ഫേസ്ബുക്കിൽ കമന്‍റിടാനും ബാഹുബലി വരും; തരംഗമായി പുതിയ സ്റ്റിക്കറുകൾ
Wednesday, May 24, 2017 8:05 AM IST
ഇന്ത്യൻ സിനിമയിൽ ബാഹുബലി സൃഷ്ടിച്ച അലയൊലികൾ അടങ്ങിയിട്ടില്ല. ആദ്യത്തെ ആയിരം കോടി ചിത്രമെന്ന ബഹുമതി നേടി ചിത്രം മുന്നേറുന്നതിനിടെ ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയൊരു സംഭവം എത്തിയിരിക്കുന്നു. ഫേസ്ബുക്കിലെ ബാഹുബലി സ്റ്റിക്കറുകളാണ് ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്. പോസ്റ്റുകൾക്ക് കമന്‍റായി ഇനി ബാഹുബലി കഥാപാത്രങ്ങളുടെ സ്റ്റിക്കറുകളും ഇടാനാകും.

ബാഹുബലിയും ഭല്ലാല ദേവനും കട്ടപ്പയും ശിവകാമിയും ദേവസേനയും കാലകേയനുമെല്ലാം ഇനി സ്റ്റിക്കർ രൂപത്തിൽ കമന്‍റ് ബോക്സിലെത്തും. പോസ്റ്റ് എ സ്റ്റിക്കർ എന്ന ഓപ്ഷനിൽ കയറിയാൽ പുതിയ സ്റ്റിക്കർ ഡൗൺലോഡ് ചെയ്യാനായി സ്റ്റിക്കർ സ്റ്റോർ കാണാനാകും. ഇതിൽ നിന്ന് അർ‌ക്ക കണക്ടിന്‍റെ ഏതു ബാഹുബലി സ്റ്റിക്കർ വേണമെങ്കിലും സ്വന്തമാക്കാനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.