സ്റ്റൈലിഷ് ഗെറ്റപ്പിൽ ദുൽ‌ഖർ; സോളോയിലെ ചിത്രങ്ങൾ പുറത്ത്
Monday, April 24, 2017 3:40 AM IST
ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായകൻ ബിജോയ് നമ്പ്യാർ ദുൽഖറിനെ നായകനാക്കി മലയാളത്തിലൊരുക്കുന്ന പുതിയ ചിത്രമായ സോളോയിലെ ഡിക്യു എത്തുന്നത് വ്യത്യസ്തമായ ഗെറ്റപ്പിലെന്ന് സൂചന. മുടിയും താടിയും നീട്ടി സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള ദുൽഖറിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ചിത്രത്തിന്‍റെ മൂന്നാം ഷെഡ്യൂൾ കൊച്ചിയിൽ ആരംഭിച്ചപ്പോഴാണ് ദുൽഖറിന്‍റെ പുതിയ ലുക്ക് പുറത്തായത്. സൗബിൻ‌ ഷഹീറിനെയും ദുൽഖറിനൊപ്പം കാണാം.

മലയാളത്തിലും തമിഴിലുമാണ് റൊമാന്‍റിക് ചിത്രമായ സോളോ ഒരുക്കുന്നത്. കബാലി നായിക ധൻസിക ആദ്യമായി മലയാളത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ ആൻ അഗസ്റ്റിൻ, ശ്രുതി ഹാസൻ, ആരതി വെങ്കിടേഷ്, ആശ ജയറാം തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ മുംബൈയിലായിരുന്നു. അടുത്തത് മേയിൽ ഷിംലയിലാണ്. ബിജോയുടെ തന്നെ നിർമാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും സംയുക്‌തമായാണു ചിത്രം നിർമിക്കുന്നത്.

ചിത്രങ്ങൾ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.