പെ​ട്രോ​ൾ പ​മ്പിലെ കാ​ർ മോ​ഷ​ണം; ഭീ​തി വി​ത​ച്ച് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ
Thursday, May 10, 2018 11:02 AM IST
ഇ​ന്ധ​നം നി​റ​ച്ചു​കൊ​ണ്ടി​രി​ക്കെ മോ​ഷ്ടാ​വ് കാർ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ കാ​റി​നു​ള്ളി​ലി​രു​ന്ന കു​ട്ടി ഡോർ തു​റ​ന്ന് റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ഴു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രചരിക്കു​ന്നു. അ​മേ​രി​ക്ക​യി​ലാ​ണ് സം​ഭ​വം.

മാ​ർ​ക്ക് ബീ​സാ​ൻ​സ്കി എ​ന്ന​യാ​ളാ​ണ് പ​തി​നൊ​ന്ന് വ​യ​സു​കാ​രി​യാ​യ ത​ന്‍റെ മ​ക​ൾ​ക്കൊ​പ്പം ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ പെ​ട്രോ​ൾ പ​ന്പി​ൽ എ​ത്തി​യ​ത്. അ​ദ്ദേ​ഹം കാ​റി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​സ​മ​യം മ​ക​ൾ കാ​റി​നു​ള്ളി​ൽ ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

പെ​ട്ടെ​ന്ന് ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്തി​യ ഒ​രാ​ൾ കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്ത് ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം കാ​റി​ന്‍റെ വാ​തി​ൽ തു​റ​ന്ന് കു​ട്ടി റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ഴു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

കാ​ർ മോ​ഷ്ടി​ച്ച​തി​നു പി​ന്നാ​ലെ മ​റ്റൊ​രാ​ൾ ഇ​യാ​ളെ പി​ന്തു​ട​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. പെ​ട്രോ​ൾ പ​ന്പി​ലെ സി​സി​ടി​വി​യി​ലാ​ണ് മോ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.