അ​ങ്ക​മാ​ലി ഡ​യ​റീ​സ് കണ്ട് വണ്ടറടിച്ച് അനുരാഗ് കശ്യപ്
Wednesday, March 22, 2017 8:30 AM IST
എൺപത്തിയാറ് പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത ചി​ത്രം അ​ങ്ക​മാ​ലി ഡ​യ​റീ​സി​ന് ബോ​ളി​വു​ഡി​ൽ നി​ന്നും ഒ​രു ആ​രാ​ധ​ക​ൻ. ഞെ​ട്ടേ​ണ്ട, സം​ഭ​വം സ​ത്യ​മാ​ണ്. ആ​ളു വേ​റെയാ​രുമല്ല, സാ​ക്ഷാ​ൽ അ​നു​രാ​ഖ് ക​ശ്യ​പ് ത​ന്നെ. മ​ല​യാ​ളം സി​നി​മ​യി​ലെ പ്ര​മു​ഖ​രാ​യ പ​ല ന​ടന്മാരും ചി​ത്രം ക​ണ്ട​തി​നു ശേ​ഷം മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ​വ​ഴി പ​ങ്കു വ​ച്ചി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് ബോ​ളി​വു​ഡി​ൽ നി​ന്നും ചി​ത്ര​ത്തി​ന് ആ​രാ​ധ​ക​ൻ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെല്ലി​ശേ​രി, നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു, ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്രം പെ​പ്പെ​യു​ടെ വേ​ഷം ചെ​യ്ത ആ​ന്‍റ​ണി വ​ർ​ഗീ​സ് എ​ന്നി​വ​രു​ൾ​പ്പ​ടെ​യു​ള്ള ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ​ക്ക് ഒ​പ്പ​മാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​യ ക​ശ്യ​പ് സി​നി​മ ക​ണ്ട​ത്. കൂ​ടാ​തെ പ്ര​ശ​സ്ത താ​രം മ​ഞ്ജു വാ​ര്യരും അ​വ​രോ​ടൊ​പ്പം ചി​ത്രം ക​ണ്ടു.

സി​നി​മ ക​ണ്ടി​റ​ങ്ങി​യ ക​ശ്യ​പ് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം അ​റി​യി​ച്ച​ത്.​ ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ​യും അ​ദേ​ഹം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു. ചി​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ര​യും അ​ഭി​ന​ന്ദി​ച്ച​തി​നു ശേ​ഷ​മാ​ണ് അ​ദേ​ഹം മ​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.