മലയാളത്തിന്‍റെ ഉലകനായിക
പ്ര​മു​ഖ സാമ്പ​ത്തി​ക ദി​ന​പ​ത്ര​മാ​യ "മി​ന്‍റ്' ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം വാ​യ​ന​ക്കാ​രു​ള്ള മലയാള ഇ​ന്‍റ​ർ​നെ​റ്റ് പ​ത്ര​മാ​യി 2010ൽ ​ദീ​പി​ക ഡോ​ട്ട് കോ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ""നീ​ൽ ആം​സ്ട്രോം​ഗ് ച​ന്ദ്ര​നി​ൽ ആ​ദ്യ​മാ​യി കാ​ലു​കു​ത്തി​യ​പ്പോ​ൾ അ​വി​ടെ ഒ​രു മ​ല​യാ​ളി​യു​ടെ ചാ​യ​ക്ക​ട​യു​ണ്ടാ​യി​രു​ന്നു....'' എ​ന്ന മ​ല​യാ​ളി​യു​ടെ എ​വി​ടെ​യും ചേ​ക്കേ​റാ​നു​ള്ള ക​ഴി​വി​നെ​യും പ​രി​ശ്ര​മ​ശീ​ല​ത്തെ​യും​പ​റ്റി​യു​ള്ള ത​മാ​ശ​യോ​ടെ​യാ​ണ് ഇതു സംബന്ധിച്ചു മിന്‍റിന്‍റെ ലേ​ഖ​നം തു​ട​ങ്ങു​ന്ന​ത്. ഇ​തു​പോ​ലെ ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്ത് പു​തി​യ മാ​ധ്യ​മ​മാ​യി ഓ​ൺ​ലൈ​ൻ പ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​പ്പോ​ൾ അ​വി​ടെയും മ​ല​യാ​ളി സാ​ന്നി​ധ്യ​മ​റി​യി​ച്ചെ​ന്നു മി​ന്‍റി​ന്‍റെ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​റാ​യി​രു​ന്ന വീ​ണ വേ​ണു​ഗോ​പാ​ൽ ആ ലേ​ഖ​ന​ത്തി​ൽ എ​ഴു​തി.

ഇ​ന്‍റ​ർ​നെ​റ്റ് യു​ഗ​ത്തി​ന് കാ​ൽ​നൂ​റ്റാ​ണ്ടു തി​ക​യു​ന്ന​തു പ്ര​മാ​ണി​ച്ചാ​ണു "മി​ന്‍റ്' അ​വ​രു​ടെ വാ​രാന്ത​പ​തി​പ്പാ​യ ‘ലോ​ഞ്ചി​’ൽ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ഓ​ൺ​ലൈ​ൻ പ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള വാ​ൾ സ്ട്രീ​റ്റ് ജേ​ർണ​ൽ ഗ്രൂ​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പ​ത്ര​മാ​ണ് "മി​ന്‍റ്'. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്രാ​ദേ​ശി​ക​ഭാ​ഷ​ക​ളി​ൽ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് പ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ലേ​ഖ​ന​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ​നി​ന്നു ദീ​പി​ക ഡോ​ട്ട് കോം ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ലാ​യി​രി​ക്കു​ന്പോ​ഴും വീ​ട്ടി​ലെ​യോ ജോ​ലി​സ്ഥ​ല​ത്തെ​യോ കം​പ്യൂ​ട്ട​ർ സ്ക്രീ​നി​ൽ സ്വ​ന്തം ഭാ​ഷ​യി​ൽ, ജ​നി​ച്ചു വ​ള​ർ​ന്ന നാ​ട്ടി​ലെ കൊ​ച്ചു​കൊ​ച്ചു​വി​ശേ​ഷ​ങ്ങ​ൾ മു​ത​ൽ ലോ​ക​വാ​ർ​ത്ത​ക​ൾ​വ​രെ വാ​യി​ക്കാ​നാ​വു​ക എ​ന്ന​ത് ര​ണ്ടു പ​തി​റ്റാ​ണ്ടു​മു​ന്പു മ​ല​യാ​ളി​ക്കൊ​രു സ്വ​പ്നം മാ​ത്ര​മാ​യി​രു​ന്നു. ആ ​സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ച​തു മ​ല​യാ​ള പ​ത്ര​ങ്ങളുടെ തറവാട്ടമ്മയായ ദീ​പി​ക​യാ​ണ്-ദീ​പി​ക ഡോ​ട്ട് കോം ​എ​ന്ന ഇ​ന്‍റ​ർ​നെ​റ്റ് പ​ത്ര​ത്തി​ലൂ​ടെ.

20 വർഷം, ലോകമെങ്ങും

ഈ ​വി​സ്മ​യ ദൃ​ശ്യാ​നു​ഭ​വം ഗ​ൾ​ഫി​ലും അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലു​മൊ​ക്ക​യു​ള്ള ലക്ഷ​ക്ക​ണ​ക്കി​നു പ്ര​വാ​സി​ക​ൾ​ക്ക് ദീ​പി​ക ഒ​രു​ക്കി​ക്കൊ​ടു​ത്തി​ട്ട് ഈ ​ഒ​ക്‌​ടോ​ബ​റി​ൽ ര​ണ്ടു ദ​ശാ​ബ്ദം പൂ​ർ​ത്തി​യാ​വു​ന്നു. ഇ​ന്ന് ഇ​രു​ന്നൂറോ​ളം രാ​ജ്യ​ങ്ങ​ളി​ലാ​യി ദീ​പി​ക ഡോ​ട്ട് കോ​മി​ന്‍റെ വാ​യ​ന​ക്കാ​ർ വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു.

ടെ​ലി​ഫോ​ൺ​പോ​ലും നാ​ട്ടി​ൽ ആ​ഡം​ബ​ര വ​സ്തു​വാ​യി​രു​ന്ന കാ​ല​ത്ത് സാം ​പി​ട്രോ​ഡ​യെ ഉ​പ​യോ​ഗി​ച്ചു രാ​ജീ​വ് ഗാ​ന്ധി കൊ​ണ്ടു​വ​ന്ന ടെ​ലി​കോം വി​പ്ല​വം ഇ​ന്ത്യ​യി​ൽ വാ​ർ​ത്താ​വി​നി​മ​യ​രം​ഗ​ത്തു വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കി. വികസിത രാജ്യങ്ങളിൽ തുടങ്ങിയ വാർത്താവിനിമയ വിപ്ലവം പൂർണരൂപത്തി ലല്ലെങ്കിലും ഇന്ത്യയിൽ എത്തിയത് അക്കാ ലത്താണ്. ദി​ന​പ​ത്ര​ങ്ങ​ളും റേ​ഡി​യോ​യും വൈ​കി​യെ​ത്തി​യ ടെ​ലി​വി​ഷ​നും മാത്രമായിരുന്നു അതുവരെ ജ​ന​ങ്ങ​ൾ​ക്കു വി​വ​ര വി​ജ്ഞാനോ​പാ​ധി​ക​ൾ. അ​ച്ച​ടി മാ​ധ്യ​മ​ത്തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യൊ​രു വാ​യ​നാ​നു​ഭ​വം കാ​ത്തി​രു​ന്ന മ​ല​യാ​ളി വാ​യ​ന​ക്കാ​ർ​ക്ക് 1997 ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​ന് ദീ​പി​ക ഒ​രു​ക്കി​യ വി​രു​ന്നാ​യി​രു​ന്നു ദീ​പി​ക ഓൺലൈൻ ​എ​ന്ന ഓ​ൺ​ലൈ​ൻ പ​ത്രം. ആ​ഗോ​ള ഇ​ൻ​ഫ​ർ​മേ​ഷ​ൻ സൂ​പ്പ​ർഹൈ​വേ എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തു​ന്ന പ്ര​ഥ​മ മ​ല​യാ​ള ദി​ന​പ​ത്ര​മെ​ന്ന ബ​ഹു​മ​തി​യാ​ണു ദീ​പി​ക ഇ​തി​ലൂ​ടെ കൈ​വ​രി​ച്ച​ത്.

ഉദ്ഘാടനം നായനാർ

ദീ​പി​ക​യു​ടെ കൊ​ച്ചി ഓ​ഫീ​സി​ൽ രാ​ഷ്‌​ട്ര​ദീ​പി​ക ക​ന്പ​നി​യു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്ന സി.​എം. ആ​ന്‍റ​ണി​ 1997 സെപ്റ്റംബർ 29ന് നു ദീ​പി​ക ഇ​ന്‍റ​ർ​നെ​റ്റ് പ​തി​പ്പി​ന്‍റെ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹിച്ചു. ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​ര​ത്തു മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​ർ നി​ർ​വ​ഹി​ച്ചു. മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഇ​ന്‍റ​ർ​നെ​റ്റ് എ​ക്സ്പ്ലോ​റ​ർ ബ്രൗ​സിൽ അധി​ഷ്‌​ഠി​ത​മാ​യി​രു​ന്നു ദീ​പി​ക ഓ​ൺ​ലൈ​ൻ പ​ത്രം.‌

ജോർജ് ജേക്കബ് മണ്ണംപ്ലാക്കൽ‌

മ​ല​യാ​ള പ​ത്ര​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു പ​ല പുതിയ ആ​ശ​യ​ങ്ങ​ൾക്കും ജന്മംകൊടുത്ത ദീ​പി​ക​യു​ടെ ഈ ​​സം​ര​ഭ​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച​തു രാ​ഷ്‌​ട്ര​ദീ​പി​ക ക​ന്പ​നി​യു​ടെ ഡ​യ​റ​ക്‌​ട​റും ദു​ബാ​യി​യി​ൽ ഐ​ടി രം​ഗ​ത്തു വി​ജ​യ​ക്കൊടി പാറിക്കുന്ന കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​രൻ വ്യവസായിയുമായ ജോ​ർ​ജ് ജേ​ക്ക​ബ് മ​ണ്ണം​പ്ലാ​ക്ക​ലാ​യി​രു​ന്നു.

പ​ശ്ചി​മേ​ഷ്യ​യി​ലെ​ത​ന്നെ ആ​ദ്യ​ത്തെ ഡ​യ​റ​ക്‌​ട് മാർക്കറ്റിംഗ് സ​ർ​വീ​സ​സ് സ്ഥാ​പ​ന​മാ​യ ജേ​ക്ക​ബ്സ​ൺ​സി​ന്‍റെ​യും സ​ലിം ജേ​ക്ക​ബ്സ​ൺ എ​ക്വി​പ്മെ​ന്‍റ് ട്രേ​ഡിം​ഗ് ക​ന്പ​നി​യു​ടെ കീഴിലുള്ള ജേക്കബ്സൺ സോഫ്റ്റിന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റാ​ണ് ജോ​ർ​ജ് ജേ​ക്ക​ബ്. മൈ​ക്രോ​സോ​ഫ്റ്റ്, നോ​യ​ൽ, ഫെ​ഡ​റ​ൽ എ​ക്സ്പ്ര​സ്, ഫി​ലി​പ്പ് മോ​റി​സ് തു​ട​ങ്ങി പ​ല പ്ര​മു​ഖ ക​ന്പ​നി​ക​ളും ജേ​ക്ക​ബ്സ​ൺ​സി​ന്‍റെ ക​സ്റ്റ​മ​ർ​മാ​രാ​യി​രു​ന്നു. ജോ​ർ​ജ് ജേ​ക്ക​ബി​ന്‍റെ സാ​ങ്കേ​തി​ക രം​ഗ​ത്തെ അ​നു​ഭ​വ​പ​രി​ച​യ​വും തൊ​ഴി​ൽ വൈ​ദ​ഗ്ധ്യ​വും ദീ​പി​ക​യു​ടെ സൈ​ബ​ർ പ​ത്ര​ത്തി​ന്‍റെ രൂ​പ​ക​ല്പ​ന​യ്ക്കു സ​ഹാ​യ​ക​മാ​യി. ദീപികയുടെ ഇന്നത്തെ സീനിയർ അസോസിയേറ്റ് എഡിറ്റർ റ്റി.സി. മാത്യു ആയിരുന്നു ആദ്യത്തെ എഡിറ്റർ ഇൻ ചാർജ്.

മലയാള ദിനപ്പത്രങ്ങൾക്കു മാതൃക

ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന സൈ​ബ​ർ യു​ഗ​ത്തി​ലേ​ക്കു​ള്ള മ​ല​യാ​ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ രം​ഗ​പ്ര​വേ​ശ​മാ​യി​രു​ന്നു അ​ത്. ലോ​ക​മെ​ന്പാ​ടു​മു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളി​ലേ​ക്കും മ​ല​യാ​ളം വാ​യി​ക്കാ​ന​റി​യാ​വു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളി​ലേ​ക്കും മ​ല​യാ​ള​വും കേ​ര​ള​വും ക​ട​ന്നു ചെ​ന്നു. നാ​ട്ടി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ നാ​ട്ടു​കാ​ര​റി​യു​ന്ന​തി​ലും മു​ന്നേ അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ഓ​സ്ട്രേ​ലി​യ​യി​ലു​മൊ​ക്കെ​യു​ള്ള​വ​ർ വാ​യി​ച്ചു. അ​തി​രു​ക​ളി​ല്ലാ​ത്ത ലോ​ക​ത്തി​ലേ​ക്കു​ള്ള ക​വാ​ട​മാ​യി മാ​റി​യ ദീ​പി​ക ഇ​ന്‍റ​ർ​നെ​റ്റ് എ​ഡി​ഷ​ൻ പി​ന്നീ​ടു മ​ല​യാ​ള​ത്തി​ലെ ദി​ന​പ​ത്ര​ങ്ങ​ൾ​ക്കും ഓ​ൺ​ലൈ​ൻ പ​ത്ര​ങ്ങ​ൾ​ക്കും പ​താ​കവ​ാഹ​ക​യാ​യി.

ദീ​പി​ക​യു​ടെ വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ ഡി​ടി​പി ഉ​പ​യോ​ഗി​ച്ചു കം​പോ​സ് ചെ​യ്യു​ന്ന വാ​ർ​ത്ത​ക​ൾ കം​പ്യൂ​ട്ട​ർ ശൃം​ഖ​ല​യി​ലൂ​ടെ കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ലെ​ത്തി​ച്ച് ഇ​ന്‍റ​ർ​നെ​റ്റി​ലേ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. വി​എ​സ്എ​ൻ​എ​ൽ വ​ഴി​യാ​ണ് ഇ​ത് അ​മേ​രി​ക്ക​യി​ലെ ടെ​ക്‌​സ​സി​ലു​ള്ള വെ​ബ് സെ​ർ​വ​റി​ൽ എ​ത്തി​ച്ച​ത്. വി​ൻ​ഡോ​സ് എ​ൻ.​ടി.-4.0 സെ​ർ​വ​റും ഐ​ഐ​സ്-4.0​വെ​ബ് സെ​ർ​വ​റു​മാ​ണ് അ​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

എന്നും മുന്നിൽ

പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ൽ മ​ല​യാ​ള പ​ത്ര​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ കാ​ഹ​ള​മാ​യി മാ​റി​യ ദീ​പി​ക ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ന്‍റെ സാ​ങ്കേ​തി​ക വ​ള​ർ​ച്ച​യോ​ടൊ​പ്പം പു​തു​ത​ല​മു​റ​യു​ടെ വാ​ർ​ത്താ സ്രോ​ത​സി​നു പു​തി​യ മു​ഖം ന​ൽ​കി. വാ​ർ​ത്ത​ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, വ്യാ​പാ​ര-​വ്യ​വ​സാ​യ​രം​ഗ​ത്തും വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് ഇ​തു വ​ഴി​തു​റ​ന്നു.

പു​തി​യ പ​ട​വു​ക​ൾ താ​ണ്ടു​ന്പോ​ഴും 1887ൽ ​ദീ​പി​ക​യു​ടെ പൂ​ർ​വ​സൂ​രി​യാ​യ ന​സ്രാ​ണി​ദീ​പി​ക​യു​ടെ ആ​ദ്യ​പ​തി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന ന​യ​ങ്ങ​ൾ​ക്കും നി​ല​പാ​ടു​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി വി​ശ്വാ​സ്യ​ത​യും മൂ​ല്യ​ബോ​ധ​വും ധാ​ർ​മി​ക​ത​യു​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പാ​ത​യി​ൽ​നി​ന്ന് അ​ണു​വി​ട​പോ​ലും വ്യ​തി​ച​ലി​ക്കാ​തി​രി​ക്കാ​നും ഇ​ക്കാ​ല​മ​ത്ര​യും പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്തി​പ്പോ​ന്നു. കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ളി​ലൂ​ടെ ദി​പി​ക പ​ത്ര​ത്തെ​യും അ​നു​ബ​ന്ധ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളെ​യും മാ​റ്റി​യെ​ടു​ത്ത മാ​തൃ​ക​യി​ൽ​ത്ത​ന്നെ ദീ​പി​ക ഓ​ൺ​ലൈ​ൻ പ​ത്ര​ത്തെ​യും ന​വീ​ക​രി​ച്ചു​കൊ​ണ്ടി​രു​ന്നു. ഇ​രു​പ​തു വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ നി​ര​വ​ധി നാ​ഴി​ക​ക്ക​ല്ലു​ക​ൾ ദീ​പി​ക ഡോ​ട്ട് കോം ​പി​ന്നി​ട്ടുക​ഴി​ഞ്ഞു.

പടവുകൾ പിന്നിട്ട്

മ​ല​യാ​ള​ത്തി​ലെ ഇ​ത​ര ഓ​ൺ​ലൈ​ൻ പ​ത്ര​ങ്ങ​ൾ പി​ച്ച​വ​ച്ചു തു​ട​ങ്ങു​ന്പോ​ഴേ​ക്കും ദീ​പി​ക ഓ​ൺ​ലൈ​ൻ മി​ക​വി​ന്‍റെ പ​ട​വു​ക​ൾ പ​ല​തും പി​ന്നി​ട്ടു ക​ഴി​ഞ്ഞി​രു​ന്നു. ഓ​ൺ​ലൈ​നി​ന്‍റെ സാ​ങ്കേ​തി​ക​വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ജേ​ക്ക​ബ്സ​ൺ സോ​ഫ്റ്റും പ്ര​ത്യേ​കം നി​യോ​ഗി​ക്ക​പ്പെ​ട്ട എ​ഡി​റ്റോ​റി​യ​ൽ ടീ​മും ഓ​ൺ​ലൈ​ൻ പ​ത്ര​ത്തെ കാ​ലാ​കാ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മി​ഴി​വും വ്യ​ത്യ​സ്ത​ത​യു​മു​ള്ള​താ​ക്കി. തു​ട​ങ്ങി ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ത്രം തു​റ​ക്കു​ന്പോ​ൾ സ്ക്രീ​നി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ളു​ടെ പേ​ര് തെളിയുന്നതിനും അ​വ​ർ ഏ​തു രാ​ജ്യ​ത്താ​യി​രി​ക്കു​ന്നു​വോ ആ ​സ്ഥ​ല​ത്തെ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ചു "സു​പ്ര​ഭാ​ത'​വും "ശു​ഭ​രാ​ത്രി'​യും ആ​ശം​സി​ക്കു​ന്ന​തി​നു​മുള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും വി​ഷു​വി​നും ബ​ക്രീദി​നു​മൊ​ക്കെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യി ദീ​പി​ക​യു​ടെ ഓ​ൺ​ലൈ​ൻ വ്യ​ക്തി​ഗ​ത ദി​ന​പ​ത്രം സ്ക്രീ​നി​ൽ തെ​ളി​ഞ്ഞു. വാ​യ​ന​ക്കാ​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ, പേ​ര് വീ​ട്ടു​പേ​ര്, ജ​ന​ന​ത്തീ​യ​തി, ന​ഗ​രം, രാ​ജ്യം എ​ന്നി​വ ടൈ​പ്പ് ചെ​യ്യാ​നു​ള്ള പ്ര​ത്യേ​ക സ്ക്രീ​നി​ൽ രേ​ഖ​പ്പെ​ടു​ത്തി വ്യ​ക്തി​ഗ​ത ഇ​ന്‍റ​ർ​നെ​റ്റ് എ​ഡി​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ക്കി​യ ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഓ​ൺ​ലൈ​ൻ ദി​ന​പ​ത്ര​മെ​ന്ന ഖ്യാ​തി​യും ദീ​പി​ക ഇ​തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി. ജേ​ക്ക​ബ്സ​ൺ സോ​ഫ്റ്റാ​ണ് ഈ ​സോ​ഫ്റ്റ്‌​വേ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. വെ​ബ്സൈ​റ്റു​ക​ളു​ടെ​യും ഇ​ന്‍റ​ർ​നെ​റ്റ് അ​നു​ബ​ന്ധ സോ​ഫ്‌​റ്റ്‌​വേ​ർ പാ​ക്കേ​ജു​ക​ളു​ടെ​യും സാ​ങ്കേ​തി​ക​മി​ക​വി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ജേ​ക്ക​ബ്സ​ൺ​സോ​ഫ്റ്റ് ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ലോ​ക​ത്തി​ലെ​ത​ന്നെ പ്ര​മു​ഖ ദി​ന​പ​ത്ര​ങ്ങ​ൾ അ​വ​രു​ടെ ഓ​ൺ​ലൈ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ പി​ന്നീ​ട് ഈ ​സോ​ഫ്‌​റ്റ്‌​വേ​ർ ഉ​പ​യോ​ഗി​ച്ചു. ഇ-മെ​യി​ലിലൂ​ടെ ഉ​പ​യോ​ക്താ​വി​നു​ത​ന്നെ വാ​ർ​ത്ത​ക​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി. മ​ല​യാ​ള​ത്തി​ലു​ള്ള ഇ ​ക​ത്തും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. നെ​റ്റ് ഷോ​യി​ലൂ​ടെ മ​ല​യാ​ളം വാ​യി​ക്കാ​ന​റി​യാ​ത്ത, എ​ന്നാ​ൽ കേ​ട്ടു മ​ന​സി​ലാ​ക്കാ​നാ​വു​ന്ന പ്ര​വാ​സി​ക​ളു​ടെ ര​ണ്ടാം ത​ല​മു​റ​യ്ക്കു മ​ല​യാ​ള​ത്തി​ന്‍റെ മ​നോ​ഹാ​രി​ത മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കാ​നും ദീ​പി​ക ഓ​ൺ​ലൈ​നി​നു ക​ഴി​ഞ്ഞു. പ​ത്തു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വാ​ർ​ത്താ ബു​ള്ള​റ്റി​ന് അ​ക്കാ​ല​ത്ത് ഏ​റെ ശ്രോ​താ​ക്ക​ളു​ണ്ടാ​യി​രു​ന്നു.

മുല്യങ്ങളിൽ അടിയുറച്ച്‌

മാ​ധ്യ​മ​രം​ഗ​ത്ത് ഇ​ന്‍റ​ർ​നെ​റ്റി​ന് അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ണു​ള്ള​തെ​ങ്കി​ലും അ​തു​ണ്ടാ​ക്കാ​വു​ന്ന ദു​രു​പ​യോ​ഗ​ങ്ങ​ൾ​ക്കു​ള്ള അ​വ​സ​ര​ങ്ങ​ൾ പാ​ടേ ഒ​ഴി​വാ​ക്കു​ന്ന​തി​നും ദീ​പി​ക എ​ക്കാ​ല​വും ശ്ര​ദ്ധി​ച്ചു. സൈ​ബ​ർ മാ​ധ്യ​മ​രം​ഗ​ത്തും ദീ​പി​ക​യു​ടെ അ​ടി​സ്ഥാ​ന പ്ര​മാ​ണ​ങ്ങ​ളാ​യ വി​ശ്വാ​സ്യ​ത​യും മൂ​ല്യ​ബോ​ധ​വും ദീ​പി​ക ഡോ​ട്ട് കോം ​തു​ട​ക്ക​ത്തി​ൽ​ത​ന്നെ അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു.

ഇ​ന്‍റ​ർ​നെ​റ്റി​ലെ മ​ല​യാ​ളം ദി​ന​പ​ത്ര​ങ്ങ​ളു​ടെ റേ​റ്റിം​ഗി​ൽ ദീ​പി​ക ഡോ​ട്ട് കോം ​എ​ക്കാ​ല​വും ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നു. വെബ്‌സൈറ്റ് ട്രാഫിക് സ്റ്റാറ്റിസ്റ്റിക്സ് ക​ന്പ​നി​യാ​യിരുന്ന നെ​റ്റ്‌​സ്‌​കേ​പ് കോ​ർ​പ​റേ​ഷ​ന്‍റെ​ റേ​റ്റിം​ഗി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യി​രു​ന്നു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​യ ഡി​സൈ​നിം​ഗ്, കൂ​ടു​ത​ൽ വാ​ർ​ത്ത​ക​ൾ, അ​വ​യു​ടെ വൈ​വി​ധ്യം എ​ന്നി​വ​മൂ​ലം കൂ​ടു​ത​ൽ ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന മ​ല​യാ​ളം സൈ​റ്റാ​ണ് ദീ​പി​ക​യെ​ന്നു നെ​റ്റ്‌​സ്‌​കേ​പ് കോ​ർ​പ​റേ​ഷ​ന്‍റെ റി​പ്പോ​ർട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ദൃശ്യസുഖവും വായനാക്ഷമതയും‌

അം​ഗീ​കാ​ര​ങ്ങ​ളും വാ​യ​ന​ക്കാ​രു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ഏ​റ്റു​വാ​ങ്ങു​ന്പോ​ഴും കാ​ല​ത്തി​ന്‍റെ മാ​റ്റ​ത്തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ലാ​യി​രു​ന്നു ദീ​പി​ക ഡോ​ട്ട് കോം ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധ​യൂ​ന്നി​യി​രു​ന്ന​ത്. ഹോം ​പേ​ജ് പ​ല​വ​ട്ടം മാ​റി. ദൃ​ശ്യ​സു​ഖ​വും വാ​യ​നാ​ക്ഷ​മ​ത​യു​മാ​യി​രു​ന്നു മാ​ന​ദ​ണ്ഡം. ബ്രേ​ക്കിം​ഗ് ന്യൂ​സ് ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച​തും ദീ​പി​ക ഡോ​ട്ട് കോ​മാ​ണ്. 24 മ​ണി​ക്കൂ​റും വാ​ർ​ത്ത​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്തു​കൊ​ണ്ടി​രു​ന്നു. ര​ണ്ടാ​യി​രാ​മാ​ണ്ടി​ൽ​ത്ത​ന്നെ ഇം​ഗ്ലീ​ഷി​ൽ വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന വി​ഭാ​ഗ​വും ദീ​പി​ക ഡോ​ട്ട് കോം ​ആ​രം​ഭി​ച്ചു. കേ​ര​ള വാ​ർ​ത്ത​ക​ൾ മു​ഴു​വ​ൻ വി​ശ​ദ​മാ​യി ഇം​ഗ്ലീ​ഷി​ൽ ന​ൽ​കു​ന്ന ആ​ദ്യ​ത്തെ വാ​ർ​ത്താ സൈ​റ്റാ​യി ദീ​പി​ക ഡോ​ട്ട് കോം. ​വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലി​രു​ന്നു നി​ര​വ​ധി പേ​ർ ഒ​രേ സ​മ​യം ബ്രൗ​സ് ചെ​യ്ത​തോ​ടെ ഹി​റ്റ് പ​തി​ന്മ​ട​ങ്ങാ​യി. അ​തി​നൊ​രു മ​റു​വ​ശ​വു​മു​ണ്ടാ​യി. സെ​ർ​വ​ർ ബി​സി എ​ന്ന സ​ന്ദേ​ശം പ​ല​ർ​ക്കും ല​ഭി​ച്ചു​തു​ട​ങ്ങി. ഡൗ​ൺ​ലോ​ഡിം​ഗി​നും സ​മ​യ​മെ​ടു​ത്തു. ഇ​തു മ​ന​സി​ലാ​ക്കി കൂ​ട​ത​ൽ ശേ​ഷി​യു​ള്ള സെ​ർ​വ​ർ സ്ഥാ​പി​ച്ചു. ഒ​രേ​സ​മ​യം പ​തി​നാ​യി​ര​ങ്ങ​ൾ ബ്രൗ​സ് ചെ​യ്താ​ലും യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മി​ല്ലാ​താ​യി. മ​ല​യാ​ളം അ​ക്ഷ​രം സ്വ​ന്തം കം​പ്യൂ​ട്ട​റി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും ദീ​പി​ക ഡോ​ട്ട് കോം ​വാ​യി​ക്കാ​നു​ള്ള സൗ​ക​ര്യം ദീ​പി​ക വ​ള​രെ നേ​ര​ത്തേ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഓ​ൺ​ലൈ​ൻ പ​ത്രം വാ​യി​ക്കു​ന്ന​തി​നു​ണ്ടാ​കു​ന്ന സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു വ്യ​ക്തി​ഗ​ത പ​രി​ഹാ​രം ന​ൽ​കാ​ൻ ജേ​ക്ക​ബ്സ​ൺ സോ​ഫ്റ്റി​ന്‍റെ സ​പ്പോ​ർ​ട്ട് സി​സ്റ്റ​വും സ​ദാ ജാ​ഗ​രൂ​ക​മാ​യി​രു​ന്നു.

ചു​രു​ങ്ങി​യൊ​രു കാ​ലം​കൊ​ണ്ടു സൈ​ബ​ർ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ അ​ദ്ഭു​ത​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നു പി​ന്നി​ൽ​പ്പോ​ലും സ്ഥി​തി ഇ​തി​ൽ​നി​ന്നു വ​ള​രെ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ഇ​ന്നി​പ്പോ​ൾ ദി​നം​പ്ര​തി​യെ​ന്നോ​ണ​മാ​ണ് ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​രം​ഗ​ത്തു മാ​റ്റ​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നോ​ടൊ​പ്പ​വും മു​ന്നേ​റാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ദീ​പി​ക ഡോ​ട്ട് കോം ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ധു​നി​ക ലോ​ക​ത്തി​ന്‍റെ സാ​ങ്കേ​തി​ക വ​ള​ർ​ച്ച​യ്ക്കൊ​പ്പം വാ​ർ​ത്ത​ക​ളു​ടെ​യും വി​നോ​ദ​ത്തി​ന്‍റെ​യും വി​ജ്ഞാ​ന​ത്തി​ന്‍റെ​യും വ​റ്റാ​ത്ത ക​ല​വ​റ​ക​ളു​മാ​യി ദീ​പി​ക ഡോ​ട്ട് കോം ​മു​ന്നേ​റു​ക​യാ​ണ്, ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട മാ​ധ്യ​മ​വും വി​ശ്വ​സ്ത ദൂ​തി​ക​യു​മാ​യി.

സെർജി ആന്‍റണി