മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മീഷന്‍ ചെയ്യണം: പി.സി. തോമസ്
Saturday, February 11, 2012 3:53 AM IST
പാലാ: പത്തൊന്‍പതാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് 1886-90 കാലഘട്ടത്തില്‍ പണിതതായതുകൊണ്ടും ഭൂമികുലുക്കം കൂടുതലായി നടക്കുന്ന മേഖലയിലായതുകൊണ്ടും മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മീഷന്‍ ചെയ്യുന്നതാണു ശാശ്വത പ്രശ്നപരിഹാരമെന്നു കേരള കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗം ചെയര്‍മാന്‍ പി.സി. തോമസ്.

പാലായിലെത്തിയ മുല്ലപ്പെരിയാര്‍ ശാന്തിയാത്രയില്‍ പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാറിനെക്കാള്‍ 1200 അടി താഴ്ചയുള്ള ഇടുക്കി ഡാമിനു മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ സുനാമി പാഞ്ഞുവരുന്നപോലെ എത്തുന്ന വെള്ളം തടയാനാവില്ലെന്നു അന്തര്‍സംസ്ഥാന ജലഉപദേശക സമിതിയംഗമായിരുന്ന ചീഫ് എന്‍ജിനിയര്‍ എം. ശശീധരനെ ഉദ്ധരിച്ചു തോമസ് പറഞ്ഞു.

ളാലം ജംഗ്ഷനില്‍ സമ്മേളനം അനുവദിക്കാത്ത തിനെത്തുടര്‍ന്നും ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ചും ശാന്തിയാത്രയ്ക്കു കുരിശുപള്ളി ജംഗ്ഷനിലാണു സ്വീകരണസമ്മേളനം നടത്തിയത്. പോലീസ് കസ്റഡിയിലെടുത്ത രണ്ടു പ്രവര്‍ത്തകരെ വിട്ടുകിട്ടണ മെന്നാവശ്യപ്പെട്ട് പി.സി. തോമസ് റോഡില്‍ കുത്തിയിരിപ്പുസമരം നടത്തുകയാണ്. നേരിയ സംഘര്‍ഷാവസ്ഥ ഉടലെടു ത്തതിനെത്തുടര്‍ന്നു സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും ക്യാമ്പ് ചെയ്യുന്നുണ്ട്.