സോഷ്യൽ മീഡിയ "പാമ്പാക്കിയ' എൽദോയ്ക്ക് കൊച്ചി മെട്രോയുടെ സ്നേഹോപഹാരം
Friday, June 30, 2017 2:55 AM IST
മെട്രോയ്ക്കുള്ളിലെ ആദ്യ പാമ്പ് എന്ന തലക്കെട്ടോടു കൂടിയാണ് സമൂഹമാധ്യമങ്ങളിലൂടെ എൽദോയുടെ ചിത്രം പ്രചരിച്ചത്. ചിത്രങ്ങൾ വൈറലായി മാറുകയും വിമർശനങ്ങളും പരിഹാസവും ട്രോളുകളുമായി നിരവധി പേർ രംഗത്തിറങ്ങുകയും ചെയ്തു. ഒടുവിലാണ് അദ്ദേഹം ബധിരനും മൂകനുമാണെന്ന വാർത്തകൾ പുറത്തുവന്നത്. അങ്കമാലി സ്വദേശിയായ എൽദേ ക്ഷീണം മൂലം മയങ്ങിപ്പോയതായിരുന്നു. ഇതോടെ എൽദോയോട് ക്ഷമാപണവുമായി പ്രമുഖരടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയ ചെയ്ത തെറ്റിന് പരിഹാരവുമായി ഇപ്പോൾ സാക്ഷാൽ കെഎംആർഎൽ‌ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എൽദോയ്ക്ക് മെട്രോയിൽ യാത്ര ചെയ്യാനുള്ള 2,000 രൂപയുടെ സൗജന്യ പാസാണ് കൊച്ചി മെട്രോ എം.ഡി. ഏലിയാസ് ജോര്‍ജ് സ്നേഹോപഹാരമായി നൽകിയത്. പാസ് നല്കുന്ന ചിത്രങ്ങൾ കെഎംആർഎലിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.

കെഎംആർഎലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.