​ചി​ക്കു​ന്ന ആ​ദ്യ നോ​വ​ലാ​ണ് മീ​ശ.

"മീ​ശ’ പി​ൻ​വ​ലി​ച്ച സം​ഭ​വ​ത്തി​ൽ എ​ഴു​ത്തു​കാ​ര​നു പി​ന്തു​ണ​യു​മാ​യി സ​ർ​ക്കാ​രും പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മൗ​ലി​ക​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി​യു​ടെ പേ​രി​ൽ എ​ഴു​ത്തു​നി​ർ​ത്ത​രു​തെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ, ഹ​രീ​ഷി​ന് നോ​വ​ൽ പി​ൻ​വ​ലി​ക്കേ​ണ്ടി​വ​ന്ന​ത് പ്ര​ബു​ദ്ധ കേ​ര​ള​ത്തി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.