സ​ല്യൂ​ട്ട് ത​ന്ന വി​ദ്യാ​ർ​ഥി​ക്ക് പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ വ​ക സ്വീ​റ്റ് സ​ല്യൂ​ട്ട്
Sunday, March 11, 2018 1:10 PM IST
മേ​ല​ധി​കാ​രി​ക​ളെ മാ​ത്രം അ​ഭി​വാ​ദ​നം ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഴു​ന്ന നാ​ട്ടി​ൽ സോ​ഷ്യ​ൽ​മീ​ഡി​യയു​ടെ കൈ​യ​ടി നേ​ടി​യെ​ടു​ക്കു​ക​യാ​ണ് ബം​ഗ​ളു​രു സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണർ ടി. ​സു​നിൽകു​മാ​ർ. കാ​ര​ണം അ​ദ്ദേ​ഹ​ത്തെ സ​ല്യൂ​ട്ട് ചെ​യ്ത ഒ​രു വി​ദ്യാ​ർ​ഥി​ക്ക് അ​ദ്ദേ​ഹം സ​ല്യൂ​ട്ട് തി​രി​ച്ചും ന​ൽ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യയി​ൽ വൈ​റ​ലാ​കു​ക​യാ​ണ്.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ബം​ഗ​ളു​രു മ​ല്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹം തി​രി​കെ പോ​കു​വാ​ൻ തു​ട​ങ്ങു​ന്പോ​ഴാ​ണ് ഒ​രു കു​ട്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്പി​ൽ വ​ന്ന​ത്. പെ​ട്ട​ന്ന് ആ ​കു​ട്ടി അ​ദ്ദേ​ഹ​ത്തി​ന് സ​ല്യൂ​ട്ട് ന​ൽ​കു​ന്പോ​ൾ അ​ദ്ദേ​ഹം തി​രി​ച്ചും സ​ല്യൂ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു.

ബം​ഗ​ളു​രു സി​റ്റി പോ​ലീ​സ് തങ്ങളുടെ ഫേ​സ്ബു​ക്ക് പേജിൽ പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.​ക​മ്മീ​ഷ​ണ​റു​ടെ പ്ര​വൃ​ത്തി​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ പ്ര​വൃ​ത്തി​യെ ക​മ്മീ​ഷ​ണ​ർ ബ​ഹു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഏ​വ​രും പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.