ഇവിടത്തെ കാറ്റാണു കാറ്റ്
ഇ​ടു​ക്കി എ​ന്നു പ​റ​യു​ന്പോ​ൾ മൂ​ന്നാ​റി​ലെ ത​ണു​പ്പും മീ​ശ​പ്പു​ലി​മ​ല​യി​ലെ മ​ഞ്ഞും പെ​രി​യാ​ർ വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ലെ ക​ടു​വ​യു​മൊ​ക്കെ​യാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ മ​ന​സി​ലേ​ക്ക് ആ​ദ്യം ഓ​ടി​യെ​ത്തു​ക. എ​ന്നാ​ൽ അ​ധി​ക​മൊ​ന്നും അ​റി​യ​പ്പെ​ടാ​ത്ത, സൗ​ന്ദ​ര്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​ട്ടും പി​ന്നി​ല​ല്ലാ​ത്ത നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ ഇ​ടു​ക്കി​യി​ലു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു സ്ഥ​ല​മാ​ണ് പാ​ഞ്ചാ​ലി​മേ​ട്.​പ​ച്ച​പു​ത​ച്ച കു​ന്നു​ക​ളും താ​ഴ്‌​വ​ര​ക​ളും നി​റ​ഞ്ഞ ഈ ​പ്ര​ദേ​ശം നി​ര​വ​ധി കാ​ഴ്ച​ക​ളാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​കാ​ഴ്ച​ക​ളു​ടെ മ​നോ​ഹാ​രി​ത ഒ​ട്ടും കു​റ​യ്ക്കാ​തെ​ത​ന്നെ പ​ാഞ്ചാ​ലി​മേ​ടി​നെ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ അ​ധി​കൃ​ത​ർ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പു​തി​യ ക​വാ​ട​വും, മാ​ർ​ബി​ൾ ബ​ഞ്ചു​ക​ളും ക​ൽ​ക്കൂ​ടാ​ര​ങ്ങ​ളു​മൊ​ക്കെ​യാ​യി സ​ഞ്ചാ​രി​ക​ളെ എ​തി​രേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​നി​ൽ​ക്കു​ന്ന പാ​ഞ്ചാ​ലി​മേ​ടി​ന്‍റെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്.

മ​ല​മു​ക​ളി​ലെ മ​ര​തകം

കോ​ട്ട​യം-​കു​മ​ളി റോ​ഡി​ൽ(​എ​ൻ​എ​ച്ച് 183) കു​ട്ടി​ക്കാ​ന​ത്തി​ന് സ​മീ​പ​ത്താ​യി മു​റി​ഞ്ഞ​പു​ഴ എ​ന്നൊ​രു ഗ്രാ​മ​മു​ണ്ട്. ഇ​വി​ടെ​നി​ന്ന് ക​ണ​യ​ങ്ക​വ​യ​ൽ എ​ന്ന സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന വ​ള​ഞ്ഞു പു​ള​ഞ്ഞ റോ​ഡി​ലൂ​ടെ 4.5 കി​ലോ​മീ​റ്റ​ർ മ​ല​ക​യ​റി​ച്ചെന്നാ​ൽ പെ​ട്ടെ​ന്ന് ന​മ്മ​ൾ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​യ​തു​പോ​ലെ തോ​ന്നും. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 2500 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഈ ​സ്ഥ​ല​മാ​ണ് പാ​ഞ്ചാ​ലി​മേ​ട്.

പ​ച്ച​പു​ത​ച്ച മൊ​ട്ട​ക്കു​ന്നു​ക​ളും,ക​ണ്ണെ​ത്താ ദൂ​ര​ത്ത് പ​ര​ന്നു​കി​ട​ക്കു​ന്ന താ​ഴ് വാ​ര​ങ്ങ​ളും, അ​വ​യെ തൊ​ട്ടു​ത​ഴു​കി കടന്നുപോ​കു​ന്ന മ​ഞ്ഞും,എ​പ്പോ​ഴും വീ​ശി​യ​ടി​ക്കു​ന്ന ഇ​ളം​കാ​റ്റും,ഏ​ഴു​മ​ല​ക​ൾ​ക്ക​പ്പു​റ​ത്തെ കാ​ഴ്ച​ക​ൾ കാ​ട്ടി​ത്ത​രു​ന്ന പാ​റ​ക്കെ​ട്ടു​ക​ളു​മൊ​ക്കെ പാ​ഞ്ചാ​ലി​മേ​ടി​നെ സഞ്ചാ​രി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​താ​ക്കു​ന്നു.

സ​ഞ്ചാ​രി​ക​ളെ ഇ​തി​ലേ, ഇ​തി​ലേ

പ്ര​കൃ​തി​യൊ​രു​ക്കി​യ ഈ ​വി​രു​ന്ന് ആ​സ്വ​ദി​ക്കു​വാ​നാ​യി കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ഞ്ചാ​ലി​മേ​ടി​നെ അ​ടി​മു​ടി അ​ണി​യി​ച്ചൊ​രു​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി പ്ര​വേ​ശ​ന ക​വാ​ടം, വി​ശ്ര​മ​കേ​ന്ദ്രം,റെ​യി​ൻ ഷെ​ൽ​ട്ട​ർ, ക​ല്ലു​പാ​കി​യ ന​ട​പ്പാ​ത​ക​ൾ,മാ​ർ​ബി​ൾ ബ​ഞ്ചു​ക​ൾ, സോ​ളാ​ർ ലൈ​റ്റു​ക​ൾ, ടോ​യ്‌ലറ്റു​ക​ൾ എ​ന്നി​വ നി​ർ​മി​ച്ചു​ക​ഴി​ഞ്ഞു. ഡി​ടി​പി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ന്പ​തു കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ഇ​വി​ടെ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ക​ഴി​ഞ്ഞ​യാ​ഴ്ച ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ​നി​ന്ന് 10 രൂ​പ​യു​ടെ പാ​സ് എ​ടു​ത്ത​തി​നു​ശേ​ഷം​വേ​ണം മേ​ട്ടി​ലേ​ക്ക് ക​യ​റാ​ൻ. യാ​തൊ​രു​വി​ധ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​രാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക് അ​നു​വാ​ദ​മി​ല്ല. വികസന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമായി പാഞ്ചാലിക്കുളം നവീകരിക്കാനും ഇവിടെ ബോട്ടിംഗിന്‍റെ സാധ്യതകൾ തേടാനും ആലോചനയുണ്ട്. ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ മേടിന്‍റെ പരിസരങ്ങളിലായി ഹോം സ്റ്റേകൾ പണിയാനും പദ്ധതിയുണ്ട്.

നാടുകാണിക്കും ആനപ്പാറ

പാഞ്ചാലിമേട്ടിൽ ഏറ്റവുമധികം കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടമാണ് ആനപ്പാറ. ആനപ്പാറയുടെ മുകളിൽനിന്ന് നോക്കിയാൽ കേരളത്തിലെ മൂന്നിലൊരു ഭാഗം കാണാമെന്നാണ് ഇവിടത്തുകാരുടെ പക്ഷം. നല്ല തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ആലപ്പുഴ ബീച്ചിന്‍റെയും ലൈറ്റ് ഹൗസിന്‍റെയും വിദൂര കാഴ്ചയും ദൃശ്യമാണ്.

ഐ​തിഹ്യം ഉ​റ​ങ്ങു​ന്ന താ​ഴ്‌വ​ര

മ​ഹാ​ഭാ​ര​ത ക​ഥ​യി​ലെ പാ​ണ്ഡ​വ​ൻ​മാ​ർ വ​ന​വാ​സ​കാ​ല​ത്ത് ത​ങ്ങ​ളു​ടെ പ​ത്നി ദ്രൗ​പ​തി​യോ​ടൊ​പ്പം ഈ ​താ​ഴ്‌വ​ര​യി​ൽ താ​മ​സി​ച്ചി​രു​ന്ന​താ​യി ഒ​രു ക​ഥയുണ്ട്. ദ്രൗ​പ​തി​യു​ടെ മ​റ്റൊ​രു പേ​രാ​ണ് പാ​ഞ്ചാ​ലി. അതുകൊണ്ടാണ് ഈ സ്ഥലത്തെ പാഞ്ചാലിമേട് എന്നുവിളിക്കുന്നതെന്നാണ് ഐതിഹ്യം.വേ​ന​ൽ​ക്കാ​ല​ത്തു​പോ​ലും വ​റ്റാ​ത്ത ഒ​രു കു​ള​മു​ണ്ട് ഈ ​മേ​ട്ടി​ൽ. പാ​ഞ്ചാ​ലി ഉ​പ​യോ​ഗി​ച്ചി​രു​ന്നു എ​ന്ന് ക​രു​തു​ന്ന ഈ ​കു​ള​ത്തെ പാ​ഞ്ചാ​ലി​ക്കു​ളം എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഈ ​കു​ള​ത്തി​ന്‍റെ സ്ഥാ​ന​ത്ത് വെ​റും ച​തു​പ്പു​നി​ലം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തി​ന്‍റെ സ​മീ​പ​ത്താ​യി നാ​ട്ടു​കാ​ർ​ക്ക് വെ​ള്ള​മെ​ടു​ക്കാ​ൻ മ​റ്റൊ​രു കു​ളം നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ എ​ത്തു​ന്ന പ​ല​രും ഇ​ത് പാ​ഞ്ചാ​ലി​ക്കു​ള​മാ​ണെ​ന്ന് തെ​റ്റിധ​രി​ക്കാ​റു​ണ്ട്.
പാ​ഞ്ചാ​ലി​മേ​ട്ടി​ൽ​നി​ന്നാ​ൽ ശ​ബ​രി​മ​ല മ​ക​ര​ജ്യോ​തി കാ​ണാം. അ​തു​കൊ​ണ്ടു​ത​ന്നെ അ​യ്യ​പ്പ ഭ​ക്ത​ർ​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ് ഇ​വി​ടം. ഇവിടത്തെ ഒരു കുന്നിൽ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രമുണ്ട്. മറ്റൊരു കുന്നിൽ കുരിശുമലയുമുണ്ട്.

തൊ​പ്പി​ക്ക​ല്ലു​ക​ളു​ടെ സാ​നി​ധ്യം?

പാഞ്ചാ​ലി​മേ​ട് കേ​വ​ല​മൊ​രു വി​നോ​ദ​സ​ഞ്ചാ​രകേ​ന്ദ്രം മാ​ത്ര​മാ​യി കാ​ണ​രു​തെ​ന്നാ​ണ് ഇ​വി​ട​ത്തെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. കേ​ര​ള​സം​സ്കാ​ര​ത്തി​ലേ​ക്കും പാ​ര​ന്പ​ര്യ​ത്തി​ലേ​ക്കും വെ​ളി​ച്ചം വീ​ശു​ന്ന നി​ര​വ​ധി സ്മാ​ര​ക​ങ്ങ​ൾ താ​ഴ്‌വ​ര​യി​ല​വി​ടവി​ടാ​യി ഒ​ളി​ഞ്ഞു കി​ട​പ്പു​ണ്ടെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. മേ​ടി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും കു​ത്തി​നാ​ട്ടി​നി​റു​ത്തി​യി​രി​ക്കു​ന്ന പ​ര​ന്ന പാ​റ​ക്ക​ല്ലു​ക​ളും അ​വ​യു​ടെ സ​മീ​പ​ത്താ​യി വ​ച്ചി​രി​ക്കു​ന്ന കുട​യു​ടെ ആ​കൃ​തി​യി​ലു​ള്ള ക​ല്ലു​ക​ളും ശി​ലാ​യു​ഗ​ത്തി​ൽ ആ​ളു​ക​ളെ സം​സ്ക​രി​ച്ചി​രു​ന്ന തൊ​പ്പി​ക്ക​ല്ലു​ക​ളാ​ണോ എ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ ഇ​തി​നെ സം​ബ​ന്ധി​ച്ച ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളൊ​ന്നും​ത​ന്നെ ന​ട​ന്നി​ട്ടി​ല്ല. മു​ന്പ് ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റ് ആ​ർ​ക്കി​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ വി​ദ്യാ​ർ​ഥ​ക​ളും ഇ​തേ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പ​ാഞ്ചാ​ലി​മേ​ടി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന 92 കാ​ര​നാ​യ അ​പ്പ​ച്ച​ൻ ചേ​ട്ട​ന്‍റെ ഓ​ർ​മ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​റു​പ്പ​കാ​ല​ത്ത് ഇ​വി​ടെ പ​ല​യി​ട​ങ്ങ​ളി​ലും ഇ​ത്ത​രം ക​ല്ലു​ക​ൾ കു​ത്തി​ച്ചാ​രി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​വി​ടം കാ​ണാ​നെ​ത്തി​യ സ​ഞ്ചാ​രി​ക​ൾ​ത​ന്നെ ഇ​വ മ​റി​ച്ചി​ട്ടെ​ന്നും അ​പ്പ​ച്ച​ൻ ചേ​ട്ട​ൻ പ​റ​യു​ന്നു.

ഇ​വി​ട​ത്തെ പു​ല്ല് വെ​റും പു​ല്ല​ല്ല

ന​ട്ടു​ച്ച​യ്ക്കു​പോ​ലും സൂ​ര്യ​ന്‍റെ ചൂ​ടി​നെ കു​ളി​ർ​പ്പി​ക്കു​ന്ന ഇ​ളം കാ​റ്റ് പാ​ഞ്ചാ​ലി​മേ​ട്ടി​ൽ വീ​ശു​ന്നു. സ​ഞ്ചാ​രി​ക​ളു​ടെ മ​ടു​പ്പും ആ​ല​സ്യ​വു​മൊ​ക്കെ മാ​റ്റു​ന്ന ഒ​രു സു​ഗ​ന്ധ​മു​ണ്ട് ഈ ​കാ​റ്റി​ന്. മേ​ട്ടി​ൽ ത​ഴ​ച്ചു​വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന തെ​രു​വുപു​ല്ലു​ക​ളാ​ണ് ഇ​വി​ട​ത്തെ കാ​റ്റി​നെ സു​ഗ​ന്ധി​യാ​ക്കു​ന്ന​ത്. ആ​യൂ​ർ​വേ​ദ തൈ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഈ ​പു​ല്ല്. അ​ധി​കം ഉ​യ​ര​മി​ല്ലാ​ത്ത ചെ​റു​മ​ര​ങ്ങ​​ളും കു​റ്റി​ച്ചെ​ടി​ക​ളു​മാ​ണ് ഇ​വി​ട​ത്തെ സ​സ്യ​സ​ന്പ​ത്ത്. തെ​രു​വ​പ്പു​ല്ലി​നു​പു​റ​മെ ചു​റ്റീ​ന്തു​ക​ളും നി​ല​ത്തു പ​റ്റി​പ്പിടി​ച്ചു വ​ള​രു​ന്ന പൂ​ച്ചെ​ടി​ക​ളു​മെ​ല്ലാം ഇ​വി​ടെ ധാ​രാ​ള​മാ​യി കാ​ണ​പ്പെ​ടു​ന്നു. പ്ര​കൃ​തി ത​ന്നെ ഒ​രു​ക്കി​യ മ​ണ്‍​പാ​ത​ക​ളി​ലൂ​ടെ ന​ട​ന്നു​വേ​ണം ഇ​വി​ട​ത്തെ ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ.

അ​യ​ൽ​വാ​സി​ക​ളാ​യ സു​ന്ദ​രി​ക​ൾ

തി​രു​വി​താം​കൂ​ർ രാ​ജാ​ക്കന്മാ​രു​ടെ ഉ​ഷ്ണ​കാ​ല വ​സ​തി സ്ഥി​തി ചെ​യ്തി​രു​ന്ന ഹി​ൽ സ്റ്റേ​ഷ​നാ​യ കു​ട്ടി​ക്കാ​നം, മ​റ്റൊ​രു ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ പ​രു​ന്തു​ന്പാ​റ എ​ന്നി​വ പാ​ഞ്ചാ​ലി​മേ​ടി​ന്‍റെ 25 കിലോമീറ്റർ ചുറ്റളവിലാണുള്ളത്. തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ​ക്ക് പ്ര​ശ​സ്ത​മാ​യ വ​ണ്ടി​പ്പെ​രി​യാ​ർ , തേ​ക്ക​ടി വ​ന്യ​ജീ​വി സ​ങ്കേ​തം (പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​തം) എ​ന്നി​വ 38 കി.​മീ. ദൂ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്നു. തേ​ക്ക​ടി​ക്ക് സ​മീ​പം കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന കു​മ​ളി പ​ട്ട​ണ​വും മ​റ്റൊ​രു ആ​ക​ർ​ഷ​ണ​മാ​ണ്. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് പാഞ്ചാലിമേടിന്‍റെ പരിസരങ്ങളിൽത്തന്നെ താമസസൗകര്യങ്ങളും ഇപ്പോൾ ലഭ്യമാണ്.

റോസ് മേരി ജോൺ­