ഡിഫൻസ് എക്സ്പോയിലെ ചങ്ക്സ്
ലി​സ​ൺ ബോ​യ്സ്, ഇ​തൊ​ക്കെ വ​ള​രെ മ​ാര​ക​മാ​യ ആ​യു​ധ​ങ്ങ​ളാ​ണ്. ബോ​ഫേ​ാഴ്സി​ന്‍റെ അ​ൾ​ട്ര മോ​ഡേ​ൺ മെ​ഷീ ൻ ഗ​ൺ മു​ത​ൽ നാ​ട​ൻ മ​ല​പ്പു​റം ക​ത്തി​വ​രെ ഇ​തി​ലു​ണ്ട്- നാ​ടോ​ടി​ക്കാ​റ്റെ​ന്ന സി​നി​മ​യി​ൽ സ്യൂ​ട്ട്കേ​സ് തു​റ​ന്നു​കൊ​ണ്ട് പ​വ​നാ​യി എ​ന്ന പ്ര​ഫ​ഷ​ണ​ൽ കി​ല്ല​ർ പ​റ​യു​ന്ന ഈ ​ഹി​റ്റ് ഡ​യ​ലോ​ഗ് അ​റി​യാ​ത്ത മ​ല​യാ​ളി​ക​ളി​ല്ല. ഡി​ഫ​ൻ​സ് എ​ക്സ്പോ 2018 ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സ്യൂ​ട്ട്കേ​സാ​ണ്. ഈ ​സ്യൂ​ട്ട്കേ​സി​ന്‍റെ ഉ​ട​മ ഇ​ന്ത്യ​യാ​ണെ​ങ്കി​ൽ അ​തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കും ആ​യു​ധ​ങ്ങ​ൾ​ക്കും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ഉ​ട​മ​സ്ഥ​ർ പ​ല രാ​ജ്യ​ങ്ങ​ളാ​ണ്. നാ​ട​ൻ മ​ല​പ്പു​റം ക​ത്തി​യി​ല്ല​ന്നെ​യു​ള്ളൂ, അ​ൾ​ട്ര മോ​ഡേ​ൺ മെഷീൻ ഗ​ണ്ണു​ക​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും വി​മാ​ന​ങ്ങ​ളും ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളും മി​സൈ​ലു​ക​ളു​മെ​ല്ലാം എ​ക്സ്പോ​യി​ൽ ഗ​മ​യോ​ടെ വി​വി​ധ സ്റ്റാ​ളു​ക​ളി​ൽ ഇ​രി​ക്കു​ന്നു.

സ്വ​ർ​ണ നൂ​ലി​ഴ​ക​ളാ​ൽ നെ​യ്ത പ​ട്ടു​സാ​രി​ക​ളാ​ൽ പ്ര​ശ​സ്ത​മാ​യ കാ​ഞ്ചീ​പു​രം ജി​ല്ല​യാ​ണ് ഏ​പ്രി​ൽ 11 മു​ത​ൽ 14 വ​രെ ഈ ​വി​സ്മ​യ​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്. അ​മേ​രി​ക്ക, റ​ഷ്യ, ഇ​സ്ര​യേ​ൽ, ഫ്രാ​ൻ​സ്, കൊ​റി​യ തു​ട​ങ്ങി 42 രാ​ജ്യ​ങ്ങ​ൾ മേ​ള​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ഇ​തോ​ടെ കാ​ഞ്ചീ​പു​ര​ത്തെ തി​രു​വി​ടാ​​ന്തൈ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ൽ ലോ​ക ശ്ര​ദ്ധ​ാകേ​ന്ദ്ര​മാ​യി. മേ​ളയുടെ ഒൗദ്യോഗിക ഉ​ദ്ഘാ​ട​നത്തിന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കു​റ്റ​മ​റ്റ​താ​ക്കാ​ൻ കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ, സജീവ സാന്നിധ്യമായി 47 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ, റിപ്പോർട്ട് ചെയ്യാൻ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ നീ​ണ്ട​നി​ര, വി​വി​ധ രാ​ജ്യ​ങ്ങളി​ൽ നി​ന്നെ​ത്തി​യ യൂ​ണി​ഫോ​മു​ക​ൾ അ​ണി​ഞ്ഞ സൈ​നിക മേ​ധാ​വി​ക​ൾ, ക​ണ്ടാ​ലും ക​ണ്ടാ​ലും മ​തി​വ​രാ​ത്ത ശീ​തീ​ക​രി​ച്ച എ​ട്ട് വ​ലി​യ ഹാളുകളിൽ സൈ​ന്യ​ത്തി​ന് ക​രു​ത്തേ​കു​ന്ന ആ​യു​ധ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും വിമാനങ്ങളും കപ്പലുകളും ഹെലികോപ്റ്ററുകളും യ​ന്ത്ര​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും പ്രദർശിപ്പിച്ച വിവിധ സ്റ്റാ​ളു​ക​ൾ, ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മു​യ​ർ​ത്തു​ന്ന ഇ​ന്ത്യ ഡി​ഫെ​ക്സ്പോ പ​വ​ലി​യ​ൻ, ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ അപ്രതീക്ഷിത സന്ദർശനം... ഡി​ഫ​ൻ​സ് എ​ക്സ്പോ 2018 വി​ശേ​ഷ​ങ്ങ​ളും കാ​ഴ്ച​ക​ളും പറഞ്ഞാലും പറഞ്ഞാലും തീരില്ല. സൈനിക ആവശ്യങ്ങൾക്കുള്ള നിരവധി വാഹനങ്ങളും അവയുടെ ചെറിയ മോഡലുകളും മേളയിൽ അണിനിരന്നിരുന്നു. ചിലത് കാഴ്ചയിൽ ഭംഗിതോന്നില്ലെങ്കിലും പ്രകടനം ഗംഭീരമാണ്. മേളയിൽ ശ്രദ്ധേയമായ നാ​ലു വാ​ഹ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടാം...

ക​രു​ത്ത​ൻ എം​ബി​വി​പി​മാ​ർ

മാ​വോ​യി​സ്റ്റു​ക​ളു​ടെ മൈ​ൻ ആ​ക്ര​മ​ണ​ത്തി​ൽ സൈ​നി​ക​ർ വീ​ര​മൃ​ത്യു​വ​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പ​ല​പ്പോ​ഴും മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രാ​റു​ണ്ട്. ഇ​തി​നൊ​രു പ​രി​ഹാ​രം ഡി​ഫ​ൻ​സ് എ​ക്സ്പോ​യി​ൽ ദ ​ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡ് (ബി​ഇ​എം​എ​ൽ) അ​വ​ത​രി​പ്പി​ച്ചു. ബി​ഇ​എം​എ​ൽ എം​ബി​വി​പി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന വാ​ഹ​നം ഒ​രു ക​വ​ചി​ത സൈ​നി​ക വാ​ഹ​ന​മാ​ണ്. മീ​ഡി​യം ബു​ള്ള​റ്റ് പ്രൂ​ഫ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വാ​ഹ​ന​മാ​ണ് ബി​ഇ​എം​എ​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ഫോ​ർ​വീ​ൽ ഡ്രൈ​വ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഈ ​വാ​ഹ​ന​ത്തി​ൽ 12 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാം.

ഏ​തു കാ​ലാ​വ​സ്ഥ​യി​ലും വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. വെ​ടി​വ​യ്പും ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​വു​മെ​ല്ലാം ത​ര​ണം ചെ​യ്യാ​ൻ എം​ബി​വി​പി​ക്ക് ക​ഴി​യും. ക​ല്യാ​ണി ഗ്രൂ​പ്പും ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വാ​ഹ​നം പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഫോ​ർ​വീ​ൽ ഡ്രൈ​വാ​യി ഈ ​വാ​ഹ​നം 21 കി​ലോ​വ​രെ​യു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ളു​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം ത​ര​ണം ചെ​യ്യും. ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​കു​ന്പോ​ഴും മാ​വോ​യി​സ്റ്റ് പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്താ​നും ഈ ​എം​ബി​വി​പി​ക​ൾ സൈ​ന്യ​ത്തി​ന് ക​രു​ത്തേ​കും.

90 മി​നി​റ്റു​കൊ​ണ്ട് പാ​ല​മാ​യി "സ​ർ​വ​ത്ര'

ഒ​ന്ന​ര​മ​ണി​ക്കൂ​റു​കൊ​ണ്ട് ഒ​രു താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്ക​ാനാ​കു​മോ? തി​രു​വ​ന​ന്ത​പു​ര​ത്തെ പ​ന്ത​ളം പാ​ല​ത്തി​ന് ത​ക​രാ​റു​ണ്ടോ​യ​പ്പോ​ഴു​ള്ള ബു​ദ്ധി​മു​ട്ട് ന​മ്മ​ൾ ക​ണ്ട​താ​ണ്. സൈ​ന്യം താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ച്ച​തും വാ​ർ​ത്ത​യാ​യി​രു​ന്നു. പ​ക്ഷെ ഇ​തി​നും ദി​വ​സ​ങ്ങ​ളെ​ടു​ത്തു. എ​ന്നാ​ൽ ഒ​ന്ന​ര​മ​ണി​ക്കൂ​റു​കൊ​ണ്ട് 75 മീ​റ്റ​ർ നീ​ള​മു​ള്ള ഒ​രു പാ​ല​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്ന സ​ർ​വ​ത്ര​യെ​ന്ന വാ​ഹ​നം അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്.

വെ​റു​തെ​യൊ​രു പാ​ല​മ​ല്ല സ​ർ​വ​ത്ര​യി​ലു​ള്ള​ത് നാ​ലു​മീ​റ്റ​ർ വീ​തി​യു​ള്ള പാ​ല​മാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പാ​ലം 15 മീ​റ്റ​ർ നീ​ള​ത്തി​ൽ ര​ണ്ടാ​യി മ​ട​ക്കി​യാ​ണ് വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. യന്ത്ര സ​ഹാ​യ​ത്തോ​ടെ ഇ​ത് പാ​ല​മാ​യി നി​വ​രു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കാൽനടയാത്രക്കാർക്കു പോകാനുള്ളതാ​ണെ​ന്ന് ക​രു​തി​യാ​ൽ തെ​റ്റി. പടുകൂറ്റൻ വാഹനങ്ങൾക്കുവരെ പുല്ലുപോലെ അക്കരെ കടക്കാം. 15 മീ​റ്റ​റു​ള്ള പാ​ലം ര​ണ്ടാ​യി നി​വ​ർ​ത്താ​ൻ ബി​ഇ​എം​എ​ലാ​ണ് സ​ർ​വ​ത്ര​യു​ടെ നി​ർ​മാ​ണം. 20 മീ​റ്റ​ർ നീ​ള​ത്തി​ൽ പാ​ലം നി​ർ​മി​ക്കാ​ൻ ക​ഴി​യു​ന്ന ടി-72​ബി​എ​ൽ​ടി എ​ന്ന വാ​ഹ​ന​വും മേ​ള​യി​ൽ ആ​ക​ർ​ഷ​ക​മാ​യി. 70 ട​ൺ ഭാ​രം​വ​രെ ഈ ​താ​ത്കാ​ലി​ക പാ​ല​ത്തി​ൽ ക​യ​റ്റാമെന്നു പറയുന്പോൾ കരുത്ത് ഊഹിക്കാവുന്നതേയുള്ളു.

താ​ര​മാ​യി "ട്രോ​ൾ'

ട്രോ​ളു​ക​ളെ​ന്ന​ത് സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്കാ​ണ്. കേ​ൾ​ക്കു​ന്പോ​ഴെ ചി​ല​ർ​ക്ക് ചി​രി​വ​രും. എ​ന്നാ​ൽ ഈ ​ട്രോ​ൾ (Trawl) അ​ത്ര ത​മാ​ശ​ക്ക​ാര​ന​ല്ല. സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് മൈ​നു​ക​ൾ എ​ന്നും ഭീ​ഷ​ണി​യാ​ണ്. ഈ ​ഭീ​ഷ​ണി​യെ ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ടി-72 ​ട്രോ​ൾ. പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ മൈ​നു​ക​ളെ ക​ണ്ടെ​ത്താ​ൻ ട്രോ​ൾ റോ​ള​റു​ക​ൾ ഘ​ടി​പ്പി​ച്ച വാ​ഹ​ന​മാ​ണി​ത്. യു​ദ്ധ​സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന മൈ​നു​ക​ൾ ക​ണ്ടെ​ത്താ​നാ​ണ് സാ​ധാ​ര​ണ ട്രോ​ളി​നെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രു സൈ​നി​ക ടാ​ങ്ക് പോ​ലെ ഒ​റ്റ​നോ​ട്ട​ത്തി​ൽ തോ​ന്നു​മെ​ങ്കി​ലും സൈ​നി​ക നീ​ക്ക​ങ്ങ​ളി​ൽ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കാ​ൻ ഈ ​വാ​ഹ​ന​ത്തി​നാ​കും.

എ​യു​ജി​വി

സു​ര​ക്ഷാ സേ​ന​ക​ളു​ടെ ജോ​ലി ഏ​ളു​പ്പ​മാ​ക്കു​ക​യെ​ന്ന​താ​ണ് എ​യു​ജി​വി ( Autonomous Unmanned Ground Vehicle) ക​ളു​ടെ ജോ​ലി. ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഒാ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ (CI), ക​മ്മ്യു​ണി​ക്കേ​ഷ​ൻ ഒാ​ഫ് ടെ​ക്നോ​ള​ജി (CT)എ​ന്നി​വ​യാ​ണ് എ​യു​ജിവി പ്ര​ധാ​ന​മാ​യും ചെ​യ്യു​ന്ന​ത്. ക​ട​ന്നു പോ​കേ​ണ്ട വ​ഴി​ക​ളി​ൽ ത​ട​സ​മു​ണ്ടോ​യെ​ന്ന് മ​ന​സി​ലാ​ക്കാ​നും കൃ​ത്യ​മാ​യ വ​ഴി​ക​ണ്ടെ​ത്താ​നും എ​യു​ജി​വി​ക​ൾ സ​ഹാ​യി​ക്കും. പൂ​ർ​ണ​മാ​യും ഒാ​ട്ടോ​മാ​റ്റി​ക്കാ​ണ് എ​യു​ജി​വി​ക​ൾ. ഹോ​ണ്ട സി​ആ​ർ​വി​യു​ടെ എ​യു​ജി​വി​യാ​ണ് ഡി​ഫ​ൻ​സ് എ​ക്സ്പോ​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. തീ​വ്ര​വാ​ദ ആ​ക്ര​മ​ണം ത​ട​യാ​നും ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന സ്ഥ​ല​ത്ത് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സൈ​നി​ക നീ​ക്ക​ങ്ങ​ളെ സ​ഹാ​യി​ക്കാ​നും എ​യു​ജി​വി​ക്ക് ക​ഴി​യും. മാ​ത്ര​മ​ല്ല 450 കി​ലോ ഭാ​ര​വും വ​ഹി​ക്കാ​ൻ എ​യു​ജി​വി​ക്കാ​കും. പ്ര​ധാ​ന വ്യ​ക്തി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് എ​യു​ജി​വി​ക​ള​ടെ നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ൽ.

കാ​ഴ്ച​ക​ളു​ടെ​യും അ​ദ്ഭുത​ങ്ങ​ളു​ടെ​യും വി​രു​ന്നാ​ണ് ഒാ​രോ ഡി​ഫ​ൻ​സ് എ​ക്സ്പോ​യും. ത​മി​ഴ്നാ​ട്ടി​ലെ തി​രു​വി​ടാ​​ന്തൈ​യി​ൽ ന​ട​ന്ന ഡി​ഫ​ൻ​സ് എ​ക്സ്പോ​യു​ടെ പ​ത്താ​മ​ത്തെ എ​ഡി​ഷ​നും വ്യ​ത്യ​സ്ത​ല്ല. 800 കോ​ടി രൂ​പ​യോ​ളം ചെ​ല​വു​ള്ള എ​ക്സ്പോ ന​ട​ന്ന​ത് 2.90 ലക്ഷം സ്ക്വ​യ​ർ​ഫീ​റ്റ് സ്ഥ​ല​ത്താ​ണ്. 500 ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളും 154 വി​ദേ​ശ ക​ന്പ​നി​ക​ളും ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഒാ​രോ​ന്നും കൗ​തു​ക​വും വി​ജ്ഞാ​ന​വും പ​ക​രു​ന്ന​വ. മൂ​ന്നു​ദി​വ​സം ക്ഷ​ണി​ക്കെ​പ്പെ​ട്ട​വ​ർ​ക്കു മാ​ത്ര​മേ മേ​ള​സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യു​മാ​യി​രുന്നു​ള്ളു. ഒ​രു ദി​വ​സം പൊ​തു​ജ​ന​ത്തി​നും മേ​ള സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു.

ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം മാ​ത്ര​മേ അ​ക​ത്തേ​ക്ക് പ്ര​വേ​ശ​ന​മു​ള്ളു.​ മേ​ള​യു​ടെ ദി​ന​ങ്ങ​ളി​ൽ ന​ട​ന്ന സൈ​നി​ക അ​ഭ്യാ​സ​ങ്ങ​ൾ വി​സ്മ​യ​പ്പെ​ടു​ത്തു​ന്ന​വ​യാ​യി.

കടലിനോട് ചേർന്നു കിടക്കുന്ന സ്ഥലമാണ് തി​രു​വി​ടാ​​ന്തൈ. അതിനാൽ തന്നെ കര-നാവിക-വ്യോമ സേനകൾക്ക് ഒരുമിച്ച് അഭ്യാസം നടത്താൻ സാധിച്ചു. തത്സമയ അഭ്യാസപ്രകടനങ്ങൾ‌ നടക്കുന്നിടത്തെ പൊള്ളുന്ന വെയിലും അലോസരപ്പെടുത്തുന്ന പൊടിയുമെല്ലാം നമ്മുടെ സൈനികരുടെ അഭ്യാസങ്ങൾക്ക് മുന്നിൽ തോറ്റ് മടങ്ങി. സാരംഗ് - ധനുഷ് ഹെല്കോപ്റ്ററുകളുടെ പ്രകടനം ശ്വാസമടക്കി മാത്രമേ കാണാനാകു. ത​മി​ഴ്നാ​ട് ആ​ദ്യ​മാ​യി ആ​തി​ഥ്യം വ​ഹി​ച്ച മേ​ള എ​ല്ലാം കൊ​ണ്ടും ഗം​ഭീ​ര സ​ദ്യ​യാ​യി.‌

സോനു തോമസ്