കാർ വാങ്ങാം, ഒരു പാനീയം വാങ്ങുന്ന ലാഘവത്തിൽ
Wednesday, March 28, 2018 9:05 AM IST
ചൈ​നീ​സ് ഇ-​കൊ​മേ​ഴ്സ് ഭീ​മ​ൻ അ​ലി​ബാ​ബ​യും അ​മേ​രി​ക്ക​ൻ വാ​ഹ​നി​ർ​മാ​താ​വാ​യ ഫോ​ർ​ഡും ചേ​ർ​ന്ന് കാ​ർ വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ ചൈ​ന​യി​ൽ സ്ഥാ​പി​​ച്ചു. ഒ​രു പാ​നീ​യം വാ​ങ്ങു​ന്ന ലാ​ഘ​വ​ത്തോ​ടെ കാ​ർ വാ​ങ്ങാ​ൻ ജ​ന​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ഇ​രുക​മ്പ​നി​ക​ളു​ടെ​യും ല​ക്ഷ്യം.

വാ​ഹ​നം ടെ​സ്റ്റ്‌​ഡ്രൈ​വ് ന​ട​ത്താ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് പ​ത്തു മി​നി​റ്റി​നു​ള്ളി​ൽ മ​റ്റാ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ വാ​ഹ​നം ല​ഭി​ക്കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ഗ്വാ​ൻ​ഷോ​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന അ​ഞ്ചു നി​ല​ക​ളു​ള്ള വെ​ൻ​ഡിം​ഗ് മെ​ഷീ​നി​ൽ ജീ​വ​നക്കാ​രു​മി​ല്ല. വൈ​കാ​തെ ഇ​ത്ത​രം കാ​ർ വെ​ൻ​ഡിം​ഗ് മെ​ഷീ​നു​ക​ൾ ബെ​യ്ജിം​ഗി​ലും ഹാ​ങ്ഷോ​യി​ലും സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം.

ആ​ലി​ബാ​ബ​യു​ടെ ടി ​മാ​ൾ, ടൗ​ബൗ ആപ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഡി​ജി​റ്റ​ൽ വെ​ൻ​ഡിം​ഗ് മെ​ഷീ​ന്‍റെ പ്ര​വ​ർ​ത്ത​നം. ആ​പ്പി​ലെ ഫോ​ർ​ഡ് വാ​ഹ​ന​ങ്ങ​ളു​ടെ ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ ശേ​ഷം ടെ​സ്റ്റ് ഡ്രൈ​വി​നു വേ​ണ്ട വാ​ഹ​നം തെ​ര​ഞ്ഞെ​ടു​ക്ക​ണം. തു​ട​ർ​ന്ന് ഇ​ല​ക്‌​ട്രോ​ണി​ക് മാ​ർ​ഗം വ​ഴി പേ​രി​നു​ മാ​ത്ര​മു​ള്ള തു​ക അ​ട​ച്ച​ശേ​ഷം വാ​ഹ​നം ആവശ്യമാ‍യ സ​മ​യ​വും ന​ല്ക​ണം.

ബു​ക്കിം​ഗ് ന​ട​ത്തു​ന്ന ആ​ളു​ടെ സെ​ൽ​ഫി​കൂ​ടി ന​ല്കി​യാ​ലേ നടപടികൾ പൂ​ർ​ത്തി​യാ​കൂ. വാ​ഹ​നം എ​ടു​ക്കാ​ൻ ചെ​ല്ലു​ന്പോ​ൾ വെ​ൻ​ഡിം​ഗ് മെ​ഷീ​ന് തി​രി​ച്ച​റി​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് സെ​ൽ​ഫി. ടെ​സ്റ്റ് ഡ്രൈ​വി​നാ​യി എ​ടു​ക്കു​ന്ന വാ​ഹ​നം മൂ​ന്നു ദി​വ​സം കൈ​വ​ശം വ​യ്ക്കാം.
മൊ​ബൈ​ൽ ആ​പ് വ​ഴി വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന രീ​തി ആ​ലി​ബാ​ബ​യ്ക്കു പു​തു​മ​യ​ല്ല.

2016ൽ ​ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ​കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ മ​സെ​രാ​റ്റി 18 സെ​ക്ക​ൻ​ഡു​ക​ൾ​കൊ​ണ്ട് 100 കാ​റു​ക​ൾ ആ​ലി​ബാ​ബ​യു​ടെ ഇ ​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മാ​യ ടി ​മാ​ൾ വ​ഴി വി​റ്റി​രു​ന്നു. കാ​റു​ക​ൾ ന​ല്കു​ന്ന ആ​ദ്യ വെ​ൻ​ഡിം​ഗ് മെ​ഷീ​നു​മ​ല്ല ഇ​ത്. സിം​ഗ​പ്പൂ​രി​ൽ ല​ക്ഷ്വ​റി കാ​റു​ക​ൾ​ക്കാ​യി 15 നി​ല​ക​ളു​ള്ള വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഫെ​രാ​രി, ലം​ബോ​ർ​ഗി​നി, ബെ​ന്‍റ​ലി, പോ​ർ​ഷെ തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ളാ​ണ് ഈ ​വെ​ൻ​ഡിം​ഗ് മെ​ഷീ​നി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.