ഡി​യ​ർ ഗൂ​ഗി​ൾ അങ്കിൾ... ജോ​ലി തേ​ടി ഗൂ​ഗി​ൾ മേ​ധാ​വി​ക്ക് ഏ​ഴു​വ​യ​സു​കാ​രി​യു​ടെ ക​ത്ത്
Thursday, February 16, 2017 8:29 AM IST
ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്തി​ന്‍റെ ഹൃ​ദ​യ​ത്തു​ടി​പ്പു​ക​ൾ പോ​ലും നി​യ​ന്ത്രി​ക്കു​ന്ന ഗൂ​ഗി​ളി​ൽ ജോ​ലി നേ​ടു​ക എ​ന്ന​ത് പ​ല​രു​ടെ​യും സ്വ​പ്ന​മാ​ണ്. എ​ന്നാ​ൽ കാ​ർ​ട്ടൂ​ണു​ക​ൾ ക​ണ്ടു ര​സി​ക്കേ​ണ്ട ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ആ ​സ്വ​പ്ന​വു​മാ​യി ന​ട​ക്കു​ന്ന ഒ​രു കൊ​ച്ചു മി​ടു​ക്കി​യെ​പ്പ​റ്റി​യാ​ണ് ഇ​നി പ​റ​യാ​നു​ള്ള​ത്. ക്ലോ ​ബ്രിഡ്ജ്‌‌വാ​ട്ട​ർ എ​ന്ന ഏ​ഴു വ​യ​സു​കാ​രി​യാ​ണ് ജോ​ലി തേ​ടി ഗൂ​ഗി​ൾ മേ​ധാ​വി സാ​ക്ഷാ​ൽ സു​ന്ദ​ർ പി​ച്ചൈ​യ്ക്കു ത​ന്നെ ക​ത്ത​യ​ച്ച​ത്.

ഇം​ഗ്ല​ണ്ടി​ലെ ബി​യ​ർഫോ​ർ​ഡ് സ്വ​ദേ​ശി​നി​യാ​യ ക്ലോ ​സ്വ​ന്തം കൈ​പ്പ​ട​യി​ലെ​ഴു​തി​യ ക​ത്തി​ലൂടെ ത​ന്‍റെ ഹൃ​ദ​യാ​ഭി​ലാ​ഷ​ങ്ങ​ൾ ഓ​രോ​ന്നാ​യി ഗൂ​ഗി​ൾ അ​ങ്കി​ളി​നോ​ട് തു​റ​ന്നു പ​റ​യു​ന്നു. ഗൂഗിളിലെ ജോലിക്കു പുറമേ ചോ​ക്ലേ​റ്റ് ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്യാ​നും ഒ​ളി​മ്പി​ക്സി​ൽ നീ​ന്ത​ൽ മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും ത​നി​ക്കു താ​ത്പ​ര്യ​മു​ണ്ടെ​ന്നു ക്ലോ ​ക​ത്തി​ൽ പ​റ​യു​ന്നു. ക്ലോ​യു​ടെ ക​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ മ​റു​പ​ടി​യു​മാ​യി സാ​ക്ഷാ​ൽ സു​ന്ദ​ർ പി​ച്ചൈ​യും രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്.

ക്ലോയു​ടെ സ്വ​പ്ന​ങ്ങ​ൾ വ​ള​ര​ട്ടെ​യെ​ന്നും ആ ​സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ എ​ല്ലാ ആ​ശം​സ​ക​ളും താ​ൻ നേ​രു​ന്നു​വെ​ന്നും സു​ന്ദ​ർ പി​ച്ചൈ ക​ത്തി​ലൂ​ടെ പ​റ​യു​ന്നു. പ​ഠ​ന​മെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ക്ലോ അ​യ​ക്കു​ന്ന ജോ​ബ് ആ​പ്ലി​ക്കേ​ഷ​നാ​യി താ​ൻ കാ​ത്തി​രി​ക്കു​മെ​ന്നും സു​ന്ദ​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.