ചിത്രശലഭത്തെ മോഷ്ടിച്ചു; യുവതിയെത്തേടി പോലീസ്
Thursday, April 26, 2018 1:10 PM IST
മോ​ഷ​ണ വാ​ർ​ത്ത​ക​ൾ ദി​വ​സ​വും ലോ​ക​ത്തി​ന്‍റെ പ​ല കോ​ണു​ക​ളി​ൽ​നി​ന്നും ന​മ്മ​ൾ കേ​ൾ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ അ​തി​വി​ചി​ത്ര​മാ​യൊ​രു മോ​ഷ​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​യി​ലെ സി​ൻ​സി​നാ​റ്റി​യി​ൽ ന​ട​ന്ന​ത്.

ഇ​വി​ട​ത്തെ ഒ​രു ചി​ത്ര​ശ​ല​ഭ പാ​ർ​ക്കി​ൽ​നി​ന്ന് ഒ​രു ചി​ത്ര​ശ​ല​ഭം മോ​ഷ​ണം പോ​യി​രി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഒ​രി​നം നീ​ല ചി​ത്ര​ശ​ല​ഭ​ത്തെ​യാ​ണ് ഈ ​പാ​ർ​ക്ക് കാ​ണാ​നെ​ത്തി​യ ഒ​രു യു​വ​തി മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്.

പാ​ർ​ക്കി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ ശ​രീ​ര​ത്തി​ൽ ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ വ​ന്നി​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ സ​ന്ദ​ർ​ശ​ന ശേ​ഷം പു​റ​ത്തു​പോ​കു​ന്ന​വ​രു​ടെ ദേ​ഹ​ത്ത് ചി​ത്ര​ശ​ഭ​ങ്ങ​ളൊ​ന്നു​മി​രി​പ്പി​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കി​യി​ട്ടേ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ പു​റ​ത്തു​വി​ടാ​റു​ള്ളു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ക്കി​ലെ​ത്തി​യ ഒ​രു യു​വ​തി ഈ ​അ​പൂ​ർ​വ നീ​ല ശ​ല​ഭ​ത്തെ പി​ടി​ച്ച് ത​ന്‍റെ കു​ട​യ്ക്കു​ള്ളി​ലാ​ക്കി മു​ങ്ങു​ക​യാ​യി​രു​ന്നു. പാ​ർ​ക്കി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. യു​വ​തി​യെ തി​രി​ച്ച​റി​യാ​ൻ പോ​ലീ​സി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.