അമ്മ നോക്കിയിട്ട് രക്ഷയില്ല; ഒടുവിൽ കുഞ്ഞിനെ വിമാനജീവനക്കാർ പാടിയുറക്കി
Sunday, April 30, 2017 2:55 AM IST
വി​മാ​ന​ത്തി​ൽ വ​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ മോ​ശ​മാ​യ പെ​രു​മാ​റ്റം നേ​രി​ടേ​ണ്ടി വ​ന്ന വാ​ർ​ത്ത​ക​ൾ ന​മ്മ​ളെ​ല്ലാം വാ​യി​ച്ചും ക​ണ്ടും മ​ന​സി​ലാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ അ​തി​ൽ നി​ന്നും എ​ല്ലാം വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​ക​യാ​ണ് വെ​സ്റ്റ് ജെ​റ്റ് എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ.

വി​മാ​നയാ​ത്ര​ക്കി​ട​യി​ൽ ദമ്പതികളുടെ കു​ഞ്ഞ് ക​ര​ഞ്ഞു ബ​ഹ​ള​മു​ണ്ടാ​ക്കി​യ​പ്പോ​ൾ സ​ഹാ​യി​ക്കാ​ൻ എ​ത്തി​യ​ത് വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു. വൈ​റ്റ്നി പോ​യ​ന്‍റ്സും ഭ​ർ​ത്താ​വും നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ച്ച​തി​നു ശേ​ഷം അ​മേ​രി​ക്ക​യി​ലെ പാം ​സ്പ്രിം​ഗ്സി​ൽ നി​ന്നും കാ​ന​ഡ​യി​ലെ കാ​ൽ​ഗ​റി​യി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നാ​യാ​ണ് വെ​സ്റ്റ് ജെ​റ്റ് എ​യ​ർ​ലൈ​ൻ​സി​ൽ ക​യ​റി​യ​ത്. വി​മാ​നം യാ​ത്ര ആ​രം​ഭി​ച്ച​പ്പോ​ൾ ഉറക്ക​ത്തി​ലാ​യി​രു​ന്ന കു​ട്ടി വി​മാ​ന​ത്തി​ലെ ഇ​റെ​ർ​കോ​മി​ലൂ​ടെ​യു​ള്ള ശ​ബ്ദം കേ​ട്ട് ഉ​റ​ക്ക​ത്തി​ൽ നി​ന്ന് ഉ​ണ​രു​ക​യാ​യി​രു​ന്നു. വീണ്ടും കു​ട്ടി​യെ ഉ​റ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കു​ട്ടി ഉ​റ​ങ്ങാ​തെ ക​ര​ഞ്ഞു ബ​ഹ​ളം വ​യ്ക്കാൻ തുടങ്ങി.

എ​ത്ര ശ്ര​മി​ച്ചി​ട്ടും കു​ട്ടി ഉ​റ​ങ്ങാ​തെ വ​ന്ന​പ്പോ​ൾ വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ആ​ഷ്‌ലി ഇ​വ​രു​ടെ സ​ഹാ​യ​ത്തി​നാ​യി എ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ർ കു​ട്ടി​യെ കൈ​യി​ൽ എ​ടു​ത്ത് വി​മാ​ന​ത്തി​നു​ള്ളി​ൽ കൂ​ടി ന​ട​ക്കു​ക​യും ജ​ന​ലി​ന​രി​കി​ൽ എ​ത്തി പാ​ട്ട് പാ​ടി ഉ​റ​ക്കു​ക​യു​മാ​യി​രു​ന്നു. നാട്ടിലെത്തിയ വൈ​റ്റ്നി ആഷ്‌ലിക്കും സഹപ്രവർത്തകർക്കും നന്ദിപറഞ്ഞ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റിട്ടു. വൈ​റ​ലാ​യ ഈ ​പോ​സ്റ്റ് 8,500 പേരാണ് ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.