ലാലേട്ടന് വീരുവിന്‍റെ പിറന്നാൾ ആശംസ
Sunday, May 21, 2017 12:30 AM IST
ക്രിക്കറ്റ് മൈതാനത്തും പുറത്തും ഒരുപോലെ താരമായ വ്യക്തിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ വീരേന്ദര്‍ സേവാഗ്. സമകാലീനമായ സാമൂഹിക വിഷയങ്ങളില്‍ സജീവമായി പ്രതികരിക്കുന്നതാണ് മറ്റു ക്രിക്കറ്റ് താരങ്ങളില്‍ നിന്നും വീരുവിനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്‍റെ ട്വീറ്റുകള്‍ വളരെ വേഗമാണ് വൈറലാവുന്നത്. ഇന്ന് സേവാഗ് ചെയ്ത ട്വീറ്റുകളില്‍ ഒന്ന് ഏറ്റുപിടിച്ചിരിക്കുന്നത് മലയാളികളാണ്. മലയാളത്തിന്‍റെ പ്രിയനടൻ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ളതായിരുന്നു ഈ ട്വീറ്റ്.

"മലയാള സിനിമയുടെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍” എന്നായിരുന്നു ലാലിന് സേവാഗിന്‍റെ പിറന്നാള്‍ സന്ദേശം. ഈ ട്വീറ്റിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ മറുപടി നല്‍കിയിട്ടുണ്ട്. പിന്നാലെ നൂറുകണക്കിനു മലയാളികളാണ് വീരുവിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.

സേവാഗിന്‍റെ ട്വീറ്റിന് മോഹന്‍ലാല്‍ ആരാധകരുടെ മറുപടികളും രസകരമാണ്. സേവാഗ് മാത്രമല്ല സച്ചിനും മോഹന്‍ലാലിന് ആശംസ നേരുമെന്ന് ഒരു ആരാധകന്‍ പറയുന്നു. നിങ്ങള്‍ ലോക ക്രിക്കറ്റിലെ വീരുവാണെങ്കില്‍. ലാലേട്ടന്‍ ലോക സിനിമയിലെ വില്ലാളിവീരനാണ്. മലയാളത്തിന്‍റെ 100 കോടി വീരന് ക്രിക്കറ്റിലെ വെടിക്കെട്ട് വീരന്‍റെ പിറന്നാള്‍ ആശംസകള്‍ എന്നും ട്വീറ്റുകളുണ്ട്. "വീരു നിങ്ങള്‍ തങ്കപ്പനല്ല പൊന്നപ്പനാണ്' എന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

സേവാഗിന്‍റെ ട്വീറ്റ്:


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.