ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ യു​വ​തി​യെ പീ​ഡി​പ്പി​ച്ച അ​റ്റ​ൻ​ഡ​ർ‌ അ​റ​സ്റ്റി​ൽ
ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ യു​വ​തി​യെ പീ​ഡി​പ്പി​ച്ച അ​റ്റ​ൻ​ഡ​ർ‌ അ​റ​സ്റ്റി​ൽ
Monday, March 20, 2023 6:01 PM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ യു​വ​തി​യെ പീ​ഡി​പ്പി​ച്ച അ​റ്റ​ൻ​ഡ​ർ അ​റ​സ്റ്റി​ൽ. വി​ല്യാ​പ്പ​ള്ളി മ​യ്യ​ന്നൂ​ർ കു​ഴി​പ്പ​റ​മ്പ​ത്ത് ശ​ശീ​ന്ദ്ര​നെ (55) മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം വി​നോ​ദ​യാ​ത്ര പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു ശ​ശീ​ന്ദ്ര​ൻ. ഇ​ന്നു രാ​വി​ലെ ന​ഗ​ര​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ര​നെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.


ശ​നി​യാ​ഴ്ച രാ​വി​ലെ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം യു​വ​തി​യെ സ്ത്രീ​ക​ളു​ടെ സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<