കും​ഗ്ഫു പ​രീ​ക്ഷി​ച്ച് ബാ​ല​ൻ; ക​ത്തിയമർന്നത് 40 ഇ​ല​ക്ട്രോ​ണി​ക് ബൈ​ക്കു​ക​ൾ
Sunday, January 21, 2018 3:25 PM IST
സി​നി​മ​യി​ൽ ക​ണ്ട ആ​യോ​ധ​ന​ക​ല​യാ​യ കും​ഗ്ഫു പ​രീ​ക്ഷി​ച്ച ബാ​ല​ന്‍റെ അശ്രദ്ധ മൂലം ക​ത്തി ന​ശി​ച്ച​ത് നാ​ൽ​പ്പ​ത് ഇ​ല​ക്ട്രോ​ണി​ക് ബൈ​ക്കു​ക​ൾ. ചൈ​ന​യി​ലെ ഹാ​ൻ​യി​ൻ പ്രവിശ്യയി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സി​നി​മ​യി​ലെ സം​ഘ​ട്ട​ന രംഗങ്ങളിൽ അ​ഭി​നേ​താ​ക്ക​ൾ മു​ഷ്ടി​ചു​രു​ട്ടി വീ​ശു​ന്പോ​ൾ തീ ​അ​ണ​ഞ്ഞു പോ​കു​ന്ന​ത് ക​ണ്ട​താ​ണ് ഇ​തു പോ​ലെ ത​ന്നെ ചെ​യ്യാ​ൻ ബാ​ല​നെ​യും പ്രേ​രി​പ്പി​ച്ച​ത്.

ഒ​രു പാ​ർ​ക്കിം​ഗ് കോം​പ്ല​ക്സി​നു​ള്ളി​ൽ വ​ച്ചി​രി​ക്കു​ന്ന ബൈ​ക്കി​ന്‍റെ സീ​റ്റി​നു മു​ക​ളി​ൽ തി​രി ക​ത്തി​ച്ചു​വെ​ച്ചാ​യി​രു​ന്നു ഈ ​ബാ​ല​ന്‍റെ പ​രീ​ക്ഷ​ണം. തി​രി ക​ത്തി​ച്ചു​വെ​ച്ച യു​വാ​വ് സി​നി​മ​യി​ൽ കാ​ണി​ക്കു​ന്ന​തു പോ​ലെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് മു​ഷ്ടി ചു​രു​ട്ടി പാ​യി​ച്ച് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. കു​റെ സ​മ​യം ഇ​ത് ആ​വ​ർ​ത്തി​ച്ച ബാ​ല​ൻ മ​ടു​ത്ത​പ്പോ​ൾ തീ ​അ​ണ​യ്ക്കാ​തെ ഇ​വി​ടെ നി​ന്നും മ​ട​ങ്ങി.

പി​ന്നീ​ട് തി​രി​യി​ൽ നി​ന്നു​മു​ള്ള് തീ​യി​ൽ ഈ ​ബൈ​ക്ക് ക​ത്തു​ക​യും അ​ത് മ​റ്റ് ബൈ​ക്കു​ക​ളി​ലേ​ക്കു പ​ട​രു​ക​യു​മാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. തി​രി ക​ത്തി​ച്ചു​വെ​ച്ചു​ള്ള യു​വാ​വി​ന്‍റെ പ്ര​ക​ട​നം പ​തി​ഞ്ഞ​ത് സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ്. ഈ ​ബാ​ല​നെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും 15,000 ഡോ​ള​ർ പി​ഴ​യീ​ടാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.