പ്ര​ള​യം വ​ന്നാ​ൽ എ​ന്തു​ചെ​യ്യും? ടൗ​വ​ലി​ട്ട് ത​ട​യും; ഭൂ​പ​തി​യോ​ട് ലാ​റ ചെ​യ്ത​ത്..!
Tuesday, August 29, 2017 7:21 AM IST
മും​ബൈ: മ​ഹാ​പ്ര​ള​യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ടൗ​വ​ലു​ക​ൾ​ക്ക് ക​ഴി​യു​മോ? അ​തും ഗ്രാ​ൻ​ഡ്സ്ലാം ടൗ​വ​ലു​ക​ൾ​ക്ക്. ക​ഴി​യു​മെ​ന്നാ​ണ് ഇ​ന്ത്യ​ൻ ടെ​ന്നീ​സ് താ​രം മ​ഹേ​ഷ് ഭൂ​പ​തി​യു​ടെ ഭാ​ര്യ​യും ന​ടി​യു​മാ​യ ലാ​റാ ദ​ത്ത തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ങ്ങ​നെ​യെ​ന്ന​ല്ലേ, ക​ന​ത്ത മ​ഴ​യി​ൽ വീ​ട്ടി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന​ത് ത​ട‍​യാ​നാ​യി അ​ട​ച്ചി​ട്ട ചി​ല്ലു​വാ​ത​ലു​ക​ളു​ടെ ചു​വ​ട്ടി​ലാ​ണ് ലാ​റാ ദ​ത്ത ഭൂ​പ​തി​യു​ടെ ഗ്രാ​ൻ​ഡ് സ്ലാം ​ടൗ​വ​ലു​ക​ൾ നി​ര​ത്തി​വ​ച്ച​ത്.

അ​തും വിം​ബി​ൾ​ഡ​ൺ, യു​എ​സ് ഓ​പ്പ​ൺ, ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ, ഫ്ര​ഞ്ച് ഓ​പ്പ​ൺ എ​ന്നീ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലെ ടൗ​വ​ലു​ക​ൾ..! ഇ​തു​മാ​ത്ര​മ​ല്ല, ഈ ​സാ​ധ​ന​ങ്ങ​ൾ ന​ല്ല ഉ​പ‍​യോ​ഗ​പ്ര​ദ​മാ​ണെ​ന്ന് അ​ടി​ക്കു​റി​പ്പോ​ടെ സം​ഭ​വ​ത്തി​ന്‍റെ ചി​ത്ര​മെ​ടു​ത്ത് നാ​ട്ടു​കാ​ർ​ക്ക് കാ​ണാ​ൻ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.
ഇ​ത​ൽ​പ്പം ക​ട​ന്ന​കൈ​യാ​യി​പ്പോ​യെ​ന്ന് തോ​ന്നു​ന്നി​ല്ലെ. ശ​രി​യാ​ണ്, അ​തു​ത​ന്നെ ഭൂ​പ​തി​ക്കും തോ​ന്നി. ഞെ​ട്ടി​പ്പോ​യ ഭൂ​പ​തി അ​പ്പോ​ൾ ത​ന്നെ മ​റു ട്വീ​റ്റ് പാ​യി​ച്ചു. നീ ​എ​ന്നെ ക​ളി​യാ​ക്കു​ക​യാ​ണോ? നീ ​ത​റ​യി​ൽ വി​രി​ച്ച​ത് വ​ർ​ഷ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റി. ലാ​റ​യു​ടെ മ​റു ട്വീ​റ്റൊ​ന്നും കാ​ണാ​ത്ത​തു​കൊ​ണ്ട് ടൗ​വ​ലൊ​രു കു​ടും​ബ പ്ര​ശ്ന​മാ​യി മാ​റി​യി​ട്ടി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ മും​ബൈ ന​ഗ​രം നി​ശ്ച​ല​മാ​യി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. 2005 ജൂ​ലൈ 26 ന് ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ശ​ക്ത​മാ​യ​തും ദീ​ർ​ഘ​നേ​രം നീ​ണ്ടു​നി​ൽ​ക്കു​ന്ന​തു​മാ​യ മ​ഴ​യു​ണ്ടാ​കു​ന്ന​ത്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വീ​ടു​വി​ട്ട് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ന​ഗ​ര​വാ​സി​ക​ൾ​ക്ക് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ​യി​ലും ഒ​മ്പ​ത് മ​ട​ങ്ങ് ശ​ക്തി​യാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.