കുമളി-തമിഴ്നാട് പാതയിലെ ബസ് സര്‍വീസ് വീണ്ടും നിര്‍ത്തി
Tuesday, December 27, 2011 10:03 AM IST
ചെന്നൈ: കുമളി-തമിഴ്നാട് പാതയിലെ സര്‍വീസ് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വീണ്ടും നിര്‍ത്തി. മുല്ലപ്പെരിയാര്‍ വിഷയത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സര്‍വീസ് ഇന്നലെ രണ്ട് ബസുകള്‍ സര്‍വീസ് നടത്തി പുനരാരംഭിച്ചിരുന്നു. എന്നാല്‍ തമിഴ്നാട്ടിലെ ഒരു വിഭാഗം അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് സര്‍വീസ് വീണ്ടും നിര്‍ത്തിവക്കാന്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.