അ​ഴു​ക്കി​ലും ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട് ക​ലയുടെ വിസ്മയം; ചി​ത്ര​ങ്ങ​ൾ വൈറൽ
Thursday, April 27, 2017 1:50 AM IST
വൃ​ത്തി​യു​ള്ളി​ട​ത്ത് മാ​ത്ര​മ​ല്ല അ​ഴു​ക്കി​ലും സൗ​ന്ദ​ര്യ​ത്തി​ന്‍റെ അം​ശം അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പി​ക്കു​ക​യാ​ണ് റ​ഷ്യ​യി​ലെ മോ​സ്കോ സ്വ​ദേ​ശി​യാ​യ നി​കി​ത ഗ്ലൗ​ബേ​വ്. അ​ദേ​ഹ​ത്തി​ന്‍റെ ക​ര​വി​രു​തു​ക​ൾ കാ​ണ​ണ​മെ​ങ്കി​ൽ ഇ​വി​ടു​ത്തെ നി​ര​ത്തു​ക​ളി​ൽ കൂ​ടി​യോ​ടു​ന്ന അ​ഴു​ക്കു പി​ടി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ ശ്ര​ദ്ധി​ച്ചാ​ൽ മ​തി​യാ​കും.

വാ​ഹ​ന​ങ്ങ​ളി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന അ​ഴു​ക്കി​ലും ക​ല​യു​ടെ സൗ​ന്ദ​ര്യം ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ദേ​ഹം പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ പ​ല​ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് അ​ദേ​ഹം വ​ര​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ചീ​ങ്ക​ണ്ണി, മീ​ൻ, നീ​രാ​ളി, പു​ക​വ​ലി​ക്കു​ന്ന മ​നു​ഷ്യ​ൻ എ​ന്നി​ങ്ങ​നെ ഓ​രോ വി​ഷ​യ​ങ്ങ​ളാ​ണ് അ​ദേ​ഹം തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ സം​ഭ​വം വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​രാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ചിത്രങ്ങൾ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.