ബ്രൂ​സ് ലി​യു​ടെ ഒ​രേ​യൊ​രു റി​യ​ൽ ഫൈ​റ്റ് വീ​ഡി​യോ
Sunday, June 18, 2017 12:57 AM IST
കു​ങ് ഫു ​എ​ന്ന ആ​യോ​ധ​ന ക​ല​യി​ലൂ​ടെ ലോ​കം മു​ഴു​വ​ൻ ആ​രാ​ധ​ക​രെ സം​ന്പാ​ദി​ച്ച വ്യ​ക്തി​യാ​ണ് ബ്രൂ​സ് ലീ. ​അ​കാ​ല​ത്തി​ൽ ന​മ്മി​ൽ നി​ന്നും അ​ക​ന്നെ​ങ്കി​ലും അ​മാ​നു​ഷി​ക​മാ​യ അ​ദേ​ഹ​ത്തി​ന്‍റെ മെ​യ്‌വ​ഴ​ക്കം ഇ​ന്നും എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. മി​ക്സി​ഡ് മെ​റ്റീ​രി​യ​ൽ ആ​ർ​ട്ട്സ് പ​രി​ശീ​ലി​പ്പി​ക്കാ​ൻ അ​ദേ​ഹം സ്ഥാ​പി​ച്ച ജീ​ത് ക്വാ​ണ്‍ ഡോ ​എ​ന്ന സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ളു​മാ​യി ബ്രൂ​സ് ലീ ​ന​ട​ത്തി​യ അ​ഭ്യാ​സ​ത്തി​ന്‍റെ ഒ​രു വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ പ​ക​ർ​ത്തി​യ ഒ​രേ ഒ​രു വീ​ഡി​യോ ആ​ണി​ത്.

ഒ​രു മ​ജീ​ഷ്യ​നെ പോ​ലെ ച​ടു​ല​മാ​യ നീ​ക്കം ന​ട​ത്തി അ​ദേ​ഹം ത​ന്‍റെ ശി​ഷ്യ​നെ കീ​ഴ്പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ ​വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. സി​നി​മ​യെ വെ​ല്ലു​ന്ന​ത​ര​ത്തി​ൽ ജീ​വി​ത​ത്തി​ലും അ​ദ്ദേഹം മി​ക​ച്ച​യൊ​രു യോ​ദ്ധാ​വാ​ണെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് ഈ ​വീ​ഡി​യോ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.