ഭരതത്തിന്‍റെ കഥ മോഹൻലാൽ മോഷ്ടിച്ചതോ..‍? സൈനുവിന്‍റെ ആരോപണത്തിന് സിബി മലയിലിന്‍റെ മറുപടി
Saturday, February 11, 2017 2:34 AM IST
കോട്ടയം: സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി സിബിമലയിൽ സംവിധാനം ചെയ്ത ഭരതം സിനിമയുടെ കഥ തന്‍റേതാണെന്ന അവകാശവാദവുമായി രംഗത്തുവന്ന സൈനു പള്ളിത്താഴത്തിനു സിബി മലയിലിന്‍റെ മറുപടി.

എന്‍റെ തന്നെ കുടുംബത്തിൽ നടന്ന, എനിക്കു വളരെ അടു ത്തറിയാവുന്ന ഒരു സംഭവത്തിൽനിന്ന് പ്രചോദനം ഉൾക്കൊ ണ്ട് രൂപപ്പെടുത്തിയ കഥയാണ് ഭരതം പറയുന്നത്. 1991ൽ പ്രദർശനത്തിനെത്തിയതാണ് ഭരതം.

വാണിജ്യപരമായും കലാപരമായും മികച്ചൊരു ചിത്രമായിരുന്നു അത്. മോഹൻലാലിനു ഭരത് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രം. ലോഹിത ദാസ് മനോഹരമായി തിരക്കഥ യെഴുതിയ ചിത്രം. ചിത്രം പ്രദർശനത്തിനെത്തി 26 വർഷമായി.

ഇതുവരെ സൈനു പള്ളിത്താഴത്ത് എവിടെയായിരുന്നു? എനിക്കറിയാവുന്ന സംഭവത്തെ അടിസ്ഥാനമാക്കിയൊരു ക്കിയ ചിത്രത്തിന്‍റെ കഥ എങ്ങനെ സൈനുവിന്‍റേതാകും? സിനിമ പുറത്തിറങ്ങി ഇത്രയും വർഷങ്ങൾക്കുശേഷം ഭരത ത്തിന്‍റെ കഥ തന്‍റേതാണെന്നു പറഞ്ഞ് ഒരാൾ രംഗത്തു വന്നതിനു പിന്നിൽ മറ്റെന്തോ ഉദ്ദേശ്യമാണ്. അദ്ദേഹത്തിന്‍റെ ആരോപണങ്ങളിലൊന്നും സത്യമില്ല.

മോഹൻലാലിനു അദ്ദേഹത്തിന്‍റെ കഥ മോഷ്ടിക്കേണ്ട ആവ ശ്യമില്ല. പ്രചരിക്കുന്നതെല്ലാം അവാസ്തവമായ കാര്യ ങ്ങളാണ്. സൈനു സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിലവാ രവും ഭരതത്തിന്‍റെ നിലവാരവും നോക്കൂ. ആരോപണ ങ്ങളെല്ലാം വാർത്താ പ്രാധാന്യം നേടാനുള്ള കുറുക്കുവഴിയാ യിട്ടാണ് തോന്നുന്നത്- സിബി മലയിൽ ദീപികയോട് പറഞ്ഞു.

സൈനു പള്ളിത്താഴത്ത് പറയുന്നത് ഇങ്ങനെ:-

1990ന്‍റെ അവസാനമാണ് സംഭവം നടക്കുന്നത്. മോഹൻലാലി ന്‍റെ പരിചയക്കാരനും നിർമാതാവ് സുരേഷ്കുമാറിന്‍റെ അയൽവാസിയും പഴയ കാല സംഗീത സംവിധായകനുമായ ടി കെ ലായൻ അവസരങ്ങൾ തേടി അലയുന്ന സമയം. സഹായ വുമായി പലരേയും സമീപിച്ച കൂട്ടത്തിൽ മോഹൻ ലാലിനേയും ലായൻ സമീപിച്ചു. തനിക്ക് പറ്റിയ നല്ലൊരു കഥയുണ്ടാക്കി തരികയാണെങ്കിൽ ആ സിനിമ യിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കാൻ അവസരം തരാമെന്ന് മോഹൻലാൽ ലായനു ഉറപ്പ് കൊടുത്തു.

യേശുദാസിന്‍റെ നിരവധി ഗൾഫ് പരിപാടി കളുടെ നടത്തിപ്പുകാരനായി പ്രവർത്തിച്ചിട്ടുള്ള ഞാൻ തരംഗിണിയിൽ വെച്ചാണ് ലായനെ പരിച യപ്പെടുന്നത്. യേശുദാസാണ് ലായനെ എനിക്കു പരിചയപ്പെടുത്തുന്നത്. ലായൻ സംഗീതം നിർവഹിച്ച ഒരുപാട് ഗാനങ്ങൾ യേശുദാസ് പാടിയിട്ടുണ്ട്. ലായൻ മോഹൻലാൽ പറഞ്ഞ കാര്യം എന്നോട് പറഞ്ഞിട്ടു കഥയെഴുതിത്തരാൻ ആവശ്യപ്പെട്ടു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും ലായൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു. അവസാനം ഒരു കഥയെഴുതി ലായനു നൽകി. എന്നിട്ട് ഇതു മോഹൻലാലിനു കൊടുത്ത് നോക്കൂവെന്നും അദ്ദേഹത്തിന് ഇത് ഇഷ്ടപ്പെടുകയാണെങ്കിൽ ഈ കഥയെ വിസ്തരിച്ചെഴുതി തിരക്കഥയാക്കി മാറ്റാമെന്നും ഞാൻ പറഞ്ഞു. എന്‍റെ കഥ ലായൻ മോഹൻലാലിനെ ഏൽപ്പി ച്ചു.

മോഹൻലാലിനു കഥ കൊടുത്തെന്നും ഒരാഴ്ചയ്ക്കകം വിവരം തരാമെന്ന് മോഹൻലാൽ പറഞ്ഞതായും ലായൻ പിന്നീട് ഫോണ്‍ വിളിച്ചറിയിച്ചു. കുറച്ചുനാൾ കഴിഞ്ഞ് ലായൻ എന്‍റെ വീട്ടിലെ നന്പറിൽ വിളിച്ച് പ്രമുഖ സിനിമാ വാരികയിൽ സൈനുവിന്‍റേതിനു സമാനമായ കഥ ‘ഭരതം’ എന്ന പേരിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പെട്ടെന്ന് തന്നെ സിനിമാ വാരിക വാങ്ങി നോക്കണമെന്നും ആവശ്യപ്പെട്ടു. സിനിമാ വാരിക നോക്കിയ ഞാൻ ഞെട്ടിപ്പോയി.

പിന്നീട് മോഹൻലാലിനോട് കാര്യമന്വേഷിക്കാൻ ഞാൻ കോഴിക്കോട്ടെ ഹോട്ടൽ മഹാറാണിയിൽ പോയി. അന്ന് ഒട്ടു മിക്ക താരങ്ങളും മഹാറാണിയിലാണ് ഉണ്ടാകുക. മഹാറാണി യിൽ എത്തിയപ്പോൾ മോഹൻലാൽ അവിടെ ഇല്ലായിരുന്നു. എന്നാൽ മോഹൻലാലിന്‍റെ ഡ്രൈവറായ ആന്‍റണി പെരുന്പാ വൂരിനെ കാണുകയും കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. മോഹൻലാൽ വരില്ലെന്ന് ആന്‍റണി പറഞ്ഞെങ്കിലും തിരിച്ചു പോകാൻ ഞാൻ തയ്യാറായില്ല. വൈകുന്നേരം വരെ കാത്തി രുന്നു. അങ്ങനെ അഞ്ചു മണിയോടു കൂടി മോഹൻലാൽ ഷൂട്ടിംഗ് കഴിഞ്ഞ് കാറിൽ വന്നു. കാറിൽ നിന്നിറങ്ങിയതും തന്നെ കണ്ട മോഹൻലാൽ ഓടി. ഭരതം സിനിമയുടെ കഥ യെഴുതിയതെന്ന് പറഞ്ഞ് സൈനു എന്നയാൾ മഹാറാണി യിൽ രാവിലെ മുതൽ കാത്തിരിക്കുന്ന കാര്യം ഡ്രൈവറായ ആന്‍റണി പെരുന്പാവൂരാണ് മോഹൻലാലിനെ വിളിച്ച് പറഞ്ഞ ത് .

സൈനു മോഹൻലാലിനു പിറകെ ഓടി. കോണിപ്പടികൾ കയറി മോഹൻലാൽ റൂമിലേക്ക് പോയി വാതിലടയ്ക്കു ന്പോൾ വാതിൽ തുറക്കാനായി ഞാൻ ശ്രമിച്ചു. അവിടെ പിടി വലി നടന്നു. അതിനിടയ്ക്ക് ഭരതം തന്‍റെ കഥയാണെന്നതിന് എന്താണ് തെളിവുള്ളതെന്ന് മോഹൻലാൽ ചോദിച്ചു.

പിടിവലി ശബ്ദം കേട്ട് ആരൊക്കെയോ വന്നു. കൂട്ടത്തിൽ മഹാനായ തിക്കുറിശ്ശി സുകുമാരൻ നായർ സാറും അവിടെ വന്നു. അദ്ദേഹം എന്നെയും കൂട്ടി റൂമിലേക്ക് പോയി. വിവരങ്ങൾ തിരക്കി. സിനിമയിൽ ഇത്തരം സംഭവങ്ങൾ സ്വഭാവികമാണെന്നും ഒന്നുമില്ലെങ്കിലും തന്‍റെ മനസിലെ കഥ സിനിമയായി വരികയല്ലേ, അതിൽ സന്തോഷിക്കു കയല്ലേ വേണ്ടതെന്നും ഉപദേശിച്ചു. കേസിനൊന്നും പോവ രുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആ മഹാ മനുഷ്യനോടു ള്ള ബഹുമാനം കൊണ്ടാണ് കേസിനൊന്നും ഞാൻ ഇതു വരെ പോകാതിരുന്നത്.

എന്നാൽ 25 വർഷത്തിന് ശേഷം ഇപ്പോൾ ഭരതം എന്‍റെ കഥയാണെന്നു പറഞ്ഞതുകൊണ്ട് എനിക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. ആത്മ സംതൃപ്തിക്ക് വേണ്ടി മാത്രമാണ് ഞാൻ ഈ സത്യങ്ങൾ വിളിച്ച് പറയുന്നത്. അല്ലാതെ ആരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടല്ല.
ഭരതം ഒരു വൻ വിജയമായതിൽ സന്തോഷമുണ്ടെങ്കിലും എന്‍റെ കഥയിൽ ഞാനില്ലാതെ പോയതിലുള്ള വിഷമമുണ്ട്. ചെറിയ ചില മാറ്റങ്ങൾ തിരക്കഥാകൃത്ത് വരുത്തിയിട്ടു ണ്ടെന്നതൊഴിച്ചാൽ ഭരതം പൂർണമായും തന്‍റെ ആശയം തന്നെയാണ്- സൈനു പള്ളിത്താഴത്ത് പറയുന്നു.

2013ൽ മുകേഷ് നായകനായഭിനയിച്ച ‘ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ’ എന്ന സിനിമയാണ് എഴുത്തു കാരനും കവിയും കൂടിയായ സൈനു പള്ളിത്താഴത്ത് സംവി ധാനം ചെയ്തത്.

നിയാസ് മുസ്തഫ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.