എൻഎച്ച് 47 ൽ രാത്രി യാത്ര ചെയ്യാൻ ധൈര്യമുണ്ടോ..‍? മുരളി ഗോപിയുടെ വെല്ലുവിളി
Tuesday, February 7, 2017 5:01 AM IST
വേ​റി​ട്ട അ​ഭി​ന​യ​വും സി​നി​മ​ക​ളും സ​മ്മാ​നി​ച്ചു മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത മു​രളി ഗോ​പി പൊതു വി​ഷ​യ​ങ്ങ​ളി​ൽ ത​ന്‍റെ നി​ല​പാ​ടു​ക​ൾ തു​റ​ന്നെ​ഴു​തി​യും വാ​ർ​ത്ത സൃ​ഷ്ടി​ക്കാ​റു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു കോ​ച്ചി​യി​ലേ​ക്കു എ​ൻ എ​ച്ച് 47ലൂ​ടെ രാ​ത്രി​യി​ൽ ഡ്രൈ​വ് ചെ​യ്ത​തി​ന്‍റെ ദു​ര​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ചു​കൊ​ണ്ട് താ​രം ഇ​ട്ട ഫേ​സ് ബു​ക്ക്പോ​സ്റ്റും ച​ർ​ച്ച​യാ​യി​ക്ക​ഴി​ഞ്ഞു.

തെ​ളി​യാ​ത്ത വ​ഴി​വി​ള​ക്കു​ക​ൾ, അ​സ്ഥാ​ന​ത്തു​ള്ള ഡി​വൈ​ഡ​റു​ക​ൾ എ​ന്നി​ങ്ങ​നെ ആ ​യാ​ത്ര​യി​ൽ താ​ൻ നേ​രി​ട്ട എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച ഭാ​ഷ​യി​ൽ ഏ​റെ അ​മ​ർ​ഷ​ത്തോ​ടെ താ​രം എ​ഴു​തി​യി​ട്ടു​ണ്ട്.

മു​രളി ഗോ​പി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റിന്‍റെ പൂർണരൂപം

രാത്രി. തലസ്ഥാനത്തുനിന്ന് വളയം പിടിച്ചു കൊച്ചിയിലേക്ക്. ഒറ്റ തെരുവ് വിളക്ക് പോലും ഇല്ലാത്ത കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്. ഫുട്പാത്തിനു പകരം കാട്ടുപൊന്തകൾ. ഹൈ ബീം മാത്രം ഇട്ടു എതിരെ വരുന്ന കാറോട്ടികൾ. അസ്ഥാനത്തുള്ള ഡിവൈഡറുകൾ. ചിരങ്ങുപിടിച്ച റോഡുകൾ.

ബ്രിട്ടീഷുകാർ പണ്ട് കെട്ടിത്തന്ന ഇടുങ്ങിയ ചില പാലങ്ങൾ; അവയിൽ വച്ച് മാത്രം ഓവർടേക്ക് ചെയ്യുന്ന ശശികല ലോറികൾ. ശ്രീമാൻ ഇൻഡ്യാനാ ജോൺസ്‌, താങ്കളെ ഞാൻ വെല്ലുവിളിക്കുന്നു. ആമസോണിലെ പൊന്നും വജ്രവും പിന്നെ തേടാം. ആദ്യം NH 47 ലൂടെ തിരുവനന്തപുരത്തു നിന്നും കൊച്ചി വരെ രാത്രി കാലത്തു ഒന്ന് ഓടിച്ചു കാട്ടൂ.

മെയ് മാസം തീരും മുൻപ് വന്നാൽ താങ്കൾക്ക് ഒരു ഗുണം ഉണ്ടാവും. ഇവിടെ ഉത്സവകാലം ആയതിനാൽ റോഡരുകിലെ അമ്പലങ്ങളുടെ മതിലുകൾ നിറയെ കളർ ബൾബുകൾ തൂക്കിയിട്ടുണ്ട്. പ്രതിഷ്ഠയുടെ വെളിച്ചത്തിൽ "അഹിന്ദു"വായ താങ്കൾക്ക് അവകാശം ഇല്ലെങ്കിലും ഈ ബൾബുകൾ തരുന്ന വെളിച്ചം ഉപയോഗപ്പെടുത്താവുന്നതാണ്!! വേഗം വന്നോളൂ.....
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.