ചിരിനിറച്ച് അലമാര വരുന്നു; രണ്ടാമത്തെ പോസ്റ്റർ എത്തി
Sunday, February 5, 2017 12:16 AM IST
ആട് ഒരു ഭീകരജീവിയാണ്, ആൻമരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങൾക്ക് ശേഷം യുവ സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന "അലമാര’യുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറക്കി. ഒരു വിവാഹമണ്ഡപത്തിന്‍റെ പശ്ചാത്തലത്തിലുള്ള പോസ്റ്റർ മിഥുൻ തന്നെയാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സണ്ണി വെയ്ൻ, അജു വർഗീസ്, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, മണികണ്ഠൻ സീമ ജി. നായർ തുടങ്ങിയവരാണ് പോസ്റ്ററിലുമെത്തുന്നത്.

ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് ജോൺ മന്ത്രിക്കലാണ്. സതീഷ് കുറുപ്പ് ഛായഗ്രഹണവും സൂരജ് എസ്. കുറുപ്പ് സംഗീതവും കൈകാര്യം ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.