പല്ലുവേദന മൂലം വലഞ്ഞ നീ​ർ​നാ​യ​യ്ക്ക് ഡ​ബി​ൾ ​റൂ​ട്ട് ക​നാ​ൽ...!
Friday, October 13, 2017 5:02 AM IST
ദ​ന്ത സം​ക്ഷ​ണ​ത്തി​നാ​യു​ള്ള നൂതനചി​കി​ത്സ​ക​ൾ മ​നു​ഷ്യ​ർ​ക്ക് മാ​ത്ര​മു​ള്ള​താ​ണെ​ന്ന ധാ​ര​ണ തി​രു​ത്തി​യെ​ഴു​തി​യി​രി​ക്കു​ക​യാ​ണ് മ​യാ​മി​യി​ൽ അ​ടു​ത്തി​ടെ ന​ട​ന്നൊ​രു സം​ഭ​വം. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന മൃ​ഗ​ശാ​ല​യി​ലെ ടി​കു​ണ എ​ന്നു പേ​രു​ള്ള നാ​ല​ര വ​യ​സു​കാരനായ നീ​ർ​നാ​യ​ക്ക് ദ​ന്തഡോ​ക്ട​ർ​മാ​ർ ചെ​യ്ത​ത് ഡ​ബി​ൾ റൂ​ട്ട് ക​നാ​ൽ ചികിത്സയായി​രു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി അ​സ​ഹ​നീ​യ​മാ​യ പല്ലുവേ​ദ​ന അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ടികുണ. എ​ന്തോ ഭ​ക്ഷ​ണ പ​ദാർഥം ക​ഴി​ച്ച​പ്പോ​ൾ പ​ല്ലി​ന് കേ​ടു​പാ​ട് പ​റ്റി​യ​താ​കാ​മെ​ന്നാ​ണ് മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ൻ പ​റ്റാ​തെ മ​ര​ണ​ത്തി​നു വ​രെ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന പ്ര​ശ്ന​മാ​യി​രു​ന്നു ഇ​ത്.

ഇതേത്തുട​ർ​ന്നാ​ണ് നീ​ർ​നാ​യ​യെ ഡോ. ​ജാ​ൻ ബെ​ല്ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ബി​ൾ റൂ​ട്ട്ക​നാ​ലി​ന് വി​ധേ​യ​മാ​ക്കി​യ​ത്. അ​ന​സ്തേ​ഷ്യ ന​ൽ​കി​യ​തി​നു ശേ​ഷം ര​ണ്ട് ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്ത്വ​ത്തി​ലാ​ണ് റൂ​ട്ട് ക​നാ​ൽ ചെ​യ്ത​ത്. ചി​കി​ത്സ​യ്ക്കു ശേ​ഷം നീ​ർ​നാ​യ പൂ​ർ​ണ ആ​രോ​ഗ്യം പ്രാ​പി​ച്ചെ​ന്നും ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു നീ​ർ​നാ​യ​യെ ഡ​ബി​ൾ റൂ​ട്ട് ക​നാ​ൽ ചെയ്ത​തെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ശനിയാഴ്ച ​മൃ​ഗ​ശാ​ല വീ​ണ്ടും തു​റ​ക്കു​ന്പോ​ൾ സ​ന്ദ​ർ​ശ​ക​രെ കാ​ണാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ടികുണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.