മുല്ലപ്പെരിയാര്‍: വിദഗ്ധ സമിതിയുടെ അവഗണനയ്ക്കെതിരേ സുപ്രീംകോടതിയെ സമീപിക്കും
Wednesday, December 28, 2011 11:31 AM IST
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധിക്കാനെത്തിയ വിദഗ്ധ സമിതി അംഗങ്ങള്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ അവഗണിച്ചതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധന ബഹിഷ്കരിച്ച കേരളത്തിന്റെ നടപടിയില്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.