വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി: ഉ​ദ്ഘാ​ട​നത്തിന് പി​ണ​റാ​യിയും സ്റ്റാ​ലി​നും
വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി: ഉ​ദ്ഘാ​ട​നത്തിന് പി​ണ​റാ​യിയും സ്റ്റാ​ലി​നും
Wednesday, March 22, 2023 9:38 PM IST
തിരുവനന്തപുരം: വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷം ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേർന്ന് ഏ​പ്രി​ൽ ഒ​ന്നി​ന് വൈ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. 603 ദി​വ​സം നീ​ളു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇതോടെ തി​രി തെ​ളി​യും.

മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ചെ​ന്നൈ​യി​ലെ​ത്തി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​തു സം​ബ​ന്ധി​ച്ചു ന​ൽ​കി​യ ക​ത്ത് സാം​സ്‌​കാ​രി​ക മ​ന്ത്രി, ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി.

ക്ഷ​ണം സ്വീ​ക​രി​ക്കു​ന്ന​താ​യും കേ​ര​ള​ത്തി​ൽ ഒ​രു ദി​വ​സം ചെ​ല​വ​ഴി​ക്കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ന്നും കൂ​ടി​ക്കാ​ഴ്ച​യി​ൽ സ്റ്റാ​ലി​ൻ അ​റി​യി​ച്ചു. വൈ​ക്ക​ത്ത് പെ​രി​യാ​ർ ഇ.വി. രാ​മ​സ്വാ​മി നാ​യ്ക്ക​രു​ടെ സ്മാ​ര​ക വി​പു​ലീ​ക​ര​ണം, കേ​ര​ള ത​മി​ഴ്‌​നാ​ട് സാം​സ്‌​കാ​രി​ക​വി​നി​മ​യ പ​ദ്ധ​തി തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച നി​വേ​ദ​ന​ങ്ങ​ൾ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ എം.കെ. സ്റ്റാ​ലി​ന് ന​ൽ​കി.


ര​ണ്ടു കാ​ര്യ​ങ്ങ​ളി​ലും അ​നു​ഭാ​വ​പൂ​ർ​ണ്ണ​മാ​യ സ​മീ​പ​നം അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ഡി​എംകെ നേ​താ​വു​മാ​യ ടി.​ആ​ർ. ബാ​ലു എംപി​യും ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<