വീ​ടു കാ​വ​ലി​ന് ഇ​നി നാ​യ റോ​ബ​ട്ടു​ക​ൾ
Thursday, July 26, 2018 9:30 AM IST
വീ​​ട്ടുജോ​​ലി​​ക്ക് ആ​​ളെ​​ കി​​ട്ടു​​ന്നി​​ല്ലെ​​ന്ന പ​​രാ​​തി​​യു​​ള്ള​​വ​​ർ​​ക്ക് ഒ​​രു സ​​ന്തോ​​ഷ വാ​​ർ​​ത്ത. പ​​ണം​​മു​​ട​​ക്കാ​​ൻ ത​​യ്യാ​​റാ​​ണെ​​ങ്കി​​ൽ വീ​​ട്ടുപ​​ണി​​ക്ക് റോ​​ബ​​ട്ടു​​ക​​ളെ​​കി​​ട്ടും.​നാ​​യ റോ​​ബ​​ട്ടു​​ക​​ളെ. ബോ​​സ്റ്റ​​ണ്‍ ഡൈ​​നാ​​മി​​ക്സ് എ​​ന്ന അ​​മേ​​രി​​ക്ക​​ൻ ക​​ന്പ​​നി​​യാ​​ണ് വ​​ള​​ർ​​ത്തു​​നാ​​യ​​ക​​ളെ​​പ്പോ​​ലെ പെ​​രു​​മാ​​റു​​ന്ന റോ​​ബ​​ട്ടു​​ക​​ൾ നി​​ർ​​മി​​ച്ചി​രി​ക്കു​ന്ന​ത്.

സ്പോ​​ട്ട് മി​​നി എ​​ന്നാ​​ണ് ഈ ​​നാ​​യ റോ​​ബ​​ട്ടു​​ക​​ളു​​ടെ പേ​​ര്. നാ​​ലു കാ​​ലി​​ൽ ഓ​​ടാ​​നും ചാ​​ടാ​​നും സ്റ്റെ​​പ്പു​​ക​​ൾ ക​​യ​​റാ​​നു​​മൊ​​ക്കെ ഇ​​വ​​യ്ക്കു ക​​ഴി​​യും. വീ​​ട്ടു​​ട​​മ​​യു​​ടെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ സ്വീ​​ക​​രി​​ച്ച് ജോ​​ലി​​ക​​ൾ ചെ​​യ്യാ​​നു​​മാ​​കും. സ്പോ​​ട്ട് മി​​നി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ച്ചു​​കൊ​​ണ്ടു​​ള്ള വീ​​ഡി​​യോ ദൃ​​ശ്യം ബോ​​സ്റ്റ​​ണ്‍ ഡൈ​​നാ​​മി​​ക്സ് പു​​റ​​ത്തു​​വി​​ട്ടു.

നി​​ല​​വി​​ൽ 50 ഓ​​ളം കു​​ടും​​ബ​​ങ്ങ​​ളി​​ൽ നാ​​യ റോ​​ബ​​ട്ടു​​ക​​ൾ പ​​രീ​​ക്ഷണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്നു​​ണ്ടെ​​ന്നും അ​​ടു​​ത്ത​​വ​​ർ​​ഷം മു​​ത​​ൽ വ്യ​​വ​​സാ​​യ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പു​റ​ത്തി​റ​ക്കു​മെ​ന്നും ബോ​​സ്റ്റ​​ണ്‍ ഡൈ​​നാ​​മി​​ക്സ് സ്ഥാ​​ക​​ൻ മാ​​ർ​​ക് റെ​​യ്ബേ​​ർ​​ട്ട് പ​​റ​​ഞ്ഞു. മ​​നു​​ഷ്യ​​ന് പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും​​മ​​റ്റു​​മാ​​യി ഇ​​വ​​യെ ഉ​​പ​​യോ​​ഗി​​ക്കാ​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

​​റീ​​ച്ചാ​​ർ​​ജ​​ബി​​ൾ ബാ​​റ്റ​​റി​​യാ​​ണ് നാ​​യ റോ​​ബ​​ട്ടു​​ക​​ളി​​ലെ ഉൗ​​ർ​​ജ​​സ്രോ​​ത​​സ്. ഏ​​ക​​ദേ​​ശം 29 കി​​ലോ​​ഗ്രാം ഭാ​​ര​​മു​​ണ്ട്.​​ വി​​ല പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.