ഫിഫ ലോകകപ്പ് 2018 അക്കില്ലസ് പ്രവചിക്കും
Saturday, March 3, 2018 12:26 PM IST
ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ലം മൃ​ഗ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് പു​തു​മു​യു​ള്ള കാ​ര്യ​മ​ല്ല. 2010ലെ ​ലോ​ക​ക​പ്പി​ൽ പോ​ൾ എ​ന്ന നീ​രാ​ളി​യാ​യി​രു​ന്നു പ്ര​വ​ച​നം ന​ട​ത്തി​യ​ത്. പ​ക്ഷേ, 2014ൽ ​ലോ​ക​ക​പ്പ് പ്ര​വ​ചി​ക്കാ​ൻ പോ​ളി​നൊ​രു പിന്മുറ​ക്കാ​ര​ൻ എ​ത്തി​യി​ല്ല. എ​ന്നാ​ൽ, ഈ ​വ​ർ​ഷ​ത്തെ ലോ​ക​ക​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത് ഒ​രു മാ​ർ​ജാ​ര​നാ​ണ്.

അ​ക്കില്ലസ് എ​ന്നാ​ണ് ഈ ​റ​ഷ്യ​ൻ മാ​ർ​ജാ​ര​സു​ന്ദ​ര​ന്‍റെ പേ​ര്. സ്റ്റേ​റ്റ് ഹെ​ർ​മി​റ്റേ​ജ് മ്യൂ​സി​യ​ത്തി​ൽ​നി​ന്ന് ക​ക്ഷി​യു​ടെ താ​മ​സം റെ​സ്പ​ബ്ലി​ക്ക കൊ​ഷെ​ക് ക്യാ​റ്റ് ക​ഫേ​യി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. 2018 ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ലം ദേ​ശീ​യ പ​താ​ക​ക​ൾ​ക്കു കീ​ഴി​ൽ വ​ച്ചി​രി​ക്കു​ന്ന ബൗ​ൾ തെ​ര​ഞ്ഞെ​ടു​ത്താ​ണ് അ​ക്കില്ലസ് പ്ര​വ​ചിക്കുക. റ​ഷ്യ​യി​ൽ ന​ട​ന്ന 2017 ഫി​ഫ കോ​ണ്‍ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ൽ അ​ക്കില്ല‌സി​ന്‍റെ പ്ര​വ​ച​നം നൂ​റു ശ​ത​മാ​നം ശ​രി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.