ലാലേട്ടൻ സ്റ്റൈലിൽ മീനാക്ഷി പറയുന്നു, മൈ കാർ നമ്പർ ഈസ്....
Monday, May 29, 2017 1:55 AM IST
മലയാളികളുടെ പ്രിയപ്പെട്ട മീനാക്ഷിക്കുട്ടിയായി തിളങ്ങിനില്ക്കുകയാണ് ബാലതാരം അനുനയ അനൂപ്. മോഹൻലാലിനൊപ്പം ഒപ്പം എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്ത മീനാക്ഷി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് പുതിയ കാർ വാങ്ങിച്ചതോടെയാണ്. കാറിന്‍റെ നമ്പരിലാണ് സവിശേഷത. രാജാവിന്‍റെ മകനിലെ മോഹൻലാലിന്‍റെ കഥാപാത്രമായ വിൻസെന്‍റ് ഗോമസിന്‍റെ ഫോൺ നമ്പരായ 2255 ആണ് മീനാക്ഷിയുടെ കാർ നമ്പർ.

പുതിയ ഹോണ്ട ബിആർ-വി കാറിനൊപ്പം നിൽക്കുന്ന ചിത്രം മീനാക്ഷി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. "പണ്ട് 'രാമച്ഛൻ' പറഞ്ഞ പോലെ സ്റ്റെലിൽ ഞാനും ഒന്ന്..പറയുവാണേ... മൈ ഫോൺ ശ്ശോ ... അല്ലല്ല ..മൈ ..കാർ ...നമ്പർ... ഈസ് ...22 55...' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്കിയിരിക്കുന്നത്. ചിത്രവും മീനാക്ഷിയുടെ പോസ്റ്റും ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.