ഇ​ന്ന് സ്ത്രീ ​എ​ങ്ങ​നെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്?- "മ​റു​പ​ടി' ക​ണ്ടു​നോ​ക്കൂ
Monday, February 27, 2017 10:26 AM IST
യു​വ​ന​ടി​ക്കെ​തി​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ സി​നി​മാ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര​ട​ക്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ വ്യ​ത്യ​സ്ത​മാ​യ ഒ​രു പ്ര​തി​ഷേ​ധ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ക​യാ​ണ്.

അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ റ​ഹ്മാ​ൻ ചി​ത്രം മ​റു​പ​ടി​യി​ൽ നാ​യി​ക ഭാ​മ​യു​ടെ ക​ഥാ​പാ​ത്രം പൊ​തു​വേ​ദി​യി​ൽ പ്ര​സം​ഗി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​ത്തി​യ​ത്. ഓ​രോ സ്ത്രീ​യും ഇ​വി​ടെ ജീ​വി​ക്കു​ന്ന​ത് യു​ദ്ധ​മു​ഖ​ത്ത് എ​ന്ന​പോ​ലെ​യാ​ണെ​ന്നും ഏ​തു സ​മ​യ​ത്തും അ​ക്ര​മി അ​വ​ളു​ടെ​മേ​ൽ ചാ​ടി​വീ​ഴാ​മെ​ന്നു​മാ​ണ് ഡ​യ​ലോ​ഗ്. യു​ദ്ധ​ത്ത​ട​വു​കാ​ർ​ക്ക് ല​ഭി​ക്കു​ന്ന നീ​തി പോ​ലും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് കി​ട്ടു​ന്നി​ല്ലെ​ന്നും ഭാ​മ​യു​ടെ ക​ഥാ​പാ​ത്രം പ​റ​യു​ന്നു​ണ്ട്.

ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി അ​ട​ക്കം പ്ര​മു​ഖ​ർ വീ​ഡി​യോ ക്ലി​പ്പ് ഷെ​യ​ർ ചെ​യ്ത​തോ​ടെ​യാ​ണ് വീ​ഡി​യോ ക്ലി​പ്പ് വൈ​റ​ലാ​യി മാ​റി​യ​ത്. നാമെല്ലാവരും പറയാൻ ആഗ്രഹിക്കുന്ന വാക്കുകളാണ് ഇവയെന്ന അടിക്കുറിപ്പോടെയാണ് ഭാഗ്യലക്ഷ്മി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇ​ന്ന​ത്തെ കേ​ര​ള​സ​മൂ​ഹ​ത്തെ ചി​ന്തി​പ്പി​ക്കു​ന്ന ഡ​യ​ലോ​ഗ് ആ​ണ് ഇ​തെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

വീ​ഡി​യോ കാ​ണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.