വഴിമുട്ടാതെ കനകമൊട്ട
വീ​ട്ടി​ലേ​ക്ക് ക​യ​റും മു​ന്പ് വ​ഴി​യി​ൽ​വ​ച്ചു ത​ന്നെ ഒ​രു കാ​ര്യം പ​റ​യാം... വ​ഴി​മു​ട്ടി​യ ഒ​രാ​ളു​ടെ അ​നു​ഭ​വ​മ​ല്ല ഇ​ത്, വ​ഴിതേ​ടി ന​ട​ന്ന ഒ​രു ജീ​വി​തം മാ​ത്രം. വ​ഴി​യി​ലെ​ത്താ​ൻ അ​യാ​ൾ പ​ല​വ​ഴി തേ​ടി.

വ​ഴി​യോ​ര​ങ്ങ​ളി​ൽ വ​ച്ചു പ​ല​കു​റി ക​ല​ഹി​ച്ചു. വ​ഴി​ത്തെ​റ്റു​ക​ളെ വി​മ​ർ​ശി​ച്ചു. വ​ഴി​തേ​ടി ഇ​ന്നും യാ​ത്ര തു​ട​രു​ന്ന അ​യാ​ൾ വ​ഴി​യി​ൽ വ​ച്ചു​ത​ന്നെ പ്ര​ഖ്യാ​പി​ക്കു​ന്നു: എ​ന്‍റെ പ്രാ​യം 89., എ​ന്‍റെ പൂ​ർ​ണ​ത​യെ​ത്താ​ത്ത വ​ഴി​ക്ക് പ്രാ​യം 57.

ഇ​നി വീ​ട്ടി​ലേ​ക്ക് ക​യ​റാം. ഇ​ത് അ​ദ്ദേഹ​ത്തി​ന്‍റെ ലോ​ക​മാ​ണ്. ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യു​ടെ.. അ​പ്പോ​ൾ മ​ല​യോ​ര ഹൈ​വേ​യു​ടേ​തു​മാ​യി​രി​ക്കു​മ​ല്ലോ...ഉ​മ്മ​റ​ത്തെ​ത്തി ച​രി​ത്ര​ത്തി​ന്‍റെ ചാ​രു​ക​സേ​ര വ​ലി​ച്ചി​ട്ട് അ​തി​ലേ​ക്ക് ഇ​റ​ങ്ങി​യി​രു​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. വീ​ട്ടി​ൽ​നി​ന്നു വ​ഴി​യി​ലേ​ക്കു​ള്ള ദൂ​രം...

ജീ​വ​ച​രി​ത്രം പ​റ​ഞ്ഞു വ​ഴി​യി​ലേ​ക്കെ​ത്താം...

ജോ​സ​ഫ് ക​ന​ക​മൊ​ട്ട. ജ​ന​നം 1928 ൽ ​കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​രി​ൽ. പ​റ​ന്പേ​ട്ട് ഒൗ​സേ​പ്പ്-​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു മ​ക്ക​ളി​ൽ മൂ​ന്നാ​മ​ൻ. പ​ഠ​നം ഏ​റ്റു​മാ​നൂ​ർ, കി​ട​ങ്ങൂ​ർ, പു​ന്ന​ത്തു​റ ഭാ​ഗ​ങ്ങ​ളി​ൽ. 23-ാം വ​യ​സി​ൽ അ​ഗ്ര​ിക​ൾ​ച്ച​ർ ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പി​ൽ ജോ​ലി ല​ഭി​ച്ചു. 29-ാം വ​യ​സി​ൽ അ​ധ്യാ​പി​ക​യാ​യ ഏ​ലി​യാ​മ്മ​യെ വി​വാ​ഹം ക​ഴി​ച്ചു. മ​ല​ബാ​ർ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നെ​ത്തു​ന്ന​ത് 1960 ൽ. ​ട്രാ​ൻ​സ്ഫ​ർ ചോ​ദി​ച്ചു​വാ​ങ്ങി കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തി. കു​ടും​ബ​ത്തെ കൂ​ട്ടാ​തെ വ​ന്ന​തി​നാ​ൽ ആ​ദ്യ​കാ​ല​ത്ത് ക്വാ​ർ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു താ​മ​സം. ഒ​റ്റ​മു​റി​യി​ൽ തൊ​ഴി​ലു​മാ​യി മ​ല്ലി​ടു​ന്പോ​ളും മ​ല​യോ​ര​ത്തി​ന്‍റെ വി​ശാ​ല​ത​യാ​യി​രു​ന്നു മ​ന​സി​ൽ. 15 വ​ർ​ഷ​ംമു​ന്പ് സ്വ​ന്ത​ക്കാ​ർ കു​ടി​യേ​റി​യെ​ത്തി​യ രാ​ജ​പു​ര​ത്തെ ഫ​ല​ഭൂ​യിഷ്ഠമാ​യ മ​ണ്ണാ​യി​രു​ന്നു സ്വ​പ്നം. ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ചു. രാ​ജ​പു​ര​ത്തി​ന​ടു​ത്ത് മാ​ല​ക്ക​ല്ലി​നു സ​മീ​പ​ത്തെ കാ​ര​മൊ​ട്ട എ​ന്ന പ്ര​ദേ​ശ​ത്ത് സ്ഥ​ലം വാ​ങ്ങി കു​ടും​ബ​സ​മേ​തം അ​വി​ടെ താ​മ​സ​മാ​ക്കി. കാ​ര​മു​ള്ള് വ​ള​ർ​ന്ന് ആ​ൾ​സ​ഞ്ചാ​രം പോ​ലു​മി​ല്ലാ​തി​രു​ന്ന ഇ​ടം അ​ന്ന് കാ​ര​മൊ​ട്ട എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. കാ​ര​മു​ള്ള് പി​ഴു​തെ​റി​ഞ്ഞ് മ​ണ്ണെ​ടു​ത്ത് അ​വി​ടെ അ​ദ്ദേഹം ക​ന​കം വി​ള​യി​ച്ചു. അ​ങ്ങ​നെ കാ​ര​മൊ​ട്ട എ​ന്ന പ്ര​ദേ​ശം ക​ന​ക​മൊ​ട്ട​യാ​യി അ​റി​യ​പ്പെ​ട്ടു. ഈ​യൊ​രു ക​ന​ക ഭൂ​മി​യി​ൽ നി​ന്നാ​ണ് വ​ഴി​യി​ലേ​ക്കു​ള്ള ജോ​സ​ഫി​ന്‍റെ പ്ര​യാ​ണം ആ​രം​ഭി​ക്കു​ന്ന​ത്.

ഭൂ​ത​കാ​ലം: മ​ല​യോ​ര ഹൈ​വേ​യു​ടെ​യും ക​ന​ക​മൊ​ട്ട​യു​ടേ​യും

1954 ൽ ​ആ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ല​യോ​ര ഹൈ​വേ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​നും ച​ര​ക്കു​ക​ളു​ടെ സു​ഗ​മ​മാ​യ നീ​ക്ക​ത്തി​നും ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം ത​ട​യു​ന്ന​തി​നു​മാ​യാ​ണ് മ​ല​യോ​ര ഹൈ​വേ എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. അ​ന്ന് ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യ്ക്ക് പ്രാ​യം 26.

ഇ​തി​നി​ടെ ഒ​രു സം​ഭ​വം ന​ട​ക്കു​ന്നു. തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വം. കാ​ലം 1959. ഏ​റ്റു​മാ​നൂ​രി​ലെ ജീ​വി​ത​ത്തി​നി​ടെ ജോ​സ​ഫി​ന് ഒ​രു ആ​ഗ്ര​ഹം ഉ​ദി​ക്കു​ന്നു. 1943 ൽ ​ഒ​ന്നാം മ​ല​ബാ​ർ ക്നാ​നാ​യ കു​ടി​യേ​റ്റ സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട് മ​ല​ബാ​റി​ലെ​ത്തി​യ ബ​ന്ധു​ക്ക​ളെ കാ​ണ​ണ​മെ​ന്ന്. സൗ​ക​ര്യം ഒ​ത്തു​വ​ന്ന​പ്പോ​ൾ ട്രെ​യി​നി​ൽ ഒ​റ്റ​യ്ക്ക് യാ​ത്ര പു​റ​പ്പെ​ട്ടു. വൈ​കു​ന്നേ​ര​ത്തോ​ടെ കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തി. അ​വി​ടെ​നി​ന്നും ബ​സി​ൽ 30 കി​ലോ​മീറ്റർ അ​ക​ലെ​യു​ള്ള മാ​ല​ക്ക​ല്ലി​ലേ​ക്ക്. പി​ന്നെ കാ​ൽ​ന​ട​യാ​യി നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പൂ​ക്ക​യ​ത്തേ​ക്ക്. ച​ന്ദ്ര​ഗി​രി​ പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ പൂ​ക്ക​യം പു​ഴ ക​ട​ന്നു​വേ​ണം ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്താ​ൻ. നേ​രം ഇ​രു​ട്ടി​യ​തി​നാ​ൽ ക​ട​ത്തു​കാ​ര​ൻ നേ​ര​ത്തെ സ്ഥ​ലം വി​ട്ടി​രു​ന്നു. സം​ശ​യി​ച്ചു നി​ന്നി​ല്ല. മീ​ന​ച്ചി​ലാ​റ്റി​ൽ ചാ​ടി​ക്ക​ളി​ച്ച പ​രി​ച​യം വ​ച്ചു പു​ഴ​യി​ലി​റ​ങ്ങി. പു​ഴ​യു​ടെ പാ​തി​യോ​ളം നീ​ന്തി​യെ​ത്തി​യ​പ്പോ​ൾ എ​ത്തി​പ്പെ​ട്ട​ത് ക​യ​ത്തി​ൽ. അ​ല​റി​യാ​ർ​ക്കു​ന്ന പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​ടു​ക്ക​പ്പെ​ട്ട അ​ദ്ദേഹ​ത്തി​ന്‍റെ കൈ​ക​ളി​ലേ​ക്ക് ഒ​രു മ​ര​ത്തി​ന്‍റെ വേ​ര്് എ​ത്തി​പ്പെ​ട്ടു. അ​ങ്ങ​നെ അ​തി​ൽ പി​ടി​ച്ച് അ​ദ്ദേഹം ജീ​വി​ത​ത്തി​ലേ​ക്ക് വ​ലി​ഞ്ഞു​ക​യ​റി. കൈ​യി​ലു​ള്ള​തെ​ല്ലാം ന​ഷ്ട​പ്പെ​ട്ട് ജോ​സ​ഫ് ബ​ന്ധു​വീ​ട്ടി​ലെ​ത്തി. പു​ഴ​യ്ക്ക​നു​സ​രി​ച്ച് ജീ​വി​തം ക്ര​മ​പ്പെ​ടു​ത്തു​ന്ന ഈ ​നാ​ടി​ന്‍റെ സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് വി​ശാ​ല​മാ​യ ഒ​രു വീ​ഥി​യൊ​രു​ക്ക​ണ​മെ​ന്ന് ഈ ​യു​വാ​വ് അ​ന്നേ മ​ന​സി​ലു​റ​പ്പി​ച്ചു.

തി​രി​ച്ച് ഏ​റ്റു​മാ​നൂ​രെ​ത്തി പി​റ്റേ​വ​ർ​ഷം ത​ന്നെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചോ​ദി​ച്ചു​വാ​ങ്ങി. പി​ന്നെ പ​ടി​പ​ടി​യാ​യി മാ​ല​ക്ക​ല്ലി​ൽ താ​മ​സ​മു​റ​പ്പി​ക്കു​ന്പോ​ഴും മ​ന​സി​ൽ വി​ശാ​ല വീ​ഥി​യൊ​രു​ക്ക​ണ​മെ​ന്ന പ​ഴ​യ ആ​ഗ്ര​ഹം ത​ന്നെ​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ 1965 ൽ ​ഹോസ്ദു​ർ​ഗ് മ​ല​യോ​ര വി​ക​സ​ന സ​മി​തി എ​ന്ന പേ​രി​ൽ സം​ഘ​ട​ന രൂ​പീ​ക​രി​ച്ച് മ​ല​യോ​ര​ത്തി​ന്‍റെ അ​സ്തി​ത്വ വ​ള​ർ​ച്ച​യി​ലേ​ക്ക് ക​ന​ക​മൊ​ട്ട ക​ട​ന്നു​ക​യ​റി.

മ​ല​യോ​ര ഹൈ​വേ​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ 1969 ൽ ​ത​ല​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പ​ിള്ളി ത​ല​ശേ​രി സ​ന്ദേ​ശ്ഭ​വ​നി​ൽ ഒ​രു യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. ഹോസ്ദു​ർ​ഗ് മ​ല​യോ​ര വി​ക​സ​ന സ​മി​തി​യു​ടെ പ്ര​തി​നി​ധി​യാ​യി ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യ്ക്കും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ മ​ല​യോ​ര ഹൈ​വേ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നാ​യി ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും റൂ​ട്ട് നി​ശ്ച​യി​ക്കാ​ൻ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ളു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഹോ​സ്ദൂ​ർ​ഗ്, കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്കു​ക​ളു​ടെ ചു​മ​ത​ല ക​ന​ക​മൊ​ട്ട​യ്ക്കാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പൂ​ക്ക​യം പു​ഴ​യി​ൽ ഒ​ഴു​ക്കി​ല​ക​പ്പെ​ട്ട്് ര​ക്ഷ​പെ​ട്ട​പ്പോ​ൾ മ​ന​സി​ലു​റ​ച്ചു​പോ​യ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ സാ​ധൂ​ക​രി​ക്കു​ന്ന തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്. സ​ന്തോ​ഷ​പൂ​ർ​വം ആ ​ദൗ​ത്യം അ​ദ്ദേഹം ഏ​റ്റെ​ടു​ത്തു. അ​ങ്ങ​നെ ര​ണ്ടു വ​ർ​ഷ​ത്തോ​ളം മ​ല​യോ​ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു റൂ​ട്ട് നി​ശ്ച​യി​ച്ചു.

പ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച റൂ​ട്ട് മാ​പ്പ് ഉ​ൾ​ക്കൊ​ള്ളി​ച്ച് 1971 ൽ ​മു​ഖ്യ​മ​ന്ത്രി അ​ച്യു​ത​മേ​നോ​ന് ആ​ക്ഷ​ൻ ക​മ്മി​റ്റി നി​വേ​ദ​നം ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്ന് മ​ല​യോ​ര മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ച​ന്ദ്ര​ഭാ​നു അ​ധ്യ​ക്ഷ​നാ​യി ക​മ്മീ​ഷ​നെ നി​യ​മി​ച്ചു. ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ മ​ല​യോ​ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചു. ഇ​തി​ന്‍റെ ഫ​ല​മാ​യി 1974 ൽ ​മൂ​വാ​റ്റു​പു​ഴ ആ​സ്ഥാ​ന​മാ​യി മ​ല​യോ​ര ഹൈ​വേ ഡി​വി​ഷ​ൻ ഓ​ഫീ​സും സെ​ക്ഷ​ൻ ഓ​ഫീ​സും അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി. മൂ​വാ​റ്റു​പു​ഴ​യി​ൽ ഓ​ഫീ​സ് തു​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​യി. ഇ​തേ​ത്തു​ട​ർ​ന്ന്് അ​ഞ്ചു ല​ക്ഷം ഒ​പ്പു​ക​ൾ ശേ​ഖ​രി​ച്ച് 1976 ൽ ​പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​ക്ക് ആ​ക്ഷ​ൻ ക​മ്മി​റ്റി നി​വേ​ദ​നം ന​ൽ​കി. 1977 ൽ ​ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ലെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി കെ. ​പ​ങ്ക​ജാ​ക്ഷ​നും ആ​ക്‌‌ഷൻ ക​മ്മി​റ്റി നി​വേ​ദ​നം ന​ൽ​കി.

1978 ൽ ​മ​ല​ബാ​ർ മേ​ഖ​ല​യി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യു​ള്ള വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ത​ല​ശേ​രി​യി​ൽ യോ​ഗം ചേ​രു​ക​യും ലി​ങ്ക് റോ​ഡു​ക​ൾ ത​മ്മി​ൽ ബ​ന്ധ​പ്പെ​ടു​ത്താ​ൻ 101 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു. പ​തി​വു​പോ​ലെ കാ​സ​ർ​ഗോ​ഡ് പ്ര​ദേ​ശ​ത്തെ ഉ​ത്ത​ര​വാ​ദി​ത്വം ക​ന​ക​മൊ​ട്ട​യ്ക്ക് ല​ഭി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തു​ക​യും ഹൈ​വേ നി​ർ​മി​ക്കേ​ണ്ട​തി​ലെ ആ​വ​ശ്യ​ക​ത നാ​ട്ടു​കാ​രെ ബോ​ധ്യ​പ്പെ​ടു​ത്തി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡു​ക​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്തു.

മ​ല​യോ​ര ജ​ന​ത​യി​ൽ ആ​വേ​ശം ത​ണു​ക്കാ​തെ നി​ന്നെ​ങ്കി​ലും അ​ധി​കാ​ര വ​ർ​ഗ​ത്തി​ൽ ഉ​ത്സാ​ഹം കെ​ട്ട​ട​ങ്ങി​യി​രു​ന്നു. മ​ല​യോ​ര​ത്തി​ന്‍റെ പ്ര​തി​ഷേ​ധം സ​ർ​ക്കാ​രി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ 1979 മാ​ർ​ച്ചി​ൽ മ​ല​യോ​ര വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ക്ക​യം പു​ഴ​യോ​ര​ത്തു​നി​ന്നും കൊ​ളു​ത്തി​യ മ​ല​യോ​ര ജ്യോ​തി​യു​മാ​യി മ​ല​യോ​ര ജാ​ഥ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. 42 പേ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം മ​ല​യോ​ര​ങ്ങ​ളി​ലെ ദു​ർ​ഘ​ട പാ​ത​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി മു​ഖ്യ​മ​ന്ത്രി പി.​കെ. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് നീ​ണ്ട​പ്പോ​ൾ 1980ൽ ​ര​ണ്ടാം സ​മ​ര യാ​ത്ര തീ​രു​മാ​നി​ച്ചു. ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 40 പേ​ര​ട​ങ്ങു​ന്ന ര​ണ്ടാം സ​മ​ര​സം​ഘം പാ​ള​ത്തൊ​പ്പി ധ​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വീ​ണ്ടും പ്ര​തി​ഷേ​ധ ജാ​ഥ ന​ട​ത്തി. ഇ​തേ​ത്തു​ട​ർ​ന്ന് മ​ല​യോ​ര ഹൈ​വേ പ്രാ​രം​ഭ സ​ർ​വേ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എം. അ​ബൂ​ബ​ക്ക​റു​ടെ പ്ര​ഖ്യാ​പ​നം. വീ​ണ്ടും പ്ര​തീ​ക്ഷ​യു​ടെ നാ​ളു​ക​ൾ. അ​ത് കു​റ​ച്ചേ​റെ നീ​ണ്ടു.

1987 ൽ ​ഇ​ടി​ത്തീ​പോ​ലെ ആ ​പ്ര​ഖ്യാ​പ​നം എ​ത്തി. മ​ല​യോ​ര ഹൈ​വേ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ടി.​കെ. ഹം​സ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് മ​ല​യോ​ര​ത്തെ​ങ്ങും പ്ര​തി​ഷേ​ധം ന​ട​ന്നു. ഇ​തി​നി​ടെ മ​ല​യോ​ര വി​ക​സ​ന സ​മി​തി സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ​ത്തി​ന് കാ​ത്തുനി​ൽ​ക്കാ​തെ "ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ടു’. വി​ക​സ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​ർ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള ലി​ങ്ക് റോ​ഡു​ക​ൾ കൂ​ട്ടി​യോ​ജി​പ്പി​ച്ചു. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​ച്ചേ​റെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ടു.

1994 ൽ ​ക​രു​ണാ​ക​ര​ൻ സ​ർ​ക്കാ​ർ മ​ല​യോ​ര ഹൈ​വേ​യോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഇ​രി​ക്കൂ​ർ എം​എ​ൽ​എ കെ.​സി. ജോ​സ​ഫ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​രു​വ​ഞ്ചാ​ലി​ൽ ഉ​പ​വാ​സ​മി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് എം.​എ​സ്. ജോ​സ​ഫ് ക​മ്മീ​ഷ​നെ മ​ല​യോ​ര ഹൈ​വേ​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചു. 1995ൽ ​ക​രു​ണാ​ക​ര​ൻ രാ​ജി​വ​യ്ക്കു​ന്നു. തു​ട​ർ​ന്ന് എ.​കെ. ആ​ന്‍റ​ണി മു​ഖ്യ​മ​ന്ത്രി. ആ​ന്‍റ​ണി മ​ല​യോ​ര​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന എം​എ​ൽ​എ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. യോ​ഗ​ത്തി​ൽ മ​ല​യോ​ര ഹൈ​വേ​യ്ക്ക് അ​ന്തി​മ രൂ​പം ന​ൽ​കാ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി സി.​ടി. അ​ഹ​മ്മ​ദ​ലി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. മ​ന്ത്രി ക​ന​ക​മൊ​ട്ട​യെ ചേ​ന്പ​റി​ൽ വി​ളി​ച്ചു​വ​രു​ത്തി റൂ​ട്ട് മാ​പ്പും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. ഇ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി എ.​കെ. ആ​ന്‍റ​ണി​ക്ക് എം.എ​സ്. ജോ​സ​ഫ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

പിന്നീട് നായനാരുടെയും ഉമ്മൻചാണ്ടിയുടെയും ഭരണകാലത്ത് നിരവധി നിവേദനങ്ങൾ, ഉറപ്പുകൾ, ലംഘനങ്ങൾ...ഒടുവിൽ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൽ മ​ല​യോ​ര ഹൈ​വേ ഉ​ൾ​പ്പെ​ടു​ത്തി.

2005 ജ​നു​വ​രി 14 ന് ​ആ​യി​രു​ന്നു ആ ​സു​ദി​നം. മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യാ​വൂ​രി​ൽ​വ​ച്ച് മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ പ്ര​സം​ഗി​ച്ച കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ ക​ന​ക​മൊ​ട്ട​യു​ടെ ത്യാ​ഗ​നി​ർ​ഭ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​സ്മ​രി​ച്ചു.

വ​ർ​ത്ത​മാ​ന​കാ​ലം: മ​ല​യോ​ര ഹൈ​വേ​യു​ടെ​യും ക​ന​ക​മൊ​ട്ട​യു​ടേ​യും

2005 ൽ ​ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ല​യോ​ര ഹൈ​വേ​യു​ടെ പ്ര​വൃ​ത്തി ഉൗ​ർ​ജി​ത​മാ​യി നീ​ങ്ങു​ന്ന​തി​നി​ട​യ്ക്ക് 2007 ൽ ​വീ​ണ്ടും പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്തു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ടി.​യു. കു​രു​വി​ള മ​ല​യോ​ര ഹൈ​വേ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്നു. ഈ ​പ്ര​ഖ്യാ​പ​നം മ​ല​യോ​ര​ത്ത് വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചു. കേ​ര​ള​ത്തി​ല​ങ്ങി​ങ്ങാ​യി മ​ല​യോ​ര മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ആ​ക്ഷ​ൻ ക​മ്മി​റ്റി​ക​ൾ രൂ​പീ​കൃ​ത​മാ​കു​ക​യും പ്ര​ക്ഷോ​ഭ​ങ്ങ​ൾ അ​ര​ങ്ങേ​റു​ക​യും ചെ​യ്തു. ക​ന​ക​മൊ​ട്ട വേ​ദി​ക​ൾ​തോ​റും ക​യ​റി​യി​റ​ങ്ങി വി​ശ്ര​മ​മി​ല്ലാ​തെ പ്ര​സം​ഗി​ച്ചു.

ഇ​ട​ത​ട​വി​ല്ലാ​തെ​യു​ള്ള യാ​ത്ര​യ്ക്കി​ടെ പാ​ണ​ത്തൂ​രി​ൽ​വ​ച്ച് അ​ദ്ദേ​ഹ​ത്തി​ന് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. നാ​ല് മേ​ജ​ർ ബ്ലോ​ക്കു​ക​ൾ. ഉ​ട​ൻ എ​റ​ണാ​കു​ള​ത്തെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നാ​ല് ബ്ലോ​ക്ക് ഉ​ള്ള​തി​നാ​ൽ ശ​സ്ത്ര​ക്രി​യ റി​സ്കാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. അ​വ​സാ​നം ആ​ൻ​ജി​യോ​പ്ലാ​സ്റ്റി വ​ഴി ര​ണ്ടു ബ്ലോ​ക്കു​ക​ൾ മാ​ത്രം നീ​ക്കം ചെ​യ്തു. ചു​രു​ങ്ങി​യ കാ​ല​ത്തെ വി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ക​ന​ക​മൊ​ട്ട വീ​ണ്ടും ക​ർ​മ​രം​ഗ​ത്തി​റ​ങ്ങി. കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹോ​പ​ദേ​ശ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ യാ​ത്ര അ​ൽ​പം പ​തു​ക്കെ​യാ​ക്കി. നി​വേ​ദ​ന​ങ്ങ​ളി​ലൂ​ടെ​യാ​യി പി​ന്നീ​ടു​ള്ള സ​മ​ര​ങ്ങ​ൾ.

2008 ൽ ​ത​ന്‍റെ​യും മ​ല​യോ​ര ഹൈ​വേ​യു​ടേ​യും അ​വ​സ്ഥ കു​റി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന് ക​ത്തെ​ഴു​തി.കാ​സ​ർ​ഗോ​ട്ടെ ഒ​രു ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക്കെ​ത്തി​യ മ​ന്ത്രി മ​ല​യോ​ര ഹൈ​വേ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം മ​ല​യോ​ര ഹൈ​വേ സ്വ​പ്നം വീ​ണ്ടും ത​ളി​രി​ട്ടു. മ​ല​യോ​ര ഹൈ​വേ​യ്ക്കാ​യി ബ​ജ​റ്റി​ൽ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 2009 ൽ ​ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് ക​ന​ക​മൊ​ട്ട നി​വേ​ദ​നം ന​ൽ​കി. 40 കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ചു. പ​ക്ഷെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഇ​ട​യ്ക്ക് ത​ട​സ​പ്പെ​ട്ടു.

വീണ്ടും നിവേദനങ്ങൾ, യാത്രകൾ...

2013 ൽ ​മാ​ല​ക്ക​ല്ലി​ന​ടു​ത്ത് ബ​ളാം​തോ​ട് ന​ട​ന്ന ക്ഷീ​ര വി​ക​സ​ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മ​ന്ത്രി കെ.​സി. ജോ​സ​ഫി​നെ ക​ന​ക​മൊ​ട്ട സ​ന്ദ​ർ​ശി​ച്ചു. ഈ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ക​ന​ക​മൊ​ട്ട​യെ വേ​ദി​യി​ലേ​ക്ക് വി​ളി​ച്ചു​ക​യ​റ്റി മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. പി​ന്നീ​ട് മ​ന്ത്രി മു​ൻ​കൈ​യെ​ടു​ത്ത് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ണി ഉൗ​ർ​ജി​ത​മാ​ക്കി. ഇ​തി​നി​ടെ ജ​ന​സ​ന്പ​ർ​ക്ക​വു​മാ​യി വീ​ണ്ടും കാ​സ​ർ​ഗോ​ട്ടെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി​ക്കു മു​ന്നി​ൽ നി​വേ​ദ​ന​വു​മാ​യി ക​ന​ക​മൊ​ട്ട എ​ത്തി. അ​ങ്ങ​നെ മ​ല​യോ​ര ഹൈ​വേ പ്ര​വൃ​ത്തി ഉൗ​ർ​ജി​ത​മാ​യി ന​ട​ന്ന​പ്പോ​ഴും അ​തി​ന്‍റെ ശ​ക്തി ചോ​രാ​തെ ക​ന​ക​മൊ​ട്ട നി​വേ​ദ​ന​വു​മാ​യി കാ​വ​ലി​രു​ന്നു.

2016 ഓ​ഗ​സ്റ്റി​ൽ മ​ല​യോ​ര ഹൈ​വേ നി​ർ​മി​ക്കാ​ൻ കി​ഫ്ബി വ​ഴി പ​ണം ക​ണ്ടെ​ത്തു​മെ​ന്ന് മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. 2017 ജ​നു​വ​രി​യി​ൽ നാ​റ്റ്പാ​ക് വി​ശ​ദ​മാ​യ പ​ഠ​ന റി​പ്പോ​ർ​ട്ട് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന് സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​നും മേ​ൽ​നോ​ട്ട​ത്തി​നു​മാ​യി പൊ​തു​മ​രാ​മ​ത്ത് അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നാ​യി ര​ണ്ടു സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു. 2017 ജൂ​ലൈ​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യി കാ​സ​ർ​ഗോ​ട്ടെ​ത്തി​യ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന് ക​ന​ക​മൊ​ട്ട നി​വേ​ദ​നം ന​ൽ​കി. ക​ന​ക​മൊ​ട്ട​യു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 22 ഇ​ട​ത്ത് ഉ​ട​ൻ പ്ര​വൃ​ത്തി തു​ട​ങ്ങു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഭാ​വി​കാ​ലം: മ​ല​യോ​ര ഹൈ​വേ​യു​ടെ​യും ക​ന​ക​മൊ​ട്ട​യു​ടേ​യും

ക​ന​ക​മൊ​ട്ട​യു​ടെ ഇ​ട​വ​ക​യാ​യ മാ​ല​ക്ക​ല്ല് ലൂ​ർ​ദ്മാ​താ പ​ള്ളി​യു​ടെ സെ​മി​ത്തേ​രി​യി​ൽ അദ്ദേഹം ര​ണ്ടു ക​ല്ല​റ​ക​ൾ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്നു. എ​ഫ്-2, എ​ഫ്-3 എ​ന്നി​വ. അ​തി​ലൊ​ന്ന് ത​നി​ക്കു വേ​ണ്ടി. മ​റ്റൊ​ന്ന് ത​ന്‍റെ സ്വ​പ്ന​ങ്ങ​ൾ അ​ട​ക്കം ചെ​യ്യാ​ൻ. അ​തി​ന് ഒ​രു ഉ​പാ​ധി​യും അ​ദ്ദേ​ഹം മു​ന്നോ​ട്ടുവ​ച്ചി​രി​ക്കു​ന്നു.

എ​ന്‍റെ മ​ര​ണ​ത്തി​ന് മു​ന്പെ​ങ്കി​ലും ജീ​വ​നും ജീ​വി​ത​വു​മാ​യ മ​ല​യോ​ര ഹൈ​വേ യാ​ഥാ​ർ​ഥ്യ​മാ​യി​ല്ലെ​ങ്കി​ൽ എ​നി​ക്ക് സ്വ​ന്ത​മാ​യ ര​ണ്ടാ​മ​ത്തെ ക​ല്ല​റ​യി​ൽ അ​തി​നെ അ​ട​ക്കം ചെ​യ​തു​കൊ​ള്ളൂ. എ​ന്‍റെ പോ​രാ​ട്ടം എ​നി​ക്കൊ​പ്പ​മാ​യി​രി​ക്ക​ട്ടെ.​

സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ​നി​ന്നും ക​ന​ക​മൊ​ട്ട പി​രി​ഞ്ഞി​ട്ട് 34 വ​ർ​ഷ​മാ​കു​ന്നു. പ​ക്ഷെ അ​ദ്ദേ​ഹം ഇ​ന്നും ക​ർ​മ​നി​ര​ത​നാ​ണ്. ഭാ​ര്യ ഏ​ലി​യാ​മ്മ​യ്ക്കും ഇ​ള​യ​മ​ക​ൻ പ്ര​കാ​ശി​നു​മൊ​പ്പം അ​ദ്ദേഹ​മി​ന്ന് ജീ​വി​ക്കു​ന്നു. മ​റ്റ് മൂ​ന്ന് ആ​ണ്‍​മ​ക്ക​ളും ര​ണ്ടും പെ​ണ്‍​മ​ക്ക​ളും അ​പ്പ​ന്‍റെ സ​മ​ര​ജീ​വി​ത​ത്തെ പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​ൻ ഇ​ട​യ്ക്കെ​ത്തും.

അ​വ​സാ​ന​മാ​യി ഒ​ന്നു​മാ​ത്രം:-
ഈ ​ജീ​വി​ത​ത്തെ അ​വ​ഗ​ണി​ച്ചാ​ൽ; ആ ​സെ​മി​ത്തേ​രി​ക്ക് മു​ന്നി​ലൂ​ടെ മ​ല​യോ​ര ഹൈ​വേ നി​ർ​മി​ച്ചാ​ലും അ​തൊ​രു പ്രാ​യ​ശ്ചി​ത്ത​മാ​കി​ല്ല.‌

വി​നി​ൽ ജോ​സ​ഫ്