കുരുന്നുജീവൻ രക്ഷിക്കാൻ സ്വ​ന്തം പ്ര​സ​വവേ​ദ​ന മ​റ​ന്ന് മ​റ്റൊ​രു പ്ര​സ​വ​മെ​ടു​ത്ത് വനിതാ ഡോക്ടർ
Wednesday, August 2, 2017 7:05 AM IST
താ​ൻ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ത്ര ഭീ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണെ​ങ്കി​ലും അ​തെ​ല്ലാം മ​റ​ന്ന് ത​ന്‍റെ ജോ​ലി ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ ബാ​ധ്യ​സ്ഥരാ​ണ് ഡോ​ക്ട​ർ​മാ​ർ. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ലെ കെ​ന്‍റ​ക്കി​യി​ലു​ള​ള ഡോ. ​അ​മാ​ൻ​ഡ ഹെ​സ്സ് ജീ​വ​ന്‍റെ​യും മ​ര​ണ​ത്തി​ന്‍റെ​യും ന​ടു​വി​ൽ ത​ന്‍റെ ജോ​ലി ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​ക്കി​യ സം​ഭ​വ​മാ​ണ് എ​ല്ലാ​വ​രും നെ​ഞ്ചോ​ടു ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

പ്രസവമുറിയിൽ കു​ഞ്ഞി​ന് ജന്മം ​ന​ൽ​കാ​ൻ ശാ​രീ​രി​ക​മാ​യി ത​യാ​റാ​യി​ക്കൊ​ണ്ടി​രി​ക്കുമ്പോഴാണ് ഡോ. അ​മാ​ൻ​ഡ മറ്റൊരു യുവതിയുടെ നി​ല​വി​ളി കേട്ടത്. ഉ​ട​ൻ​ത​ന്നെ അ​വി​ടെ​യെ​ത്തി​യ ഇ​വ​ർ ഗ​ർ​ഭി​ണി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ്ര​സ​വം ന​ട​ന്നി​ല്ല​ങ്കി​ൽ കു​ട്ടി മ​രി​ക്കു​മെ​ന്ന് മ​ന​സി​ലാ​ക്കി. കാ​ര​ണം ഓ​രോ നി​മി​ഷ​വും പൊ​ക്കി​ൾ​കൊ​ടി കു​ഞ്ഞിന്‍റെ ക​ഴു​ത്തി​ൽ മു​റു​കിക്കൊണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യെ പ​രി​ശോ​ധി​ക്കു​ന്ന ഡോ​ക്ട​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യ​തി​നാ​ൽ അ​വ​ർ വ​രാ​ൻ സ​മ​യ​മെ​ടു​ക്കും. അ​തു​വ​രെ കാ​ത്തി​രു​ന്നാ​ൽ കു​ട്ടി​യു​ടെ ജീ​വ​ൻ വ​ച്ച് പ​ന്താ​ടു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഇ​ത് മ​ന​സി​ലാ​ക്കി​യ അ​മാ​ൻ​ഡ താ​ൻ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വേ​ദ​ന മ​റ​ന്ന് യു​വ​തി​യു​ടെ പ്ര​സ​വ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഒടുവിൽ വിജയകരമായി അവർ ദൗത്യം പൂർത്തിയാക്കി. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​ത് ക​ണ്ട് സ്വ​ന്തം പ്ര​സ​വ​ത്തി​നാ​യി മ​ട​ങ്ങി​യ അ​മാ​ൻ​ഡ​യും വൈകാതെതന്നെ ഒ​രു മാ​ലാ​ഖക്കു​ഞ്ഞി​നു ജന്മം ​ന​ൽ​കി. അ​മാ​ൻ​ഡ​യു​ടെ ര​ണ്ടാ​മ​ത്തെ കു​ഞ്ഞാണി​ത്.

ഇ​തേ ആ​ശു​പ​ത്രി​യി​ലെ മ​റ്റൊ​രു ഡോ​ക്ട​റാ​യ ഹ​ല സാ​ബ്രി ഫേ​സ്ബു​ക്കി​ൽ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം എ​ല്ലാ​വ​രും അ​റി​ഞ്ഞ​ത്. കുഞ്ഞിനെയുമായി ആശുപത്രിക്കിടക്കയിൽ ഇരിക്കുന്ന അമാൻഡയുടെ ചിത്രവും അവർ പങ്കുവച്ചു. "കു​ഞ്ഞി​നെ കൈ​ക​ളി​ലെ​ടു​ത്ത് നി​ൽ​ക്കു​ന്ന ഈ ​സു​ന്ദ​രി മോ​ഡ​ലാ​ണെ​ന്ന് ക​രു​തി​യെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് തെ​റ്റി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. പോസ്റ്റ് എ​ല്ലാ​വ​രും വാ​യി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വീ​രപ​രി​വേ​ഷ​മാ​ണ് അമാൻഡയ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.