"ദിലീപിനെ പ്രതിയാക്കാൻ ശ്രമം നടക്കുന്നു..'
Monday, June 26, 2017 6:20 AM IST
യുവനടി ആക്രമണത്തിനിരയായതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടൻ ദിലീപിന് പിന്തുണയുമായി വീണ്ടും അജു വർഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ദിലീപിനോട് ഇപ്പോൾ കാണിക്കുന്നത് നിർബന്ധിതമായി പ്രതിയാക്കാൻ ഉള്ള ശ്രമമാണെന്ന് അജു പറഞ്ഞു. സത്യം പുറത്തുവരുന്നതുവരെ കുറ്റപ്പെടുത്താതെയിരുന്നുകൂടേയെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതി ആരാണെങ്കിലും ഒരു ന്യായീകരണവുമില്ലെന്നും പ്രതിയെ കണ്ടെത്തണമെന്നും താരം പറയുന്നു. ദിലീപിനെ പിന്തുണച്ച് അജു വർഗീസ് നേരത്തെയും പോസ്റ്റിട്ടിരുന്നു. അജുവിനെക്കൂടാതെ സലിം കുമാറും സംവിധായകൻ ലാൽ ജോസും ദിലീപിന് പിന്തുണയുമായി എത്തിയിരുന്നു.

അജു വർഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.