ഇ​തു താ​ൻ​ഡാ പെ​ണ്‍​ക​രു​ത്ത്..! താ​ഴ്ന്നു പോ​യ ബ​സ് വ​ലി​ച്ചുക​യ​റ്റി സ്കൂ​ൾ വിദ്യാർഥിനികൾ
Friday, April 28, 2017 7:26 AM IST
ഒ​രാ​ൾ​ക്ക് ഒ​റ്റ​ക്ക് ചെ​യാ​ൻ ക​ഴി​യാ​ത്ത​ത് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ഒ​ന്നി​ച്ചു പ​രി​ശ്ര​മി​ച്ചാ​ൽ ചെ​യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഒ​ത്തു പി​ടി​ച്ചാ​ൽ മ​ല​യും പോ​രും എ​ന്നു പ​ഴ​ഞ്ചൊ​ല്ലു​മു​ണ്ട്. മ​ണി​പ്പൂ​രി​ൽ ചെ​ളി​ക്കു​ണ്ടി​ൽ താ​ഴ്ന്നു​പോ​യ ബ​സ് വ​ലി​ച്ചു​ക​യ​റ്റി ഇ​തി​ന് മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് ഒ​രു കൂ​ട്ടം പെ​ണ്‍​കു​ട്ടി​ക​ൾ.

മ​ണി​പ്പൂ​രി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ ലോ​ക്ട​ക് ത​ടാ​ക​ത്തി​ലേ​ക്ക് പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി യാ​ത്ര പോ​യ​പ്പോ​ഴാ​ണ് ചെ​ളി​യി​ൽ താ​ഴ്ന്ന് വാ​ഹ​നം അ​ന​ങ്ങാ​തെ നി​ന്നു പോ​യ​ത്. ഇ​വ​ർ പി​ന്നെ ഒ​ന്നും ചി​ന്തി​ച്ചി​ല്ല വ​ടം കെ​ട്ടി ബ​സ് ഉ​ട​ൻ വ​ലി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ ഉ​ട​ൻ​ത​ന്നെ വൈ​റ​ലാ​യി. കു​ട്ടി​ക​ളു​ടെ പ്ര​വൃ​ത്തി​യെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.