മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുംവരെ സമരം: റോഷി അഗസ്റ്റിന്‍
Wednesday, February 8, 2012 3:55 AM IST
ചപ്പാത്ത്: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുവരെ സമരം തുടരുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ.

പുതിയ ഡാം നിര്‍മിക്കുന്നതിനായി പുതിയ സ്ഥലം കണ്െടത്തുകയും കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ തുക അനുവദിക്കുകയും ചെയ്തതാണ്. 1980-ലെ കേന്ദ്ര വനനിയമത്തിന്റെ പരിധിയില്‍വരുന്ന പ്രദേശമായതിനാല്‍ പുതിയ ഡാം നിര്‍മിക്കുന്നതിനും ഇതിന്റെ ഉപയോഗത്തില്‍വരുന്ന 50 ഏക്കര്‍ സ്ഥലത്തിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കണം. ഇതിനാവശ്യമായ കാര്യങ്ങള്‍ക്കായി ഇന്ന് രാവിലെ 7.30-ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ കാണുന്നുണ്െടന്നും റോഷി അറിയിച്ചു.