"കഴിഞ്ഞ 20 വർഷമായി എന്‍റെ അച്ഛൻ ഒരേ ടീഷർട്ടാണ് ഇടുന്നത്..' -കണ്ണുനനയിച്ച് യുവതിയുടെ കുറിപ്പ്
Friday, September 8, 2017 6:02 AM IST
ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ളാ​യി ത​ന്‍റെ പി​താ​വ് ഒ​രു വ​സ്ത്രം മാ​ത്രം ധ​രി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം അന്വേഷിക്കുകയായിരുന്നു 24കാരിയായ റിയ. ഒടുവിൽ സത്യമറിഞ്ഞപ്പോൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​ഗ്യം ചെ​യ്ത മകളാണ് താനെന്ന് അവൾ മനസിലാക്കി. ട്വിറ്ററിലൂടെയാണ് റിയ വ​ർ​ഷ​ങ്ങ​ളാ​യി ത​ന്‍റെ പി​താ​വ് ഒ​രേ വ​സ്ത്രം ധ​രി​ക്കു​ന്ന കഥ ലോ​ക​ത്തോ​ട് മു​ഴു​വ​ൻ വി​ളി​ച്ചു പ​റ​ഞ്ഞ​ത്.

റി​യ ത​ന്‍റെ മു​ത്ത​ച്ഛ​ന്‍റെ മ​ര​ണ​ശേ​ഷം ആ ​വീ​ടു സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും ഹ​ണി​മൂ​ണ്‍ ദി​ന​ങ്ങ​ളി​ലെ ചി​ത്ര​ങ്ങ​ൾ കാ​ണു​ന്ന​ത്. അ​മ്മ​യൊ​ടൊ​പ്പം അ​ദ്ദേ​ഹം ഇ​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ കാ​ണു​ന്ന അ​തേ ടി ​ഷ​ർ​ട്ടാ​ണ​ല്ലോ അ​ദ്ദേ​ഹം ഇ​പ്പോ​ഴും ധ​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് അ​പ്പോ​ഴാ​ണ് റി​യ​ക്ക് മ​ന​സി​ലാ​യ​ത്.



റി​യ​യു​ടെ അ​മ്മ പ​തി​നെ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് മ​രി​ച്ച​ത്. അ​വ​രു​ടെ ഓ​ർ​മ​യ്ക്കാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും നി​ധിപോ​ലെ അ​ദ്ദേ​ഹം ടീ ​ഷ​ർ​ട്ട് സൂ​ക്ഷി​ക്കുകയാണ്. കുറിപ്പിനൊപ്പം അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും പ​ഴ​യ ര​ണ്ട് ചി​ത്ര​ങ്ങ​ളും അ​ച്ഛ​ന്‍റെ ഒ​രു പു​തി​യ ചി​ത്ര​വും റിയ ട്വി​റ്റ​റി​ൽ പ​ങ്കു​വച്ചു.

"ത​ന്‍റെ അ​റു​പ​താ​മ​ത്തെ വ​യ​സി​ലും അ​ദ്ദേ​ഹം സ്ഥിരമായി ആ ടീഷർട്ട് ധ​രിക്കുന്നു. ഈ ​ഷ​ർ​ട്ടി​ന് അ​ദ്ദേ​ഹം ന​ൽ​കു​ന്ന വി​ല വ​ള​രെ വ​ലി​യ​താ​ണ്. എ​ന്തെ​ങ്കി​ലും വി​ശേ​ഷ ദി​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ഈ ​വ​സ്ത്രം ധ​രി​ക്കു​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണ് മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ അദ്ദേഹം ത​യാ​റാ​കാ​തി​രു​ന്ന​തെ​ന്നും എ​നി​ക്ക് ഇ​പ്പോ​ൾ മ​ന​സി​ലാ​കു​ന്നു...' റി​യ ട്വി​റ്റ​റി​ൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.