ഇനി മേലിൽ സാമൂഹ്യസേവനത്തിന് ഇറങ്ങില്ല: ചങ്കുതകർന്ന് ജൂഡിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
Wednesday, April 5, 2017 9:47 PM IST
കൊ​ച്ചി മേ​യ​ർ സൗ​മി​നി ജെ​യി​നെ ഭീ​ഷ​ണി​പ്പെ​ടുത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്‍റെ ഭാഗം വിശദീകരിക്കുന്നത്. കേസിൽ ബുധനാഴ്ച രാത്രി അറസ്റ്റിലായ ജൂഡ് വൈകാതെ തന്നെ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൃദയഭേദകമായ ഫേസ്ബുക്ക് പോസ്റ്റ്. ചങ്കു തകർന്നാണ് താൻ ഈ കുറിപ്പെഴുതുന്നതെന്ന ആമുഖത്തോടെയാണ് ജൂഡ് പോസ്റ്റ് തുടങ്ങുന്നത്.

നി​വി​ൻ പോ​ളി അ​ഭി​ന​യി​ക്കു​ന്ന, കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ ഷൂ​ട്ടിങ്ങിനാ​യാ​ണ് സു​ഭാ​ഷ് പാ​ർ​ക്ക് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ പാ​ർ​ക്ക് വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു മേ​യ​ർ. കാലികപ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട ചിത്രമായതിനാൽ മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ പാ​ർ​ക്ക് ഷൂ​ട്ടിം​ഗി​ന് ന​ൽ​ക​ണ​മെ​ന്ന് മേ​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നുവെന്നും എന്നാൽ പാ​ർ​ക്ക് വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടാ​ണ് മേ​യ​ർ സ്വീ​ക​രി​ച്ച​തെന്നും ജൂഡ് പറയുന്നു. മോശമായി പെരുമാറിയെന്നു കാട്ടി അന്നു തന്നെ മേയർ കേസ് നല്കി. ഇതേത്തുടർന്ന് സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​യി ഒാഫീസിൽ എത്തിയെങ്കിലും മേ​യ​ർ പ​രാ​തിയുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നും ജൂഡ് പറഞ്ഞു.

ബോ​ധി​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ൽ പ്ര​തി​ഫ​ലം മേ​ടി​ക്കാ​തെ​യാ​ണ് നി​വി​ൻ പോ​ളി​യും താനും പ​ങ്കു​ചേർന്നത്. പാ​ർ​ക്ക് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മ​റ്റൊ​രു സ്ഥ​ല​ത്ത് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂർത്തിയാക്കിയെന്നും ജൂഡ് പറയുന്നു.

ജൂഡ് ആന്‍റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.