മുല്ലപ്പെരിയാര്‍: തീരുമാനം വൈകുന്നതില്‍ അതൃപ്തിയുണ്ടെന്ന് കെ.എം.മാണി
Saturday, February 4, 2012 7:35 PM IST
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തീരുമാനം വൈകുന്നതില്‍ അതൃപ്തിയുണ്ടെന്ന് മന്ത്രി കെ.എം.മാണി. തീരുമാനം അനന്തമായി നീട്ടുന്നത് ശരിയല്ലെന്നും പുതിയ ഡാമിന് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും മാണി പറഞ്ഞു. കേരളം ഉന്നയിച്ച ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും പുതിയ ഡാം നിര്‍മാണത്തിനായി അപേക്ഷ നല്‍കുമെന്നും മാണി പറഞ്ഞു.