ഒ​ഡീ​ഷ​യി​ലെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​ന് പാ​മ്പുക​ളെ; പേ​ടി​പ്പെടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, June 26, 2018 11:59 AM IST
ഒ​ഡി​ഷ​യി​ലെ ഭാ​ന്ത്രാ​ക്ക് ജി​ല്ല​യി​ലെ ഒ​രു വീ​ടി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത് നൂ​റ് ക​ണ​ക്കി​ന് പാ​മ്പു​ക​ളെ. 111 മൂ​ർ​ഖ​ൻ പാ​മ്പു​ക​ളെ​യും അ​വ​യു​ടെ 20 മു​ട്ട​ക​ളു​മാ​ണ് ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഒ​രു മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ചി​ത​ൽ​പ്പു​റ്റി​നുള്ളിലെ മാ​ള​ത്തി​ലൂ​ടെ​യാ​ണ് പാ​മ്പ് വ​ന്നി​രു​ന്ന​ത്.

ഈ ​ചി​ത​ൽപ്പുറ്റ് പ​രി​ശോ​ധി​ച്ച ഗൃ​ഹ​നാ​ഥ​ൻ നൂ​റു​ക​ണ​ക്കി​ന് പാ​മ്പു​ക​ളെ​യാ​ണ് ഇ​വി​ടെ ക​ണ്ട​ത്. വീ​ട്ടി​ലു​ള്ള​വ​രെ​യ​ല്ലാം പു​റ​ത്തി​റ​ക്കി​യ അ​ദ്ദേ​ഹം വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​വ​രെ​ത്തി​യാ​ണ് പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യ​ത്. ഈ ​പാ​മ്പു​ക​ളെ കാ​ട്ടി​ൽ തു​റ​ന്നു​വി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.