ടോക്യോനിവാസികളുടെ പുതിയ അയൽവാസി "പയ്യൻ' വായാടിയാണ്, പക്ഷേ ആളെ കാണാനാവില്ല..!
Monday, November 6, 2017 2:21 AM IST
ടോ​ക്കി​യോ ന​ഗ​ര​ത്തി​ലെ ഷി​ബു​യ വാ​ർ​ഡി​ലെ താ​മ​സ​ക്കാ​ർ​ക്ക് ശ​നി​യാ​ഴ്ച മു​ത​ൽ ക​ല​പി​ലാ സം​സാ​രി​ക്കു​ന്ന ഒ​രു ഏ​ഴു​വ​യ​സു​കാ​ര​ൻ അ​യ​ൽ​വാ​സി​യെ കി​ട്ടി​യി​ട്ടു​ണ്ട്. പ​ക്ഷേ അ​യ​ൽ​വാ​സി​യെ ആ​ർ​ക്കും കാ​ണാ​നാ​വി​ല്ലെ​ന്നു മാ​ത്രം. ലോ​ക​ത്തി​ലാ​ദ്യ​മാ​യി ഒ​രു ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ബോ​ട്ടി​ന് വാ​സ​സ്ഥാ​ന​മൊ​രു​ക്കി ജ​പ്പാ​ൻ ശ്ര​ദ്ധ നേ​ടു​ന്നു.

ഷി​ബു​യ മി​റാ​യ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഭൗ​തി​ക ഘ​ട​ന​യി​ല്ലാ​ത്ത ബോ​ട്ടി​ന് ഏ​ഴു​വ​യ​സ്സു​കാ​ര​ന്‍റേതി​നു സ​മാ​ന​മാ​യ ബു​ദ്ധി​വൈ​ഭ​വം പ്ര​ക​ടി​പ്പി​ക്കാ​നാ​കും. ലോ​ക​വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ലൈ​ൻ മെ​സേ​ജിം​ഗ് ആ​പ്പി​ലൂ​ടെ മ​നു​ഷ്യ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ മി​റാ​യ്ക്കു ക​ഴി​യും. ജ​പ്പാ​നി​ൽ,ഒ​രു പ​ക്ഷേ ലോ​ക​ത്തി​ൽത​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​രു ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ബോ​ട്ടി​ന് സ്പെ​ഷ​ൽ റെസി​ഡ​ന്‍റ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്. ജാ​പ്പ​നീ​സ് ഭാ​ഷ​യി​ൽ മി​റാ​യ് എ​ന്ന വാ​ക്കി​ന്‍റെ​യ​ർ​ഥം ‘ഭാ​വി’ എ​ന്നാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.