ആം​ബു​ല​ൻ​സിന് കടന്നുപോകാൻ രാ​ഷ്ട്ര​പ​തിയുടെ വാഹനം തടഞ്ഞു; പോലീസുകാരന് അഭിനന്ദനപ്രവാഹം
Tuesday, June 20, 2017 4:49 AM IST
രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞ് ആം​ബു​ല​ൻ​സ് ക​ട​ത്തി വി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. ട്രാ​ഫി​ക് പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക​ട​ർ എം.​എ​ൽ.​നി​ജ​ലിം​ഗ​പ്പ​യു​ടെ ന​ട​പ​ടി​ക്കാ​ണ് കൈ​യ്യ​ടി ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ ട്രി​നി​റ്റി സ​ർ​ക്കി​ളി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ എ​ത്തി​യ രാ​ഷ്ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹം നി​ജ​ലിം​ഗ​പ്പ ത​ട​ഞ്ഞ ശേ​ഷം ആം​ബു​ല​ൻ​സ് ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ അ​ട​ക്കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യ​തോ​ടെ നി​ജ​ലിം​ഗ​പ്പ താ​ര​മാ​കു​ക​യാ​യി​രു​ന്നു.

മെ​ട്രോ ഗ്രീ​ൻ ലൈ​ൻ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ രാ​ഷ്ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹം രാ​ജ്ഭ​വ​നി​ലേ​ക്ക് പോ​കു​ന്പോ​ൾ ആം​ബു​ല​ൻ​സ് എത്തുകയായിരുന്നു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നി​ജ​ലിം​ഗ​പ്പ വാ​ഹ​ന​വ്യൂ​ഹ​ത്തെ അ​ൽ​പ​സ​മ​യം വ​ഴി​യി​ൽ ത​ട​ഞ്ഞി​ട്ട ശേ​ഷം ആം​ബു​ല ൻസിനെ ക​ട​ത്തു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ച്ച്എ​എ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് ആം​ബു​ല​ൻ​സ് പോ​യ​ത്.



രോ​ഗി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ൻ രാ​ഷ്ട്ര​പ​തിയുടെ വാഹനവ്യൂഹം തടഞ്ഞ നി​ജ​ലിം​ഗ​പ്പയെ പ്രശംസിച്ച് ട്രാ​ഫി​ക് ഈ​സ്റ്റ് ഡി​സി​പി​യും ക​മ്മി​ഷ​ണ​ർ പ്ര​വീ​ൺ സൂ​ദ് ഐ​പി​എ​സും അടക്കമുള്ളവർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പോലീസ് ഉദ്യോഗസ്ഥന് പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.